?Evil on earth✨ 2 [Jomon] 240

 

“അതെ അതെ…നല്ല അടിയും വാങ്ങി വന്നിട്ടവനു സന്തോഷം ആണ് പോലും..”

 

ദേവിനെ കളിയാക്കിക്കൊണ്ട് നൈല ചിരിച്ചു…അമ്മയുടെയും മകന്റെയും ചിരിക്കുന്ന ശബ്ദം കേട്ടുകൊണ്ട് വന്ന ഡാനിയും ഉമ്മറത്ത് സ്ഥാനം പിടിച്ചു

 

“വാങ്ങുക മാത്രമല്ല..തിരിച്ചു കൊടുകുവേം ചെയ്തു..”

 

അല്പം ഗമയോടെ ദേവ് പറഞ്ഞു…അത് കേട്ട നൈല മൂക്കത്തു വിലരുവച്ചുകൊണ്ട് ചോദിച്ചു

 

“എന്നാലും എന്തൊരടിയാടാ നീ കൊടുത്തത്…ആ ടീച്ചറു പറയുന്നത് കേട്ട് ഞാൻ തന്നെ പേടിച്ചു പോയി…നല്ലൊരു സംഖ്യ ഹോസ്പിറ്റൽ ബില്ലുമായെന്ന കേട്ടെ..”

 

അല്പം മാറി നിക്കുന്ന ഡാനിയെ നോക്കി അവൾ പറഞ്ഞു…പിന്നെ ദേവിനെയും നോക്കി…അവൻ ചിരിച്ചുകൊണ്ടിരിക്കുവാണ്

 

“അമ്മ ഞാൻ ഒരു കാര്യം പറയട്ടെ..!

 

അവൻ മുഖവുരയിട്ടുകൊണ്ട് ചോദിച്ചു

 

എന്താണെന്ന ഭാവത്തിൽ നൈല അവനെ നോക്കി

 

”അത് ഒണ്ടല്ലോ..എനിക്ക് ബോക്സിങ് പഠിക്കണം…“

 

ദേവ് പറഞ്ഞു തീർന്നതും വലിയൊരു ചിരിയോടെ ഡാനി നൈലയുടെ അടുത്തായി വന്നിരുന്നു…കാരണം വേറൊന്നുമല്ല  നൈലയുടെ അപ്പോളത്തെ മുഖഭാവം അതായിരുന്നു…

 

”നിനക്ക് സ്കൂളിന്ന് തല്ല് ഉണ്ടാക്കിയതും പോരാഞ്ഞിട്ടാണോ ഫീസ് കൊടുത്തു തല്ലാൻ പോണേ..നടക്കില്ല കണ്ണാ..“

 

തീർത്തു പറഞ്ഞുകൊണ്ട് നൈല ഡാനിയെ നോക്കി

 

അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഡാനി പെട്ടന്ന് വാ പൊത്തി പിടിച്ചു

 

”പപ്പാ ഒന്ന് പറ പ്ലീസ്‌..“

 

ദേവ് എണീറ്റുനിന്ന് മുൻപ്പിലിരിക്കുന്ന ഡാനിയോട് പറഞ്ഞു

 

”നൈല അവൻ പറഞ്ഞതിലും കാര്യമുണ്ട്…അവന്റെ പ്രായമതാണ്…സ്കൂളിൽ പോയി അടിയുണ്ടാകുന്നതിലും നല്ലതല്ലേ റിങ്ങിൽ കേറി fight ചെയ്യുന്നത്…“

 

ഡാനി നൈലയെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കി

 

”തന്തേം  മക്കളും കൂടി എന്താന്ന് വെച്ചാ കാണിക്ക്..അവസാനം അടിയും വാങ്ങി വന്നു ഇവിടെ തിരുമ്മി താ അവിടെ തിരുമ്മി താ എന്നൊന്നും പറഞ്ഞേക്കരുത്…പറഞ്ഞാ എന്താവുമെന്ന് അറിയാലോ നിങ്ങക്ക്..?

 

ഡാനിയെ അർത്ഥം വെച്ചു നോക്കിക്കൊണ്ട് നൈല പറഞ്ഞു…അവളുടെ നോട്ടം മനസിലാക്കിയ ഡാനി കൂടുതൽ ഒന്നും പറയാതെ മുകളിലെക്കും നോക്കി ഇരിക്കാൻ തുടങ്ങി….

 

“അപ്പൊ പരുപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ പോയി കൊറച്ചു പായസം കുടിക്കട്ടെ..”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *