?Evil on earth✨ 2 [Jomon] 240

 

“പിന്നെന്ത് സംഭവിച്ചു…?

 

അറിയാനുള്ള ആകാംഷയിൽ അവൻ ചോദിച്ചു

 

—–ചതി….വിജയത്തിന്റെ വിപരീതപദം പരാജയം ആണെങ്കിൽ പരാജയം എന്തെന്ന് അറിയാത്ത ആർഥറിനെ തോൽപ്പിക്കണമെങ്കിൽ ചതി തന്നെ വേണമായിരുന്നു…സ്വന്തം ടീമിൽ നിന്നും ഉണ്ടായ ചതി അദ്ദേഹത്തെ തളർത്തി കളഞ്ഞു….യുദ്ധത്തിലായിരുന്ന അദ്ദേഹത്തെ തിരിച്ചു വരാൻ പോലുമാവത്ത  സ്ഥിതിയിൽ അവരദ്ദേഹത്തെ തമോഗർത്തത്തിലേക്ക് തള്ളിയിട്ടു—–

 

”താമോഗർത്തമോ..you mean black hole…?

 

—–yes….black hole…പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ശക്തി…..ഒരിക്കലതിൽ വീണുപോയാൽ പിന്നെന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനുഷ്യർക്ക് അറിയാൻ സാധിക്കില്ല…പക്ഷെ ടെക്നോളജിയുടെ വളർച്ചയിൽ കാർട്ടണുകൾ ആദ്യമായി കണ്ടെത്തിയത് ബ്ലാക്ക് ഹോളിനപ്പുറം എന്തായിരുന്നെന്ന്  ആണ്….സമയവും കാലവും കൂടി പിണഞ്ഞു കിടക്കുന്നൊരു അത്ഭുതസൃഷ്ടി ആണത്….പക്ഷെ കാര്ട്ടണിലെ  മേലെതലപ്പത്തിരിക്കുന്നവർക്ക് മാത്രമേ അതിനപ്പുറം എന്താണെന്ന് അറിയുകയുള്ളു…ഒരു സെർവറിൽ പോലുമാതിനെക്കുറിച്ചു റെക്കോർടുകൾ ഇല്ല..അപ്പോൾ ഊഹിക്കാമല്ലോ എത്രമാത്രം മുൻ‌തൂക്കമാണ് അവർ അതിനു നൽകുന്നതെന്ന്—–

 

തനിക്കറിയാവുന്ന കാര്യങ്ങൾ ലെനസ് അവനു പറഞ്ഞു കൊടുത്തു…പക്ഷെ അവന്റെ സംശയങ്ങൾ അവിടംകൊണ്ടു തീരുന്നത് അല്ലായിരുന്നു

 

“ഒരു സെർവറിലും റെക്കോർഡ് ഇല്ലെങ്കിൽ നിനക്കും അറിയാൻ സാധ്യത ഇല്ലല്ലേ..നിന്റെ ഡാറ്റാ സേവ് ചെയ്യുന്നതെലാം അവിടെ അല്ലെ..?

 

—–അതെ ദേവ്….എനിക്ക് അതിനെക്കുറിച്ചു റെക്കോർഡുകൾ ഒന്നും ലഭിക്കില്ല…പക്ഷെ ഒന്ന് നീ ഓർക്കണം….ബ്ലാക്ക് ഹോളിൽ വീണത് നിന്റെ അച്ഛൻ ആണ്….അതെ സമയം ഞാനും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ…സ്‌പെഷ്യൽ ഫോഴ്‌സിൽ അംഗങ്ങൾ ആവുന്ന എല്ലാം സൈന്യകാര്ക്കും ഓരോ Ai അസിസ്റ്റന്റിനെ നൽകുമവർ….നിന്റെ അച്ഛനുവേണ്ടി നിർമ്മിക്കപ്പെട്ടതാണ് ഞാൻ—-

 

”അപ്പൊ ബ്ലാക്ക് ഹോളിനപ്പുറം എന്താ…?

 

—–സമയം…കാലം…അവയുടെ കണക്ക് മനസിലാക്കിയാൽ നമുക്ക് ബ്ലാക്ക് ഹോളിലൂടെ സഞ്ചാരിക്കാം..ഇല്ലെങ്കിൽ ആയുസ്സൊടുങ്ങും വരെയാ കെണിയിൽ കുടിങ്ങി കിടക്കാം….500 വർഷം വരെ ജീവിക്കാൻ ആവുന്ന കാർട്ടൻ ആയ നിന്റെ അച്ഛൻ 378 മത്തെ വയസ്സിലാണ് ബ്ലാക്ക് ഹോളിൽ കുടുങ്ങുന്നത്…ബാക്കി ഉള്ള വർഷങ്ങൾ അതിൽ കിടന്നു തീർക്കാനുള്ളതല്ല എന്ന ലക്ഷ്യബോധവും അസാമാന്യ ബുദ്ധിശക്തിയുമുള്ള ആർഥർ 18 ദിവസം കൊണ്ടു ബ്ലാക്ക് ഹോളിൽ നിന്നും രക്ഷപെടാനുള്ള വഴി കണ്ടെത്തി പക്ഷെ ഒരു തിരിച്ചു പോക്ക് അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു..അതുകൊണ്ട് തന്നെ അദ്ദേഹം വിധിയെ കൂട്ടു വിളിച്ചു സമയത്തിന് മുൻപേ സഞ്ചരിച്ചു….നീണ്ട യാത്രക്കൊടുവിൽ അദ്ദേഹം ബ്ലാക്ക് ഹോളിൽ നിന്ന് പുറത്തേക്ക് എറിയപ്പെട്ടു…വന്നു വീണത് നിങ്ങളുടെ ഗാലക്സിയിലും—–

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *