21ലെ പ്രണയം 5 [Daemon] 734

 

“എന്താടാ എന്തു പറ്റി ” എൻ്റെ പെരുമാറ്റം കണ്ട് അവൻ എന്നോട് കാര്യം തിരക്കി

 

“നീ എന്തിനാടാ ഇത്രയും വിശമിക്കുന്നെ, ഇത് കണ്ടാൽ തോന്നും നിൻ്റെ ഏതോ അടുത്ത ബന്ധുവിൻ്റെ മരണത്തിനു വന്നത് പോലെയാണല്ലോ, നിൻ്റെ മട്ടും ഭാവവും കണ്ടാൽ ” അവൻ തുടർന്നു.

 

ഞാൻ ഒന്നും മിണ്ടിയില്ല ബൈക്കിൽ ചാരി ഞാൻ അങ്ങനെ നിന്നു. അവനും ഒപ്പം ചേർന്നു നിന്നു പിന്നെ വേറെ ഒന്നും അവൻ ചോദിച്ചില്ല. തിരികെ പോകുമ്പോഴും ഞാൻ മൂഖനായിരുന്നു. ലല്ലു എന്തൊക്കെയോ പറയുന്നുണ്ട് അതൊക്കെ ചെവി അറിയുന്നുണ്ടെങ്കിലും തലച്ചോർ അതൊന്നും ഉൾക്കൊള്ളുന്നില്ല.

 

അങ്ങനെ ഒരാഴ്ച കടന്നുപോയി. ഈ ദിവസങ്ങളിൽ ഒഴിവു തിരിവുകൾ പറഞ്ഞ് ഞാൻ പണിക്കു പോയില്ല. ചില കുറ്റബോധങ്ങൾ എന്നെ അലട്ടിയിരുന്നു. വിശ്വനാഥൻ ജീവിച്ചിരുന്നപ്പോൾ പോലും ഉണ്ടാകാത്ത കുറ്റബോധമാണ് പുള്ളി മരിച്ചപ്പോഴേക്കും എന്നെ വേട്ടയാടുന്നത്. ഏകാന്തതയെ പ്രണയിക്കാൻ ഈ നാളുകൾ എന്നെ പ്രേരിപ്പിച്ചു. ചുണ്ടിനടിയിൽ എരിവു പകരുന്ന ലഹരിയുടെ തലയിണയായ Cool lip നോട് മാത്രം ഞാൻ എൻ്റെ സൗഹൃദം പങ്ക് വെച്ചു. ഫാനിലെ കാറ്റിൻ്റെ ശബ്ദം പോലും കരച്ചിലായ് എൻ്റെ ചെവിയിൽ മുഴങ്ങുന്നു. ഇനിയും ഇനിയും ഇത് സഹിക്കാൻ എന്നെക്കൊണ്ട് സഹിക്കാൻ പറ്റില്ല. എനിക്കൊന്ന് ഉറക്കെ കരയണം. ആരുടെയെങ്കിലും ആശ്വാസവാക്കുകൾ എനിക്ക് താങ്ങായി വേണം.

 

എൻ്റെയും ലല്ലുവിൻ്റെയും പ്രാധന മദ്യപാനകേന്ദ്രമായ ആളൊഴിഞ്ഞ പറമ്പിൽ രാത്രി 10 മണി സമയത്ത് MHൻ്റെ രണ്ടാമത്തെ പെഗ്ഗും ഡ്രൈ അടിച്ചു കൊണ്ട് ഞാൻ ഒന്നു നെടുവീർപ്പെട്ടു.

 

‘“ഡാ… ഡാ ….. ഇങ്ങനെ അടിച്ചാ ചത്തു പോകും മൈരെ “ ലല്ലു എൻ്റെ കൈയ്യിൽ നിന്നും കുപ്പി മേടിച്ചു കൊണ്ട് പറഞ്ഞു.

 

“അളിയാ നീ ഒഴിക്ക്, ഞാൻ മൊത്തത്തിൽ കയ്യീന്ന് പോയിരിക്കാ..”

 

“അതെനിക്ക് മനസ്സിലായ്, എന്താ വിഷയം, നീ പറ “ലാലു അടുത്ത പെഗ്ഗ് ഒഴിച്ചു

 

‘’എടാ അത് പറയാം നിന്നോട് പറയണം. പച്ചയ്ക്ക് പറ്റില്ല. തലയ്ക്ക് പിടിക്കട്ടെ ഞാൻ പറയാം” ഞാൻ എൻ്റെ പെഗ്ഗ് എടുക്കാൻ തുനിഞ്ഞതും ലല്ലു പെട്ടെന്ന് ഗ്ലാസ് മാറ്റി.

 

“ മതി തായോളി ഡ്രൈ ഊമ്പിയത് ഇനി കുറച്ച് വെള്ളം ചേർത്ത് കുടി… അല്ലേൽ എനിക്ക് വയ്യ നിൻ്റെ വാള് കോരാൻ” ലല്ലു വെള്ളം കലർത്തി എനിക്ക് നേരെ നീട്ടി. ഒറ്റവലിക്ക് ഞങ്ങൾ പെഗ്ഗ് ഫിനിഷ് ചെയ്ത് ഗ്ലാസ് തറയിൽ വെച്ചു. ചുറ്റും നല്ല നിശബ്ദത. നല്ല നിലാവുണ്ട്, പൂർണ്ണ ചന്ദ്രനെ തെങ്ങോലകൾക്കിടയിലായ് കാണാം. ചെറിയ തണുപ്പും ഒപ്പം ചീവീടിൻ്റെ ഒച്ചയും. വെള്ളമടിച്ചിരിക്കാൻ പറ്റിയ അന്തരീഷം.

The Author

9 Comments

Add a Comment
 1. അടിപൊളി കഥ. Thank u bro… ❤️

 2. ഒരുവർഷമാകനാല് പാർട്ടുകൾ വേഗത്തിൽ വന്നു But അഞ്ചാ പാർട്ടിന്നു വേണ്ടി ഒരു വർഷം പഴയഭാഗങ്ങളെക്കെ മറന്നു പ്രതീക്ഷയില്ലാത്ത ഒരു കഥ കഴിയുമെങ്കിൽ വേഗം വരട്ടെ ആറാം ഭാഗം

 3. Adipolli broo

  Adutha pakam pettanu tharille .
  Payayapole neram vayukaruth

 4. ആദ്യമായ് വായിക്കുന്നവർ ആദ്യ ഭാഗം മുതൽ വായിക്കാൻ ശ്രമിക്കുക🙏🏻

  1. നന്ദുസ്

   സൂപ്പർ.. Saho… ഇപ്പഴാണ് കഥ മൊത്തത്തിൽ വായിച്ചുതിർത്തത്.. അടിപൊളി… ഒരു പ്രത്യേക വെറൈറ്റി പ്രണയകാവ്യം… നല്ല ഫീൽ ആണ് താങ്കളുടെ എഴുത്തിൽ….
   നല്ല ഒഴുക്കും നല്ല അവതരണവും…വേറെ ഒന്നും പറയാനില്ല… അത്രക്കും ഗംഭീര പ്രണയകാവ്യം…
   ഒരു happy end പ്രതീക്ഷിക്കുന്നു…
   തുടരൂ saho 💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *