21ലെ പ്രണയം 5 [Daemon] 851

 

ഞാൻ ശെരിക്കും ഷോക്കടിച്ച പോലെ കുറച്ച് നേരം ആയാളെ പറ്റി ഓർത്തു ഇതിനിടയിൽ മായയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. കുറച്ച് നേരം ആ ഇരുപ്പ് തുടർന്ന ശേഷം ഞാൻ ലല്ലുവിനെ ഫോൺ വിളിച്ച് കാര്യം പറഞ്ഞു.

 

“അമ്മാ…” ഞാൻ ആ ഇരുപ്പിൽ തന്നെ ഉറക്കെ വിളിച്ചു.

 

അടുക്കളയിലായിരുന്ന അമ്മ റൂമിനരികെ എന്തി വാതിലിൽ തട്ടിക്കൊണ്ട് ചോദിച്ചു “എന്താടാ  ഏഹ്……. ”

 

” അമ്മാ ഇന്ന് പണി ഇല്ല എനിക്ക് ഫുഡ് എടുക്കണ്ട ” ഞാൻ പറഞ്ഞു

 

“നന്നായ്…… ഇത് പറയാൻ വേണ്ടി ആയിരിക്കും നീ വിളിച്ചതെന്ന് എനിക്ക് അപ്പോഴേ തോന്നി. നീ ഇവിടെ കിടന്നോ. ഇന്ന് പണിക്ക് പോകാതെ എവിടെ തെണ്ടാൻ പോകുവാടാ നീയൊക്കെ? ആ ലല്ലുവിനും പണി ഇല്ലേടാ” എനിക്ക് ജോലിക്ക് പോകാനുള്ള ആത്മാർത്ഥത അറിയാവുന്നത് കൊണ്ട് അമ്മ കലിപ്പിച്ചായിരുന്നു ഇതൊക്കെ പറഞ്ഞത്.

 

‘കാര്യം അറിയാതെ ഇവരിത് എന്തൊക്കെയാ പറയുന്നത്’ ഞാൻ പിറുപിറുത്തു. ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ കൈയ്യിലിരുന്ന മൊബൈലും ഇറുക്കി പിടിച്ച് കണ്ണും ഉരുട്ടി ഡോറിലേക്ക് നോക്കി കൊണ്ട് ഞാൻ ഇരുന്നു.

 

“ഡാ എന്താ ഞാൻ ചോദിച്ചത് നിനക്ക് കേട്ടില്ലെ” വീണ്ടും കലിപ്പിച്ച അമ്മയുടെ സ്വരം.

 

“ആഹ് അവനും പണി ഇല്ല” എന്നും ഉറക്കെ പറഞ്ഞ് വേഗത്തിൽ തന്നെ ഡോർ തുറന്ന് അമ്മയോട് ചോദിച്ചു ” നിങ്ങൾക്ക് എന്താ രാവിലെ തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാനായിട്ട്, എനിക്കിഷ്ടമുള്ളപ്പോ പണിക്കു പോകും അത് കൊണ്ട് ഇപ്പോ എന്താ ” ഞാൻ ഗർജ്ജിച്ചു.

The Author

9 Comments

Add a Comment
  1. അടിപൊളി കഥ. Thank u bro… ❤️

  2. ഒരുവർഷമാകനാല് പാർട്ടുകൾ വേഗത്തിൽ വന്നു But അഞ്ചാ പാർട്ടിന്നു വേണ്ടി ഒരു വർഷം പഴയഭാഗങ്ങളെക്കെ മറന്നു പ്രതീക്ഷയില്ലാത്ത ഒരു കഥ കഴിയുമെങ്കിൽ വേഗം വരട്ടെ ആറാം ഭാഗം

  3. Adipolli broo

    Adutha pakam pettanu tharille .
    Payayapole neram vayukaruth

  4. ആദ്യമായ് വായിക്കുന്നവർ ആദ്യ ഭാഗം മുതൽ വായിക്കാൻ ശ്രമിക്കുക🙏🏻

    1. നന്ദുസ്

      സൂപ്പർ.. Saho… ഇപ്പഴാണ് കഥ മൊത്തത്തിൽ വായിച്ചുതിർത്തത്.. അടിപൊളി… ഒരു പ്രത്യേക വെറൈറ്റി പ്രണയകാവ്യം… നല്ല ഫീൽ ആണ് താങ്കളുടെ എഴുത്തിൽ….
      നല്ല ഒഴുക്കും നല്ല അവതരണവും…വേറെ ഒന്നും പറയാനില്ല… അത്രക്കും ഗംഭീര പ്രണയകാവ്യം…
      ഒരു happy end പ്രതീക്ഷിക്കുന്നു…
      തുടരൂ saho 💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *