?Evil on earth✨ 1 [Jomon] 265

 

“അപ്പൊ D ആരാണെന്നു നിനക്കും അറിയില്ലേ…?

 

ക്ഷമ കെട്ടന്നവണ്ണം ജോൺ ചോദിച്ചു.. അയാൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു ആരാണ് D എന്നറിയാൻ

 

“വ്യക്തമായി അറിയില്ല.. പക്ഷെ ഈ കമ്പനികളിൽ നിന്നുള്ള ലാഭ വിഹിതമെല്ലാം ഇന്ത്യയിലുള്ള ഒരു DK ചാരിറ്റബിൾ ട്രസ്റ്റിലേക്കും ദുബായിലുള്ള ഒരു അക്കൗണ്ടിലേക്കുമാണ്..”

 

“ആ അക്കൗണ്ട് ആരുടേയാണെന് അറിയില്ലെ..?

 

“അത് മാത്രം പറ്റിയില്ല.. അത്രക്ക് സെക്യൂരിറ്റി ആണ് അവർ ആ അക്കൗണ്ടിനും അതിന്റെ ഉടമയ്ക്കും നൽകിയത്…”

 

*******

 

“സർ…”

 

ഓർമ്മകളിൽ മുഴുകി നിന്ന ജോണിനെ എബി തട്ടി വിളിച്ചു…

 

“ഏഹ്… ”

 

“സർ ഇവിടെയൊന്നുമല്ലേ…?

 

“നീ അത് വിട് എബി… DK ക്ക് എന്താ സംഭവിച്ചതെന്ന് നീ പറഞ്ഞില്ല…”

 

“പറയാം… പക്ഷെ ഞാനൊരു കാര്യം ചോദിക്കട്ടെ ആദ്യമേ..?

 

വലിച്ചു തീർന്ന സിഗരറ്റ് നിലത്തേക്കിട്ടുകൊണ്ട് എബി ചോദിച്ചു

 

“Ask me… പറയാൻ പറ്റുന്നതാണേൽ ഞാൻ പറയം..”

 

“സാറിന് അറിയാമല്ലേ DK ആരാണെന്ന്..?

 

എബിയുടെ ചോദ്യത്തിന് മുൻപിൽ ആദ്യം അയാളൊന്ന് പതറിയെങ്കിലും പിന്നെയൊരു ചിരിയോടെ അയാൾ പറഞ്ഞു

 

“Yes… DK ആരെന്ന് അറിയാനുള്ള ഒരു ആകാംഷ അന്ന് നീയെന്റെ ക്യാബിൻ വിട്ട് പോയപ്പോൾ മുതൽ മനസ്സിൽ കേറിയിരുന്നു..അതുകൊണ്ട് തന്നെ ഞാനന്വേഷിച്ചു… ഒടുക്കം കണ്ടുപിടിക്കുകയും ചെയ്തു… ആദ്യമെല്ലാം ഭയമായിരുന്നു.. വാൾട്ടർ ഗോഡ് ടീമിനെ തന്നെ ഭൂമുകത്ത് നിന്നൊഴുപ്പിച്ചവന്റെ മനസ്സിൽ എന്തായിരുന്നെന്ന്… പക്ഷെ അവനൊരിക്കലും തിന്മയെ കൂട്ടുപിടിച്ചു ഈ നഗരത്തിൽ വന്നതല്ലെന്ന് എനിക്ക് ഉറപ്പായി.. അതുകൊണ്ട് തന്നെ അവനെക്കുറിച്ചുള്ള അന്വേഷണം ഞാനവസാനിപ്പിച്ചു..”

 

“ശെരിയാണ്.. അവനൊരിക്കലും തിന്മയെ കൂട്ടുപിടിച്ചിരുന്നില്ല.. പക്ഷെ ഇനി അവന്റെ മുൻപിൽ തിന്മ മാത്രമേ ഉള്ളു..”

 

“മനസിലായില്ല…”

 

സംശയഭാവത്തോടെ ജോൺ ചോദിച്ചു

 

“എല്ലാ മനുഷ്യർക്കുമൊരു ബലഹീനത കാണും സർ… അവനും ഉണ്ടായിരുന്നു എന്നാണെന്റെ വിശ്വാസം… ഇപ്പോളാ വിശ്വാസം നഷ്ട്ടമായി… പതുങ്ങിയിരുന്ന ഒരു ശത്രു അവന്റെ ബലഹീനതയെ കണ്ടുപിടിച്ചു മർമ്മ സ്ഥാനത്തു തന്നെ പ്രഹരിച്ചു… DK ഇപ്പൊ ആ പ്രഹരത്തിൽ അടിതെറ്റി വീണ ഒരുവനാണ്..കഴിഞ്ഞ നാല് മാസമായി അവനിവിടെയില്ല…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *