?Evil on earth✨ 1 [Jomon] 265

അത് നിങ്ങളുടെ പത്രം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു…”

 

“പക്ഷെ അതൊരു ആക്‌സിഡന്റ് അല്ലായിരുന്നോ…

അത് മാത്രമല്ല അയാൾക്ക് അന്ന് കാര്യമായി ഒന്നും തന്നെ സംഭവിച്ചതുമില്ല…”

 

സാനിയേലിന്റെ കാര്യം ഓർത്തെടുത്തുകൊണ്ട് ജോൺ പറഞ്ഞു

 

“ശെരിയാണ്… അവിടെ WG ക്ക് ഒരു പിഴവ് സംഭവിച്ചു….ഡാനിയേൽ അന്നത്തെ അപകടത്തിൽ നിന്ന് തലനാഴിരക്ക് രക്ഷപെട്ടു..

പക്ഷെ ആ ഒരു പിഴവ് WG യുടെ തന്നെ തലയെടുക്കാൻ പാകത്തിന് ഉള്ളതായിരുന്നു..”

 

എബി പറഞ്ഞു തീർന്നതും മറ്റെന്തോ പറയാൻ വന്ന ജോണിന്റെ മുൻപിലേക്കാവൻ ഐപാഡ് വീണ്ടും കാണിച്ചു

 

ഇത്തവണ ജോണിന് ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല…

 

വാൾട്ടർ ഷായുടെ അടക്കം നിരവധി ആളുകളുടെ പേരിലുള്ള പലതരം ബിസിനസ്സുകളും കമ്പനികളും DK എന്ന എക്സ്പോർട്ടിങ് കമ്പനിയുടെ കീഴിലേക്ക് നടത്തിപ്പവകാശം മാറ്റിയതിനുള്ള രേഖകളുടെ കോപ്പികൾ ആയിരുന്നത്

 

അതിലീ നഗരത്തിലെ തന്നെ പല വമ്പൻ കമ്പനികളുടെയും ഹോട്ടലുകളുടെയും എന്തിനേറെ പ്രധാന വാർത്താ ചാനലുകളായ രണ്ടു ന്യൂസ്‌ നെറ്റ്‌വർക്ക്കളുടെയും ഓണർഷിപ്പ് ട്രാൻസ്ഫർ ആയതിന്റെ രേഖകൾ ഉണ്ടായിരുന്നു

 

“പക്ഷെ… ഡാനിയേലിനെ പോലെയൊരാൾ…?

 

മനസ്സിൽ മുളപൊട്ടിയ സംശയമയാൾ എബിയോട് ചോദിച്ചു.. അതിനും അവന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു

 

“സർ ആ എഗ്രിമെന്റുകൾ ശെരിക്കും വായിക്കു… DK എന്നത് ഡാനിയേൽ കുര്യൻ എന്നല്ല… അതിൽ K എന്നത് ഡാനിയേലിന്റെ അച്ഛന്റെ പേരാണ്… നാട്ടിലെ ഒരു പഴക്കം ചെന്ന പ്രമാണി…”

 

“അപ്പൊ D…?

 

അയാൾ അത് ചോദിച്ചപ്പോൾ എബി ചുറ്റിനുമൊന്ന് നോക്കി…

ആ ചില്ലു കൂടിനുള്ളിൽ തങ്ങളെയാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവൻ ജോണിനോട് ചോദിച്ചു

 

“സർ ഈ cctv ക്യാമെറയിൽ വോയിസ്‌ റെക്കോർഡ് ആവുമോ..?

 

“ഇല്ല…അതിനുള്ള പെർമിഷൻ കമ്പനി ഞങ്ങൾക്ക് തരുന്നില്ല… വിഷ്വൽസ് മാത്രമേ റെക്കോർഡ് ആവുകയുള്ളു..”

 

“ഹ്മ്മ്.. ശെരി.. D എന്നത് ഡാനിയേൽ അല്ല..”

 

“പിന്നെ ഈ കഥയിൽ ഡാനിയേലിന് എന്താ റോൾ..?

 

“നടത്തിപ്പുകാരൻ.. കാര്യസ്ഥൻ… അങ്ങനെ ഒരുപാട് പേരുകൾ വിളിക്കാം അയാളെ… Dk എന്ന കമ്പനി നോക്കി നടത്തൽ മാത്രം ആണായാളുടെ ജോലി…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *