?Evil on earth✨ 2 [Jomon] 231

 

“ഇച്ചായാ പിള്ളേരെ പിക്ക് ചെയ്യില്ലേ വരുമ്പോ..?

 

”ആ..ഞാൻ ഇവിടുന്ന് ഇറങ്ങി അരമണിക്കൂർ കൊണ്ടെത്തും..“

 

കാറിന്റ ഡോർ തുറന്നകത്തു കയറുകൊണ്ട് ഡാനി പറഞ്ഞു…

 

”ആ എന്നാ വെച്ചോ..“

 

”ശെരി..“

 

ഫോൺ കട്ട്‌ ചെയ്തു ഡാഷ്ബോർഡിൽ വെച്ചു കാറിലെ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു…പഴയൊരു ഹിന്ദി മെലഡി സോങ്ങിനു താളം പിടിച്ചുകൊണ്ടു ഡാനി കാർ മുൻപോട്ടെടുത്തു

 

DK കോൺട്രാക്ഷന്റെ  ഓഫീസിനു മുൻപിൽ നിന്നും അയാളുടെ കാർ മെയിൽ റോഡിലേക്ക് കയറി….നഗരത്തിലെ തന്നെ നമ്പർ വൺ സ്കൂളായ സെക്രട് ഹാർട്ടിനെ ലക്ഷ്യമാക്കി ആ കാർ പാഞ്ഞു

 

——————————

 

”നീ ഈ ചോദ്യത്തിന് ഉത്തരം എഴുതിയോ…ഞാൻ പഠിച്ചതാ പക്ഷെ എഴുതി വന്നപ്പോളേക്കും ബെല്ലടിച്ചു…..“

 

”ഇതിന്റെ ഉത്തരം എനിക്ക് അറിയാമായിരുന്നു..നീ പേടിക്കണ്ട മോനെ ഞാനും എഴുതിയിട്ടില്ല..“

 

അവസാനവർഷ പരീക്ഷയും കഴിഞ്ഞു ചോദ്യപ്പേപ്പർ നോക്കിക്കൊണ്ടു നടക്കുകയായിരുന്നു രണ്ടു കുട്ടികൾ…

 

”ഇന്നെങ്കിലും ബസ് കിട്ടിയ മതിയാരുന്നു…നീ കണ്ടോ നല്ല മഴക്കുള്ള ചാൻസ് ഒണ്ട്…വീട് എത്തിയത് തന്നെ..“

 

”അല്ലേലും നീ എന്നാ സമയത്തിന് വീട്ടിൽ കേറിയിട്ടുള്ളെ..?

 

“അതും നേരാണല്ലോ…”

 

പെട്ടെന്നാണ് അവരുടെ കൂടെ തന്നെ പഠിക്കുന്ന രണ്ട് മൂന്ന് പയ്യന്മാർ ഇവരെ തട്ടിമാറ്റി ഓടിയത്

 

“എവടെ പോകുവാടാ…?

 

ഓർക്കപ്പുറത്തു തട്ട് കിട്ടിയ അവൻ വിളിച്ചു ചോദിച്ചു

 

“അടി…അടി ഒണ്ടെടാ…!!

 

ഓടുന്നതിനിടയിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു

 

”അടിയോ…?

 

അവൻ കൂടെ നിന്നവനെ നോക്കി…എനിക്ക് അറിയില്ല എന്ന ഭാവത്തിൽ അവൻ കൈ മലർത്തി

 

“ഏതായാലും ഞാനും പോയി നോക്കട്ടെ…”

 

അതും പറഞ്ഞവൻ ഓടി…

 

“എടാ ബസ്..?

 

പിറകിൽ നിന്ന് മറ്റവൻ വിളിച്ചു ചോദിച്ചു

 

”അടുത്ത ബസ്സിന്‌ പോവാടാ…!

 

“എന്നാ ഞാനും ഒണ്ട്..”

 

അവർ രണ്ടുപേരും മുൻപേ ഓടിയവരെ ലക്ഷ്യമാക്കി ഓടി

 

സമയം നാലുമണി കഴിഞ്ഞു…ആകാശം ഇരുണ്ടുമൂടി മഴക്കാലം തന്റെ വരവറിയിക്കാനായി ഒരുങ്ങി

The Author

Jomon

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *