“പിന്നെ എങ്ങനെ അച്ഛൻ ഭൂമിയിലെത്തി…?
”ദേവ് നിന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഗ്രഹത്തിൽ നിൽക്കുന്ന സമയം നിങ്ങളുടെ ഭൂമിയിൽ ജീവന്റെ കാണികൾ വളർന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…രണ്ടു ഗാലക്സികൾ തമ്മിലുള്ള സമയക്രമം അത്രക്ക് ഭീമമാണ്…പക്ഷെ അദ്ദേഹം സമയത്തെക്കാൾ ഒരുപാട്ധികം മുൻപോട്ട് സഞ്ചരിച്ചു…ഒടുക്കം ജീവിക്കാനുള്ള ആഗ്രഹം മാത്രം ബാക്കിയായ അദ്ദേഹം എന്റെ സഹായം ആവശ്യപ്പെട്ടു…ഞാൻ നേരത്തെ പറഞ്ഞല്ലോ കാർട്ടാണ്കളുടെ ടെക്നോളജി നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറമാണെന്ന്..അതുകൊണ്ട് തന്നെ ഞാൻ അപ്പോഴും ഓൺലൈനിൽ ഉണ്ടായിരുന്നു….ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ ഞാൻ ഭൂമി എന്ന ഗ്രഹത്തെ കാണിച്ചു കൊടുത്തു അദ്ദേഹത്തിന്….പക്ഷെ ഭൂമിയുടെ ഉപരിതലം കടന്നതോടെ ഭൗമോപരിതലത്തിലെ എനെർജികൾ കാരണം അദ്ദേഹവുമായി കോൺടാക്ട് ചെയ്യാൻ എനിക്ക് സാധിച്ചില്ല…പിന്നീട് എന്ത് സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല—–
ലെനസിന്റെ അവസാന വാചകങ്ങൾ ദേവിൽ നിരാശ നിറച്ചു…തന്റെ അമ്മയെക്കുറിച്ചറിയാൻ മറ്റൊരു വഴിയും മുൻപിലുള്ളായി അവനു തോന്നിയില്ല
“പക്ഷെ ലെനസ്…എനിക്ക് അങ്ങനെയാ നിന്നെ കിട്ടിയേ…?
—–ദേവ് ഭൂമിയിൽ വീണ ആർഥർ ഞാൻ ഓഫ്‌ലൈൻ ആയി 2 വർഷങ്ങൾക്കു ശേഷം എന്റെ സെർവറുമായി കണക്ഷൻ പുനസ്ഥാപിച്ചു….എനിക്ക് അറിയില്ലായിരുന്നു അദ്ദേഹം അത്രയും കാലം എനിക്ക് മിസ്സ് ആയ കണക്ഷനുകൾ തിരികെ തരാൻ വേണ്ടിയുള്ള പ്രായക്നത്തിൽ ആയിരുനെന്ന്..നഷ്ടമായ ലൈനുകൾ ലിങ്ക് ചെയ്ത ശേഷം എന്റെ കോടുകളിലും പ്രോട്ടോകോളിലും അദ്ദേഹം മാറ്റങ്ങൾ വരുത്തി…ഭൂമിയിൽ അദ്ദേഹതിന്നു എന്നെകൊണ്ട് ഉപയോഗം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ മാറ്റങ്ങൾ ആവശ്യമായിരുന്നു…BQ305 എന്ന എനിക്കദ്ദേഹം ലെനസ് എന്ന പുതിയ പേര് നൽകി..ആ സമയം അദ്ദേഹത്തിന്റെ ഭാര്യ നിന്നെ പ്രസവിച്ചിരുന്നു….ഈ ലോകത്തെക്കുറിച്ചു മനസിലാക്കിയ അദ്ദേഹം നിന്നെ സഹായിക്കാനായി അദ്ദേഹത്തിന്റെ കീഴിലുള്ള എന്റെ ഉടമസ്ഥാവകാശം നിന്നിലേക്ക് ട്രാൻസ്ഫർ ചെയ്തു…15 വർഷങ്ങൾക്ക് ശേഷം മാത്രം ആക്റ്റീവ് ആകാനുള്ള കമ്മാൻഡും നൽകി….നിന്റെ കയ്യിലുള്ള മാലയുടെ ലോക്കറ്റിൽ ആണ് അദ്ദേഹം ടൈം സെറ്റ് ചെയ്തിരുന്നത്—–
“മാലയൊ….എന്റെ കയ്യിലോ..?
—–അതെ…ഒരുപക്ഷെ ആ മാല നിനക്ക് ഓർമ ഇല്ലായിരിക്കാം…പക്ഷെ അത് എന്റെ അന്വേഷണ പരിധിയിൽ തന്നെ ഉണ്ട്….റേഞ്ച് നഷ്ടമായ ആ മാലയുടെ അടുക്കൽ നീ എത്തിയപ്പോൾ ആണ് എനിക്ക് വീണ്ടും ഓൺലൈനിൽ വരാനുള്ള കമ്മാൻഡ് ലഭിച്ചത്——
Story is in good flow. Continue. Looking forward for more without delays.
Kidukkiii
Machana kallakki love it Man
നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
എന്ന്
ഒരു പാവം വായനക്കാരൻ
പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്
എങ്കിൽ വളരെ സന്തോഷം
ഇഷ്ടപ്പെട്ടു..
ഒത്തിരി… ഒത്തിരി…
Good story bro…
Interesting story ?
ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Super story ?
അടുത്ത പർടിന് കാത്തിരിക്കാം
അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും
അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?