?Evil on earth✨ 4 [Jomon] 246

 

ദേവ് ആ തണുപ്പിൽ കൈ മുട്ടുകൾ രണ്ടും കൂട്ടി തിരുമ്മി നിൽകുമ്പോഴേക്കും അമാൻഡ തിരിച്ചെത്തിയിരുന്നു

 

”നീ എവിടെ പോയതാ…?

 

അവൻ അവളെ സംശയത്തോടെ നോക്കി….ഒരു ബനിയനും ഷോർട്സും ആയിരുന്നു അവളുടെ വേഷം…ഇപ്പോൾ പോയ പോക്കിന് ഒരു ഷാൾ കൂടെ എടുത്തു തലയിൽ ചുറ്റിയിട്ടുണ്ട്

 

“ഇതെടുക്കാൻ..!

 

അവനു നേരെ ഒരു കീ നീട്ടികൊണ്ടവൾ പറഞ്ഞു….

 

”ഇത് പപ്പേടെ ബൈക്കിന്റെ അല്ലെ…?

 

അവനാ കീ വാങ്ങിക്കൊണ്ടു ചോദിച്ചു…ഡാനിയുടെ പഴയ മോഡൽ RD350 യുടെ ആയിരുന്നത്…അവന്റെ ചോദ്യം കേട്ട അവൾ ഒരു ചിരിയോടെ തല കുലുക്കി

 

“നമുക്ക് ഒരു റൈഡ് പോവാ…”

 

അവൾ അവന്റെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു

 

“നിനക്ക് വട്ടാണോ പെണ്ണെ ഈ നേരം വെളുത്തതെ പുറത്ത് പോകാൻ…അതും ബൈക്കിൽ…”

 

തന്റെ കൈക്കു മുകളിൽ പിടിച്ച അവളുടെ കൈ എടുത്തു മാറ്റികൊണ്ട് അവൻ ചോദിച്ചു

 

“പ്ലീസ്…ഒറ്റ തവണ…അധികം ഒന്ന് പോണ്ട….”

 

അവൾ കെഞ്ചിക്കൊണ്ട് ചോദിച്ചു…പിള്ളേരു വാശി പിടിക്കുമ്പോലെ ചുണ്ടുകൾ കടിച്ചു പിടിച്ചുകൊണ്ടുള്ള അവളുടെയാ സംസാരം അവൻ ആസ്വദിക്കുകയായിരുന്നു….ഓരോ നിമിഷം കഴിയുന്തോറും അവന്റെയുള്ളിൽ അവളോട് തോന്നിയ ഇഷ്ടം കൂടി കൂടി വരുന്നതായി അവനു തോന്നി

 

“ശെരി വാ…”

 

അവനവളുടെ കൈ പിടിച്ചു പോർച്ചിലേക്ക് നടന്നു…അവിടെ തന്റെ പോർഷേക്ക് സൈഡിലായി മൂടി ഇട്ടിരുന്ന ബൈക്കിന്റെ കവർ അവനെടുത്തു മാറ്റി

 

“എന്നാലും നീ ഇതെങ്ങനെ കണ്ടു പിടിച്ചു…”

 

വണ്ടിയിൽ കയറി പോർച്ചിൽ നിന്നും പുറത്തേക്ക് എടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു

 

“അതൊക്കെ കണ്ടു പിടിക്കും…!

 

നാവു കടിച്ചുകൊണ്ടവൾ പറഞ്ഞു

 

”ഹ്മ്മ്….വാ കേറ്….ചായ മേടിച്ചു തരാം…“

 

അവൻ പറഞ്ഞതും അവളോടി വന്ന് പിറകിൽ കയറി അവന്റെ ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചിരുന്നു…

 

”മമ്..പോകാ…‘

 

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…ഒരുപാട് പഴക്കം ചെന്നയാ വണ്ടി ഒട്ടും മടി കാണിക്കാതെ സ്റ്റാർട്ടായി എവിടെക്ക് പോകാനും തയ്യാറായി നിന്നു…അവൻ പതിയെ ഗിയർ മാറ്റി മുൻപോട്ടെടുത്തു ….ഗേറ്റ് കടന്നതോടെ അവനവന്റെ സ്ഥിരം ശൈലിയിൽ വണ്ടി വലിച്ചെടുത്തു…പഴയ മോഡൽ മീറ്ററിൽ വളരെ പെട്ടെന്ന് തന്നെ വണ്ടിയുടെ വേഗത 60 കടന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

26 Comments

Add a Comment
  1. Your story in on another level. Good. Keep going.❤

  2. ജോമോനെ സമ്പവം സൂപ്പറാട്ട,,,,,,

  3. സിംഹരാജൻ ♥️?

    Jo♥️?,

    ദേവും ജോയും ഒരേ പൊളി ആണ്…!!!
    ആദ്യ പാർട്ട്‌ ഇന്നലെ വൈകിട്ട് വായിച്ചു തുടങ്ങി ഈ പാർട്ട്‌ വരെ രാവിലെ വരെ ഒറ്റ ഇരിപ്പിനു വായിച്ചു അത്രക്ക് പൊളി സ്റ്റോറി ആണ്… അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു….
    പിന്നെ നായകൻ ഒരു alien കൂടെ ആകുമ്പോൾ കഥ കൊഴുക്കും…. അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു….

    ♥️?❤️?

  4. ജോയും ദേവും ഒന്നിക്കില്ല എന്ന് parayunn ധൈര്യം പ്രസന്ന വക ???….. ആയതിനാൽ ഞാൻ ഒന്നും ചോദിച്ചോട്ടെ, അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാൻ പറ്റുമോ?????????
    എന്ന്
    സ്വന്തം വായനക്കാരൻ ?

    1. നാട്ടിൽ അല്ലാത്തത് കൊണ്ടു തന്നെ ഡെയിലി 2-3 hour മാത്രമേ എഴുതാൻ സാധിക്കുന്നുള്ളു…എന്റെ എഴുത്തും ഈ സൈറ്റിൽ അപ്‌ലോഡ് ആവുന്ന സമയം കണക്ക് വെച്ചു നോക്കുമ്പോ….?അടുത്ത ബുധനാഴ്ചക്ക് മുൻപേ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം…കൂടി പോയാൽ wednesday രാത്രി….?

  5. എന്റെ പൊന്നോ… ഒന്നും പറയാൻ ഇല്ല.. ഇജ്ജാതി സാധനം…

    ആർക്കും ഒരു അപകടവും വരാതെ ഇരിക്കട്ടെ… കഥ നന്നായി തന്നെ മുൻപോട്ട് പോകട്ടെ…

    ജോയും.. ആദിയും… ???

    1. അപകടമോ…?ഇവരെ ഞാൻ അപകടത്തിൽ കൊണ്ടുപോയി ചാടിക്കുമെന്ന് തോന്നുന്നുണ്ടോ ??

  6. സൂപ്പർ ആയിട്ടുണ്ട് Bro

  7. കഥ വളരെ ത്രില്ലിങ് ആയി പൊക്കൊണ്ടിരിക്കുവാ ഒരു രക്ഷയും ഇല്ല
    അവർ തമ്മിലുള്ള കണക്ഷനുകൾ കിട്ടുന്ന വരെ തല പുകഞ്ഞുകൊണ്ടിരിക്കും
    Love iT ?

  8. Machanae keep going.very interesting story i like it

  9. Bro story kazhinjath arinjeela nalla flow ndaayrn
    Adtha part onn Vegam idane ???

    Keep going dude ??

  10. ജോയും, ദേവും മിറർ ഇമേജ് ആണല്ലോ..
    ദേവിന്റെ past -ഉം വിശ്വനുമായി കണക്റ്റഡ് ആണോ..?
    എപ്പോഴാണ് ജോയും, ദേവും തമ്മിൽ കാണുന്നത്..?
    അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു…

    1. ജോയും ദേവും കാണാൻ ചാൻസ് കുറവാണ് ? അവരു തമ്മിൽ ഒരുമിച്ചു നിന്നൊള്ള fight എനിക്ക് ഇഷ്ടമല്ല…രണ്ട് പേരും കഴിവുള്ളവർ ആണ് അതുകൊണ്ട് തന്നെ ആരാധ്യം ശത്രുവിനെ തകർക്കും എന്ന് മാത്രമേ ഞാൻ ശ്രദ്ധിക്കുകയുള്ളു ? പിന്നെ വിശ്വനും ദേവും തമ്മിൽ ഉള്ള കണക്ക്….അത് ഞാൻ അടുത്ത പാർട്ടിൽ തീർത്തു തരാം…കൊറച്ചു wait ചെയ്യ് man

  11. Very nice , please submit the next part at the earliest

  12. ആദി ജോ ഇവർക്ക് നഷ്ടങ്ങൾ നൽകരുത് already അവർക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് ആണ്

    1. അതിപ്പോ ഉറപ്പ് പറയാൻ ഒന്നും പറ്റില്ല ? എനിക്ക് പണ്ട് മുതലുള്ള ശീലമാ ആളുകൾ ഇങ്ങനെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളെ വേദനകൾ കൊടുത്തു സുഖിക്കുക എന്ന്…ന്നാലും ആദിയെ എനിക്ക് ഇഷ്ടം ആയതോണ്ട് ഇത്തവണ ഞാൻ ഒന്ന് കണ്ണടച്ചെന്നു വരും ?

  13. നന്നായിട്ടുണ്ട്

  14. ജോ ആദി ഇവർക്ക് നഷ്ടങ്ങൾ നൽകരുത്

  15. ആദി ജോ ഇവർക്ക് ആപത്ത് ഒന്നും നൽകല്ലെ already അവർ നഷ്ടങ്ങൾ അനുഭവിച്ചവർ ആണ്

  16. കൂളൂസ് കുമാരൻ

    Kidilam. Nalla flow ind.

  17. Wed. Day വരും എന്ന് പറഞു,vannuuuuu… നീ സൂപ്പർ adaaaa??????
    എന്ന്
    സ്വന്തം വായനക്കാരൻ

      1. ഒരു എഴുത്തുകാരനു ഒരിക്കലും ഒരു പക്ഷെ പാലിക്കാൻ കഴിയാത്തത് വാക്ക് ആയിരിക്കും… പക്ഷേ ഒരു വ്യക്തസ്ഥനായി ജോമോൻ ….. കട്ട waiting next part….. God bless you

    1. ജോമോനെ സമ്പവം സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *