?Evil on earth✨ 2 [Jomon] 231

 

ആ ചിരി അവനിൽ ദേഷ്യമെന്ന വികാരം സൃഷ്ടിച്ചു…അതവളുടെ സെർവറിൽ റീഡ് ചെയ്യപ്പെട്ടു

 

—–ദേവ് ദേഷ്യപ്പടരുത്….ഒരു മനുഷ്യജന്മമായ നിനക്ക് ഞാൻ പറഞ്ഞത് ഉൾകൊള്ളണമെന്നില്ല…എങ്കിലും ഞാൻ പറഞ്ഞു തരാം…..ആർഥർ…അതായിരുന്നു നിന്റെ അച്ഛനു വേണ്ടി അവർ നൽകിയ ഔപചാരിക നാമം—–

 

”ഔപചാരികമോ…?

 

സംശയത്തോടെ അവൻ ചോദിച്ചു

 

—-അതെ…official name…..ഞങ്ങളുടെ ലോകത്ത് നിങ്ങളുടെ പോലെ തന്നെ ഒരു ഗവണ്മെന്റ് സിസ്റ്റം ഉണ്ട്…അവരാണ് അവിടുത്തെ നിയമങ്ങളും അവതാറുകളും നിയന്ധ്രിക്കുന്നത്….official ആയി അതിൽ പങ്കത്തം  ഉള്ളവർക്ക് മാത്രമേ ഇതുപോലുള്ള പേരുകൾ അവർ നൽകുകയുള്ളു…ജന്മനാ ഗവണ്മെനമെന്റുമായി കണക്ഷൻ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ആർഥർ…പക്ഷെ ഉയർന്ന സ്ഥാനമാനങ്ങളെക്കാൾ അദ്ദേഹം ആഗ്രഹിച്ചത് മറ്റുള്ളവരുടെ സംരക്ഷണം ആയിരുന്നു അതുകൊണ്ട് തന്നെ അദ്ദേഹമൊരു സൈന്യകനാവാൻ ആഗ്രഹിച്ചു…പക്ഷെ തങ്ങളുടെ ഗവണ്മെന്റിന്റെ തന്നെ ചരടിൽ കെട്ടിയ പാവകളായ ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം അദ്ദേഹം പുറം ലോകത്തു നിന്നുള്ള ആക്രമണങ്ങളെ തടയാനുള്ള സ്പെഷ്യൽ ഫോഴ്സിൽ ചേർന്നു—–

 

“സ്പെഷ്യൽ ഫോഴ്‌സ്…അവർക്ക് എന്താ പ്രത്യേകത..?

 

”ദേവ് നീ കരുതും പോലൊരു ലോകമായിരുന്നില്ല ഞങ്ങളുടേത്….ഈ പ്രപഞ്ചത്തിൽ ഈ ഭൂമി പോലെ തന്നെ കോടാനുകോടി ഗ്രഹങ്ങൾ ഒണ്ട്…അതിൽ മിക്കതിലും മനുഷ്യർക്ക് സമാനമായ ജീവനുകളും…നിങ്ങളവരെ ഏലിയനുകൾ എന്ന് പറയും…അവർ നിങ്ങളെയും ഏലിയനുകളായി ആണ് കാണുന്നതും…അതുപോലെ ഒരു ഗ്രഹമാണ് കാർട്ടൻ…അവിടെ ആണ് നിന്റെ അച്ഛൻ ജനിച്ചതും വളർന്നതും…പക്ഷെ മറ്റു ഗ്രഹങ്ങളിൽ നിന്നും ഞങ്ങൾ വ്യത്യസ്തർ ആയിരുന്നു….നിങ്ങൾക്കൊകെ ഇപ്പൊ സ്വപനം കാണാൻ മാത്രം പറ്റുന്ന ടെക്നോളജികൾ നൂറ്റാണ്ടുകൾക്ക് മുൻപേ ഞങ്ങൾ കണ്ടെത്തിയിരുന്നു…അതായിരുന്നു ഓരോ കാർട്ടണ്‌കളുടെയും പ്രത്യേകത..പക്ഷെ ഒരിക്കൽ പോലുമാ കഴിവ്  മറ്റു ഗ്രഹങ്ങളിലെ ജീവസമൂഹങ്ങൾക്ക് എതിരായി പ്രയോഗിക്കാൻ ഞങ്ങൾക്ക് അനിവാദം ഇല്ലായിരുന്നു…പുറത്തു നിന്നൊരുപാട് പേർ ഞങ്ങളെ കീഴടക്കി ഈ ടെക്നോളജികൾ കൈപിടിയിലാക്കാൻ ശ്രമിക്കുമായിരുന്നു…അതിനെയെല്ലാം തടുത്തു കർട്ടൻ ഗ്രഹത്തെ സംരക്ഷിക്കുന്ന സൈന്യമാണ് സ്പെഷ്യൽ ഫോഴ്‌സ്…നിന്റെ അച്ഛനും അതിലെ ഒരു സൈന്യകൻ ആയിരുന്നു….ഇതുവരെ ആരും കാണാത്ത കഴിവുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു…പരാജയം എന്നൊരു വാക്ക് അദ്ദേഹത്തിന് ഇല്ലായിരുന്നു..അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഒരു സൈന്യക നേതാവായി അദ്ദേഹം മാറി—–

The Author

Jomon

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *