?Evil on earth✨ 1 [Jomon] 254

 

23 വർഷങ്ങൾ മുൻപ്…

 

പാലക്കൽ ഫാമിലി….

 

കോട്ടയത്ത്‌ നിന്ന് വർഷങ്ങൾക്ക് മുൻപ് കോഴിക്കോടേക്ക് കുടിയേറി താമസമാരഭിച്ച  വലിയൊരു സമ്പന്ന കുടുംബം…. പാലക്കൽ തറവാട്ടിലെ പ്രധാനി പാലക്കൽ കുര്യച്ഛൻ…നാട്ടിലെ ബിസിനസ്സ് സ്ഥാപനങ്ങൾ നോക്കി നടത്തുന്നു…ഭാര്യ സാലി…

 

അവർക്ക് രണ്ടു മക്കളായിരുന്നു…മൂത്തവൻ ഡാനിയേൽ ഇളയവൾ സാനിയ

 

പഠനമെല്ലാം കഴിഞ്ഞ ഡാനിയേൽ അച്ഛന്റെ കൂടെ ബിസിനെസ്സിലേക്കിറങ്ങി….

 

അച്ഛന്റെ തന്നെ സുഹൃത്തായി ചെറിയാന്റെ മകൾ നൈലയുമായി ഇതിനിടയിൽ ഡാനിയേൽ പ്രണയത്തിലായി…. കുടുംബങ്ങൾ തമ്മിൽ പരസ്പരമടുത്തറിയാവുന്നത് കൊണ്ടു തന്നെ എവിടെ നിന്നും എതിർപ്പുണ്ടായിരുന്നില്ല…. അങ്ങനെ രണ്ടു വർഷം മുൻപ് ഡാനിയേലും നൈലയും വിവാഹിതരായി…

 

Unknown place…

 

വാനോളം ഉയർന്നു നിൽക്കുന്ന ഒരു പാർവ്വതനിര… നിറയെ മരങ്ങളും പരക്കെട്ടുകളും കൊണ്ടു സമൃദ്ധമായ ഭൂപ്രദേശം

 

നേരമിരുട്ടി തുടങ്ങിയിരുന്നു…അതിന്റെ അടയാളമേന്നോണം നീലാകാശം നിറം മാറി ചുവന്ന വർണ്ണരാശി പടർന്നിരുന്നു

 

കൂടുതേടി പായുന്ന പക്ഷികൾ…

 

കാഴ്ച മറയും മുൻപേ കാടിറങ്ങണമെന്ന പ്രതീക്ഷയിൽ നടന്നിറങ്ങുകയിയിരുന്നു ഡാനിയും ഭാര്യ നൈലയും

 

പുറത്തു തൂക്കിയ ഭാരമുള്ള ബാഗും താങ്ങി ഡാനി ഭാര്യക്കായി വഴി കാട്ടി മുൻപേ നടന്നു…തണുത്തു വീശുന്ന കാറ്റിനെ  പ്രതിരോധിച്ചുകൊണ്ട് കൈ രണ്ടും കൂട്ടി ത്തിരുമ്മി നൈല പിറകെ നടന്നു

 

“ഇച്ചായ എത്താറായോ..?

 

ഇടയ്ക്കിടെ നൈല ചോദിച്ചുകൊണ്ടിരുന്നു

 

“കേറിയപ്പോ എത്രയും ദൂരമില്ലായിരുന്നല്ലോ.. നാശം…”

 

വിരലുകളിൽ ഞൊട്ട വിട്ടുകൊണ്ട് നൈല പിറുപിറുത്തു

 

അവളുടെയൊറ്റ നിർബന്ധത്തിനു വാഴങ്ങിയാണു നാട്ടിലേക്ക് പോകും വഴി ഇവിടെ കയറിയത്.. അതോർമ്മ വന്ന ഡാനിയേൽ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി

 

അയാളുടെ ചിരിയുടെ അർത്ഥം മനസിലായ നൈല കയ്യിൽ കിട്ടിയ മരവടി കൊണ്ടയാളുടെ പുറത്തു കുത്തി

 

“ആഹ്… ദേ പെണ്ണെ… കൂടുതൽ കളിച്ചാൽ പിടിച്ചു കാട്ടിലെറിയും ഞാൻ.. അല്ല പിന്നെ… നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു… അവള്ടെ ഒടുക്കത്തെ പ്രാന്ത് കാരണം…”

 

ഡാനിയേൽ പറഞ്ഞു തീരും മുൻപേ മലയിടുക്കിൽ നിന്നുമൊരു വെടി ശബ്ദമുയർന്നു

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *