അവനാ ഫയലിനു മുകളിലെ പൊടി തട്ടി കളഞ്ഞു പേര് ഒന്നുകൂടെ വായിച്ചു….അതിന് താഴെയായി ഉള്ള ഡേറ്റ് തെളിഞ്ഞു വന്നതും അടി കിട്ടിയവനെ പോലെ അവൻ തറഞ്ഞു നിന്നു….
അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…ഒരുക്കലും മറക്കാനും ഓർക്കാനും ശ്രമിക്കാത്ത തിയതി ആയിരുന്നത്….13-6-2015
7 വർഷങ്ങൾക്ക് മുൻപവന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയ രണ്ട് ശരീരങ്ങളും അതിനെ ചുറ്റി പിടിച്ചു കരയുന്ന ഒരു പതിനാറു വയസ്സുകാരന്റെ ചിത്രവും ഓർമ്മ വന്നു….
അവനാ ഫയലുകൾ തുറന്നു വായിക്കാൻ തുടങ്ങി….ഒരുപാട് ക്രമക്കേടുകൾ നടത്തിയതിന്റെ തെളിവുകൾ…ഒടുക്കം കൊലപാതകങ്ങൾ ചെയ്ത് കൂട്ടിയതിന്റെയും….ഏതോ ഒരു സ്ത്രീയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടുകൾ….FIR ന്റെ കോപ്പികൾ….ഇതിനിടയിൽ താഴെ വീണ ഒരു ഫോട്ടോ ജോ കയ്യിൽ എടുത്തു…..
മുപ്പതിനോളംപ്രായം ചെന്ന ഒരാളുടെ ചിത്രമായിരുന്നത്…അവനത് തിരിച്ചു പിടിച്ചു….പിറകിൽ അച്ഛന്റെ കൈപ്പടയിൽ എഴുതിയ ഒരു പേര്….ആലക്കൽ വിശ്വനാഥൻ……
അവന്റെ സിരകളിൽ എല്ലാം നഷ്ടമായവന്റെ വേദന മാറി പകരം പക വന്നു നിറയാൻ തുടങ്ങി…താനിന്ന് അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാതെ വളരുന്നതിന് കാരണം ഇയാളാണെന്ന ഭീകരമായ സത്യം അവനെ കാർന്നു തിന്നാൻ തുടങ്ങി….
അവനാ ഫോട്ടോ കൈവെള്ളയിലിട്ട് ചുരുട്ടിക്കൂട്ടി…വിശ്വനാഥനെ അതുപോലെ ഞെരിച്ചില്ലാതാക്കാൻ അവന്റെ ഹൃദയം മുറവിളി കൂട്ടി
ചായയുമായി കയറി വന്ന ആദി റൂമിൽ ജോയെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു…അവന്റെയാ വെപ്രാളപ്പെട്ടുള്ള വരവിൽ അവളൊരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു…ഒടുക്കം അവന്റെ അമ്മയുടെ മുറിയിൽ ഒരു മൂലയിലായി നിലത്തിരിക്കുന്ന ജോയെ കണ്ടവൾ അങ്ങോട്ട് ഓടി
“ജോ….എന്താ പറ്റിയെ നിനക്ക്…?
വേവലാതിയോടെ അവനരികിൽ മുട്ടുകുത്തിയിരുന്നവൾ ചോദിച്ചു…പക്ഷെ അവനതൊന്നും കേട്ടഭാവം ഇല്ലായിരുന്നു….അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടവളുടെ നെഞ്ചും എന്തിനോ വേണ്ടി തേങ്ങി…അവളുടെ കണ്ണുകളും നിറഞ്ഞു അവൾപ്പോലുമറിയാതെ…
“ജോ…”
അവന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ടവൾ വിളിച്ചു
“മമ് ….”
അതിനൊന്നു മൂളുക മാത്രം ചെയ്തവൻ…
“എന്താടാ പറ്റ്യേ…..നോക്ക്…എന്നെ നോക്കാനാ പറഞ്ഞെ…!
അവൾ സ്വന്തം കണ്ണ് തുടച്ചുകൊണ്ട് അവന്റെ കവിളിൽ പിടിച്ചു തനിക്ക് നേരെ മുഖം തിരിച്ചു…കരഞ്ഞു ചുവന്ന കണ്ണുകളോടെ അവനവളെ നോക്കി…പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പതിയെ ശബ്ദമില്ലാതെ കരഞ്ഞു
Your story in on another level. Good. Keep going.❤
ജോമോനെ സമ്പവം സൂപ്പറാട്ട,,,,,,
Jo♥️?,
ദേവും ജോയും ഒരേ പൊളി ആണ്…!!!
ആദ്യ പാർട്ട് ഇന്നലെ വൈകിട്ട് വായിച്ചു തുടങ്ങി ഈ പാർട്ട് വരെ രാവിലെ വരെ ഒറ്റ ഇരിപ്പിനു വായിച്ചു അത്രക്ക് പൊളി സ്റ്റോറി ആണ്… അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു….
പിന്നെ നായകൻ ഒരു alien കൂടെ ആകുമ്പോൾ കഥ കൊഴുക്കും…. അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു….
♥️?❤️?
ജോയും ദേവും ഒന്നിക്കില്ല എന്ന് parayunn ധൈര്യം പ്രസന്ന വക ???….. ആയതിനാൽ ഞാൻ ഒന്നും ചോദിച്ചോട്ടെ, അടുത്ത പാർട്ട് എന്ന് വരും എന്ന് പറയാൻ പറ്റുമോ?????????
എന്ന്
സ്വന്തം വായനക്കാരൻ ?
നാട്ടിൽ അല്ലാത്തത് കൊണ്ടു തന്നെ ഡെയിലി 2-3 hour മാത്രമേ എഴുതാൻ സാധിക്കുന്നുള്ളു…എന്റെ എഴുത്തും ഈ സൈറ്റിൽ അപ്ലോഡ് ആവുന്ന സമയം കണക്ക് വെച്ചു നോക്കുമ്പോ….?അടുത്ത ബുധനാഴ്ചക്ക് മുൻപേ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം…കൂടി പോയാൽ wednesday രാത്രി….?
എന്റെ പൊന്നോ… ഒന്നും പറയാൻ ഇല്ല.. ഇജ്ജാതി സാധനം…
ആർക്കും ഒരു അപകടവും വരാതെ ഇരിക്കട്ടെ… കഥ നന്നായി തന്നെ മുൻപോട്ട് പോകട്ടെ…
ജോയും.. ആദിയും… ???
അപകടമോ…?ഇവരെ ഞാൻ അപകടത്തിൽ കൊണ്ടുപോയി ചാടിക്കുമെന്ന് തോന്നുന്നുണ്ടോ ??
Supper thakrthuu
Supper kidukiii
സൂപ്പർ ആയിട്ടുണ്ട് Bro
കഥ വളരെ ത്രില്ലിങ് ആയി പൊക്കൊണ്ടിരിക്കുവാ ഒരു രക്ഷയും ഇല്ല
അവർ തമ്മിലുള്ള കണക്ഷനുകൾ കിട്ടുന്ന വരെ തല പുകഞ്ഞുകൊണ്ടിരിക്കും
Love iT ?
Machanae keep going.very interesting story i like it
Bro story kazhinjath arinjeela nalla flow ndaayrn
Adtha part onn Vegam idane ???
Keep going dude ??
ജോയും, ദേവും മിറർ ഇമേജ് ആണല്ലോ..
ദേവിന്റെ past -ഉം വിശ്വനുമായി കണക്റ്റഡ് ആണോ..?
എപ്പോഴാണ് ജോയും, ദേവും തമ്മിൽ കാണുന്നത്..?
അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു…
ജോയും ദേവും കാണാൻ ചാൻസ് കുറവാണ് ? അവരു തമ്മിൽ ഒരുമിച്ചു നിന്നൊള്ള fight എനിക്ക് ഇഷ്ടമല്ല…രണ്ട് പേരും കഴിവുള്ളവർ ആണ് അതുകൊണ്ട് തന്നെ ആരാധ്യം ശത്രുവിനെ തകർക്കും എന്ന് മാത്രമേ ഞാൻ ശ്രദ്ധിക്കുകയുള്ളു ? പിന്നെ വിശ്വനും ദേവും തമ്മിൽ ഉള്ള കണക്ക്….അത് ഞാൻ അടുത്ത പാർട്ടിൽ തീർത്തു തരാം…കൊറച്ചു wait ചെയ്യ് man
Very nice , please submit the next part at the earliest
ആദി ജോ ഇവർക്ക് നഷ്ടങ്ങൾ നൽകരുത് already അവർക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് ആണ്
അതിപ്പോ ഉറപ്പ് പറയാൻ ഒന്നും പറ്റില്ല ? എനിക്ക് പണ്ട് മുതലുള്ള ശീലമാ ആളുകൾ ഇങ്ങനെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളെ വേദനകൾ കൊടുത്തു സുഖിക്കുക എന്ന്…ന്നാലും ആദിയെ എനിക്ക് ഇഷ്ടം ആയതോണ്ട് ഇത്തവണ ഞാൻ ഒന്ന് കണ്ണടച്ചെന്നു വരും ?
നന്നായിട്ടുണ്ട്
ജോ ആദി ഇവർക്ക് നഷ്ടങ്ങൾ നൽകരുത്
ആദി ജോ ഇവർക്ക് ആപത്ത് ഒന്നും നൽകല്ലെ already അവർ നഷ്ടങ്ങൾ അനുഭവിച്ചവർ ആണ്
Kidilam. Nalla flow ind.
Wed. Day വരും എന്ന് പറഞു,vannuuuuu… നീ സൂപ്പർ adaaaa??????
എന്ന്
സ്വന്തം വായനക്കാരൻ
?
ഒരു എഴുത്തുകാരനു ഒരിക്കലും ഒരു പക്ഷെ പാലിക്കാൻ കഴിയാത്തത് വാക്ക് ആയിരിക്കും… പക്ഷേ ഒരു വ്യക്തസ്ഥനായി ജോമോൻ ….. കട്ട waiting next part….. God bless you
ജോമോനെ സമ്പവം സൂപ്പർ