?Evil on earth✨ 2 [Jomon] 231

 

വലിയ കാര്യത്തിൽ അവൻ ചുറ്റിനുമുള്ളവർ കേൾക്കാനായി പറഞ്ഞു

 

അത് കേട്ട ദേവ് അവനെ തലയുയർത്തി നോക്കി….അവന്റെ നീല കൃഷ്ണമണിക്ക് ചുറ്റും ചുവന്ന നാരുകൾ കണക്കെ ഞരമ്പുകൾ തിനിർത്തൂ നിന്നിരുന്നു

 

“നോക്കെടാ ഇവന് ദേഷ്യം വരുന്നുണ്ട് പിന്നേം…”

 

പിറകിൽ നിന്നോരുത്തൻ വിളിച്ചു പറഞ്ഞു..അത് കേട്ട ബാക്കി ഉള്ളവരും ചിരിക്കാൻ തുടങ്ങി

 

—-ദേവ് control your self—-

 

അവന്റെ തലയിൽ ഒരു സ്ത്രീ ശബ്ദം മുഴങ്ങി കേട്ടു….അത് കേട്ടമാത്രയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു തല താഴ്ത്തി….കുറഞ്ഞെയൊരു മാസങ്ങൾ ആയിട്ടേ ഉള്ളു അവന്റെ ഉള്ളിലെ Ai അവനുമായി ബന്ധപ്പെടാൻ തുടങ്ങിയിട്ട്…ആദ്യമൊക്കെ അവനതൊരു അത്ഭുതം ആയിരുന്നെങ്കിലും പിന്നെ പിന്നെ ദേഷ്യമായി…കാരണം ലെനസ് അവനെ protect ചെയ്യാൻ ആണ് ശ്രമിക്കുന്നത്…അതും പ്രതിസന്ധികളെ നേരിടാതെ…അവന്റെ ഉള്ളിലെ ചെകുത്താനെ വെളിയിൽ കൊണ്ടുവരാതിരിക്കാൻ അവൾക്ക് കൊടുത്തിട്ടുള്ള കമ്മാൻഡ് അതായിരുന്നു

 

തനിക്കുമേലുള്ളയാ  കടുംകെട്ടിനെയവൻ ഇന്ന് വെറുക്കാൻ തുടങ്ങി…പരമാവധി താഴ്ന്നു കൊടുത്തിട്ടും മറ്റുള്ളവരിൽ നിന്നും അവഗണമാത്രമേ ലഭിക്കുന്നുവെന്ന ചിന്ത അവന്റെ ഉള്ളിനെ ചൂട് പിടിപ്പിച്ചു

 

“ഞാൻ എന്ത് ചെയ്യണം ലെനസ്..?

 

ശബ്ദം താഴ്ത്തിയവൻ ചോദിച്ചു…

 

—–തിരിച്ചു പ്രതികരിക്കരുത്…ഇതെല്ലാം പ്രായത്തിന്റെയാണ് ദേവ്…ബാഗ് എടുത്തു പാർക്കിങ്ങിലേക്ക് പോകൂ…പപ്പ അര മണിക്കൂറിനുള്ളിൽ എത്തും—–

 

ദേവ് നീട്ടിയൊരു ശ്വാസമെടുത്തു തനിക്കാടുത്തായി വീണു കിടക്കുന്ന സൈഡ് ബാഗ് എടുത്തു….അതിൽ പറ്റിയിരുന്ന മൺതരികൾ തട്ടി കളഞ്ഞു എണീറ്റു നിന്നു…വലതു കാലിനൊരു വേദന…അതിനെയവൻ അവഗണിച്ചു കൊണ്ടു തിരിഞ്ഞു നടന്നു

 

അത് കണ്ട മറ്റുള്ളവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി

 

“”“”പേടിച്ചു പോകുവാണോടാ പാൽകുപ്പി ചെറക്ക..“”“”

 

”“””പേടി എന്ന് പറയല്ലേടാ…ഭയം….എങ്ങാനും പാന്റിൽ മുള്ളിയാലോന്ന് ഉള്ള ഭയം..“”“

 

പിറകിൽ നിന്നവരുടെ അട്ടഹാസവും കുത്തു വാക്കുകളുമവൻ  കേട്ടു….

 

—-ദേവ് തിരിഞ്ഞു നോക്കരുത്—-

 

വീണ്ടും ലെനസിന്റെ വാക്കുകൾ…ദേവ് അവിടെ നിന്നു…കണ്ണുകൾ രണ്ടും കൂട്ടിയടച്ചു….ശ്വാസം വീണ്ടും നീട്ടി എടുത്തു….സിരകളിലൂടെ രക്തം ബുള്ളെറ്റ് കണക്കെ പാഞ്ഞു…..

 

അവൻ മെല്ലെ കണ്ണ് തുറന്ന് ആകാശത്തേക്ക് നോക്കി….ഇരുണ്ടു മൂടിയ മേഘങ്ങൾ മാത്രം അവിടെ…അതിനിടയിലൂടെ ചാട്ടുളി പോലെ മിന്നൽപിണർപ്പുകൾ

The Author

Jomon

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *