?Evil on earth✨ 5 [Jomon] 228

 

അപ്പോളും അവന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങി കൊണ്ടിരുന്നു….പിറകിൽ നിൽക്കുന്നവൻ ആരാണെന്ന് അറിയാൻ അവൻ ശ്രമിച്ചെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവനു സാധിക്കുന്നുണ്ടായിരുന്നില്ല…..അർഥറിന്റെ ശ്വാസകോശത്തിൽ വലിയൊരു തുളയിട്ടു കൊണ്ടായിരുന്നു ശത്രുവിന്റെ ആക്രമണം…അതുകൊണ്ട് തന്നെ കൂടുതൽ ശക്തിയോടെ അവൻ ചോര ചുമച്ചു കൊണ്ടിരുന്നു…….

 

ഒടുവിൽ കണ്ണ് മങ്ങി കൈ കാലുകൾ നിശ്ചലമാവുകയാണെന്ന് മനസിലായ അർഥർ കണ്ണുകളടച്ചു പിടിച്ചു….ആരെയും ഭയക്കാത്ത അവന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും രണ്ടു പേരെയോർത്തു ഭയം തോന്നി…..അവന്റെ കണ്ണിൽ നിന്നും അവസാന തുള്ളി കണ്ണുനീർ പുറത്തേക്ക് ഒലിച്ചതും ജീവൻ വെടിഞ്ഞു കൊണ്ടവൻ റോഡിലേക്ക് വീണു

 

പിറ്റേന്ന് ആലക്കൽ തറവാടിനെ പിടിച്ചു കുലുക്കും പോലെയാണ് ആ വാർത്ത എല്ലാവരുമറിഞ്ഞത്……നിമിഷ നേരം കൊണ്ടാ കൊട്ടാര സദൃശ്യമായ വീട് മരണ വീടായി മാറി……അർഥറിനെ അറിഞ്ഞവരും ഇഷ്ടപ്പെട്ടവരും അവനുവേണ്ടി കണ്ണീരു പൊഴിച്ചു…..വീടിന്റെ ഒരുമൂലയിൽ കരയാൻ പോലുമാവാതെ ദേവികയിരിന്നു…. ജീവനുണ്ടെന്ന് അറിയിക്കാൻ എന്നവണ്ണം അവളുടെ നീല കണ്ണുകൾ രക്തവർണ്ണമായി പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു……

 

എല്ലാവരും അവളെ ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുമ്പോളും അവളുടെ കണ്ണുകൾ ഹാളിലായി കൊണ്ടു കിടത്തിയ അർഥറിന്റെ ചേധനയറ്റ ശരീരത്തിൽ ആയിരുന്നു

 

എല്ലാവർക്കും ഇടയിൽ ഈ കാഴ്ച കണ്ടുകൊണ്ട് വിശ്വനും ഉണ്ടായിരുന്നു….അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു….പുറമെ കരഞ്ഞുകൊണ്ട് ഉള്ളിലയാൾ ആർത്തു ചിരിച്ചു…..

 

ഒടുക്കം അവന്റെ ശരീരം ദഹിപ്പിക്കാനായി എടുത്ത നിമിഷം ബോധം മറഞ്ഞു വീണ ദേവിക കണ്ണുകൾ തുറക്കുന്നത് പിറ്റേന്ന് പുലർച്ചെയാണ്……

 

ആളുകളുടെ തിരക്കും കരച്ചിലിനും ഒച്ചപ്പാടുകൾക്കും ശേഷം നിശബ്ദതമായ ആ വീടിനെ ദേവികയുടെ അലറി കരച്ചിലാണ് ഉണർത്തിയത്……

 

കണ്ണുകളടക്കാതെ ഉറക്കം നടിച്ചു കിടന്ന ഹരി കൃഷ്ണനും ഭാര്യയും മകളുടെ അലറി വിളി കേട്ട് മുകളിലെ അർഥറിന്റെയും ദേവികയുടെയും മുറിയിലേക്ക് പാഞ്ഞു കയറി…..

 

വാതിൽ തള്ളി തുറന്നകത്തു കയറിയ ഹരി കാണുന്നത് ഭിത്തിയുടെ ഒരു മൂലയിലായി കാലുകൾക്കിടയിൽ മുഖം താഴ്ത്തി അഴിഞ്ഞു കിടക്കുന്ന സ്വന്തം മുടിയിൽ അളിപ്പിടിച്ചു കരയുന്ന ദേവികയെയാണ്

 

“ദേവൂ….മോളെ…!

 

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഹരി അവളെ മാറോടണക്കി പിടിച്ചു….അവളും അങ്ങനൊരു സമീപനം ആഗ്രഹിച്ചത് പോലെയാളെ കെട്ടിപിടിച്ചു കരഞ്ഞു

The Author

Jomon

16 Comments

Add a Comment
  1. Atleast ntha avasthanenkilm para ?

  2. Hello ??

    Nthelm update thanooode ?

  3. Bro ??

    Nthelm update thaaa ?

  4. Bro any updates?

  5. തൊടകത്തിലെ intro ok oru ഹോളിവുഡ് ടെച് എനിക്കു feel cheythu ?

    വെറുത്തെ phantasy tag scroll ചെയ്തു പോകുമ്പോ name കണ്ടു കേറി പിന്നെ first part വായിച്ചപ്പപ്പോ ഒരു spark അടിച്ചു a ഒരു ഇതില് full വായിച്ചു എന്താ പറയാം മോനെ just awesome ?
    എന്തോ Dev എന്ന characternu space കോറഞ്ഞ പോലെ തോന്നി he deserve more space in this story (Maybe this is just my feeling)
    കിട്ടുമായിരിക്കും അടുത്ത പാർട്ടിൽ ലെ?
    Anyway keep going man ?

  6. Verthe oru part nokkiyatharnnu
    Super story anutto
    5 parts ottayadikk vayich theerthu
    Like koravayond petten notice cheyyunnilla
    This story deserves more..❤️
    But ithra pettenn climax ayo?
    Iniyum kore karyangal parayanulla pole thonnunnu.

    Anyway adutha part climax anel ella flashbackum parayan marakkaruth?
    ?????

    1. എന്റെ ചെറിയ സ്റ്റോറി notice ചെയ്തതിൽ സന്തോഷം…next പാർട്ട് ഞാൻ വെറുതെ അങ്ങനെ എന്തേലുമൊക്കെ എഴുതി ഇടാൻ ഉദ്ദേശിക്കുന്നില്ല.,..ടൈം എടുത്തു വലിയൊരു part ആയി തന്നെ ഇറക്കാൻ ആണ് ഉദ്ദേശം….? 5 part വരെ വായിച്ച സ്ഥിതിക്ക് climax ഇനായി അല്പം wait ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

      1. Take u r time dear

  7. I am surprised to hear that next will be the climax for a story & theme with this much depth.
    Please keep on expanding as there is an alien connection also.

  8. കഥ സൂപ്പർ???????
    അതിനേക്കാൾ സൂപ്പർ പറഞ്ഞ സമയത്ത് വന്ന നീയാ ???????
    കഥയെ വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല അതിനാൽ ഞാൻ വർണ്ണിക്കുന്നില്ല……….

    അടുത്ത പാർട്ടി ശനിയാഴ്ചക്കുള്ള വരുമോ????????

    എന്ന്
    സ്വന്തം വായനക്കാരൻ

  9. പെട്ടന്ന് തീരാൻ പോണ പോലെ
    ആ കണ്ടറിയാം
    അടിപൊളി ആണ്

    Love iT?

  10. വിഷ്ണു

    നന്നായിരുന്നു…

    വിശ്വനാദന് ജോ സ്വപ്നം കണ്ട ഒരു മരണം കിട്ടും എന്ന് പ്രെദീക്ഷിക്കുന്നു…

    പിന്നെ ദേവും… ജോയും തമ്മിൽ എന്തേലും കണക്ഷൻ ഉണ്ടോ….
    ദേവിന് പറ്റിയ ഒരു എതിരാളി ആണോ വിശ്വൻ…

    പിന്നെ ഇത്രെയും കഴിവുകൾ ഉള്ള ദേവിന്റെ അച്ഛനെ അങ്ങനെ ഈസിയായി കൊല്ലാൻ സാധിക്കുമോ.. ?

    1. ദേവിന്റെ അച്ഛൻ ഒരു പോരാളി ആയിരുന്നു..അത് സമ്മതിക്കുന്നു…പക്ഷെ അതെല്ലാം അങ്ങ് കാർട്ടൺ ഗ്രഹത്തിൽ…ഇവിടെ ഇങ്ങു ഭൂമിയിൽ അയാൾ വെറുമൊരു മനുഷ്യനു സാമാനമാണ്….ബുദ്ധി ശക്തി കൂടുതൽ ആണ് പക്ഷെ ചതി എന്നൊരു സാധനത്തിനെ ബുദ്ധി കൊണ്ടു എതിർത്തു നിൽക്കുക എന്നത് എപ്പോഴും നടക്കണമെന്നില്ല…അങ്ങനെ ഒരു ചതി കാരണമാണല്ലോ അയാൾ ഭൂമിയിൽ എത്തി പെട്ടത് പോലും

  11. Bro patunna ethrem nerthe idane ?

  12. ഇനി തിന്മയുടെ പദനം ആകണം നന്മയുടെ ആകരുത്

Leave a Reply

Your email address will not be published. Required fields are marked *