?Evil on earth✨ 2 [Jomon] 233

 

ബാംഗ്ലൂർ സിറ്റിയിൽ തന്നെ പലയിടങ്ങളിൽ ആയും illegal street fight ക്ലബ്ബുകൾ ഉണ്ടായിരുന്നു…പ്രധാനമയുമാവ ജനസാന്ത്രത കൂടിയ ഏരിയകളിൽ ആയിരുന്നു…ഹഫ്‌ത നൽകി പല കച്ചവടക്കാരും ഈ ക്ലബ്ബുകൾക്ക് ചുറ്റും കച്ചവടം നടത്തിയിരുന്നു…ആദ്യ കാലങ്ങളിൽ ദേവ് പല പല ക്ലബികളിലും പോയിരുന്നു പക്ഷെ അവിടെ എല്ലാം fight ചെയുന്നതിൽ ഓരോ നിയമങ്ങൾ വച്ചിരുന്നവർ….പല ക്ലബുകളിൽ  നിന്നും ദേവിനെയവർ വിലക്കിയിരുന്നു കാരണം റിങ്ങിനകത്തു ചെകുത്താനായി മാറുന്നയവന് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് കുറവായിരുന്നു…ഒടുക്കം ലെനസിന്റെ സഹായത്താൽ ഡാർക്ക്‌ നെറ്റിൽ കയറിയാണ് Brutal rats എന്നാ തായ്‌ലൻഡ് ബേസ്ഡ് fight ക്ലബ്ബിനെകുറിച്ചറിയുന്നതവൻ…കൂടുതൽ അന്വേഷിച്ചപ്പോൾ അവിടെ fight ചെയ്യുന്നതിൽ നിയമങ്ങളോ വിലകുകളോ ഇല്ലെന്നും കൂടാതെ പുറത്തുനിന്നു പോലീസ് പോലും കടന്നുവരാൻ മടിക്കുന്നയൊരിടം  ആണെന്നുമവൻ  മനസിലാക്കി

 

Tropic സിറ്റി എന്ന വലിയൊരു നൈറ്റ്‌ പാർട്ടി പബ്ബിന് അടിയിലായി വലിയൊരു അണ്ടർഗ്രൗണ്ട് സെറ്റപ്പ്പിലായിരുന്നു brutal rats അവരുടെ മത്സരങ്ങൾ നടത്തിയിരുന്നത്

 

ദേവ് പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ അവനവിടെ തന്റെ കഴിവ് തെളിയിച്ചു….അതും അത്രക്കാല ബോക്സിങ് റിങ് ഭരിച്ചുകൊണ്ടിരുന്നയൊരു ബാങ്കൊക്ക്കാരൻ ഭീമനെ തറപറ്റിച്ചു കൊണ്ട്….പിന്നീട് നടന്ന പല fight കളിലും ദേവ് വിജയം ആവർത്തിച്ചു….വെള്ളിയാഴ്ച രാത്രികളിൽ D. എന്ന പേര് വിളിച്ചു ആർപ്പുവിളികളുമായി  ഒട്ടനവധി കാണികൾ tropic സിറ്റിയിലേക്ക് കടന്നു വരാൻ തുടങ്ങി

 

brutal rats ന്റെ നടത്തിപ്പുകാർ ദേവിനെക്കണ്ടു തങ്ങളുടെ ക്ലബ്ബിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അവനതിന് തയ്യാറായില്ല…അതിൽ പ്രകോപിതരായ ചില ക്ലബ്‌ നടത്തിപ്പുകാർ ദേവിനെ തകർക്കാനായി അവനോളം പോന്നൊരു എതിരാളിയെ ഇറക്കി…പതിവിലും വിപരീതമായി ഇടികൾ കൊണ്ടു വീഴുന്ന ദേവിനെ കണ്ടവന്റെ ആരാധകർ നിശബ്ദതരായി…D യുടെ കാലം കഴിഞ്ഞെന്നു പറഞ്ഞു തുടങ്ങിയ ഒരു വിഭാഗത്തിനിടയിലും വീണുകിടന്നുകൊണ്ടുള്ള അവന്റെ ചിരികണ്ടു ഭയപ്പെട്ട മറ്റു ചിലരും ഉണ്ടായിരുന്നു

 

മുഖത്തിലൂടെയും വായിലൂടെയും ഒലിച്ചിരുങ്ങുന്ന രക്തം ബോക്സിങ്ങിനായി ഒരുക്കിയ തറയിൽ ഇറ്ററ്റു വീഴുന്നത് ദേവ് നോക്കികണ്ടു…ഒരുപാട് നാളുകളായി അവൻ അങ്ങനെയൊരു കാഴ്ച ആഗ്രഹിക്കുന്നു…തനിക്കൊത്തയൊരു എതിരാളി…ഇന്നവൻ മുൻപിലുണ്ട്….

 

അവൻ മനസ്സിൽ ആർത്തു ചിരിച്ചു….അതിന്റെ ബാക്കി എന്നവണ്ണം അതവന്റെ മുഖത്തും നിഴലിച്ചു…തറയിൽ ആഞ്ഞടിച്ചുകൊണ്ട് ദേവ് എണീറ്റ് വീണ്ടും അറ്റാക്കിങ് പൊസിഷനിൽ നിന്നു

The Author

Jomon

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *