മഹേഷിന്റെ ചിന്തകൾ 3
Maheshinte Chinthakal Part 3 | Author : Solorider | Previous Part
“മഹേഷ്. മഹേഷ് ” ഞെട്ടി എഴുന്നേറ്റ ഞാൻ ചുറ്റും നോക്കി. ആനന്ദിന്റെ അങ്കിൾ ആണ്. അദ്ദേഹം വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഇപ്പോൾ വന്നതേ ഉള്ളു. ആനന്ദിന്റെ മമ്മിയെ അവിടെങ്ങും കണ്ടില്ല.
നേരം പുലർന്നിരിക്കുന്നു. വിനോദ് എന്റെ അടുത്ത് കൂർക്കം വലിച്ചുറങ്ങുന്നുണ്ട്.
“നിങ്ങൾ വീട്ടിൽ പോയി റസ്റ്റ് എടുത്തിട്ട് ഉച്ചയ്ക്ക് ശേഷം വന്നോളൂ.” അങ്കിൾ പറഞ്ഞു.
വിനോദിനെ തട്ടിയുണർത്തി ഞങ്ങൾ പോകാൻ തയ്യാറെടുത്തു.
താഴെ ഇറങ്ങി തട്ടുകടയിൽ നിന്നും ഒരു ചായ കുടിച്ചു.
“നമുക്ക് ആക്സിഡന്റ് ആയ സ്ഥലം വരെ ഒന്നു പോകാം” വിനോദ് പറഞ്ഞു.
വിനോദ് പറഞ്ഞ വഴിയിലൂയോടെ ഞങ്ങൾ സ്ഥലത്ത് എത്തി.
ബൈക്ക് റോഡിൽ നിന്നും തെറിച്ച് കുറ്റിക്കാട്ടിലേക്ക് വീണിരിക്കുന്നു. പതിനഞ്ചു ലക്ഷം വിലവരുന്ന ബൈക്കിന്റെ കിടപ്പുകണ്ട് എന്റെ ചങ്കു തകർന്നു. ഹെഡ്‍ലൈറ് തിരിച്ചുപോയിരിക്കുന്നു. പിന്നിലെ ടയർ റിമ്മിൽനിന്നും വെളിയിൽ വന്നിരിക്കുന്നു. സൈലെന്സർ ചളുങ്ങി ഒടിഞ്ഞിരിക്കുന്നു. ഹെൽമെറ്റ് ധരിച്ചതുകൊണ്ടായിരിക്കണം ജീവൻ രക്ഷപെട്ടത്. +2 വിന് ഉയർന്ന മാർക്ക് വാങ്ങിയതിനുള്ള സമ്മാനമായിരുന്നു ആ ട്രിയംഫ് ട്രിപ്പിൾ സ്പാര്ക് ബൈക്ക്. 70 കിലോമീറ്റർ സ്പീഡിനു മുകളിൽ പോകില്ലന്ന് സത്യം ചെയ്തതിനു ശേഷം മാത്രമാണ് സഹദേവൻ അങ്കിൾ വഴങ്ങിയത്. കുഴപ്പമൊന്നും പറ്റാതെ നോക്കാം എന്ന് ഞാനും വിനോദും ഉറപ്പുകൊടുത്തിരുന്നു. മമ്മിയും നിർബന്ധിച്ചു. അങ്കിളിന്റെ മുഖത്ത് ഇനി എങ്ങിനെ നോക്കും. ഞാൻ ചിന്തിച്ചു.
“സ്ട്രൈറ് റോഡല്ല ഇവിടെ. അപ്പോൾ പിന്നിൽ നിന്നും ഇടിച്ചതാകാനാണ് സാധ്യത.” വിനോദ് പറഞ്ഞു.
“ആരെങ്കിലും കണ്ടിട്ടുണ്ടോ” ?ഞാൻ ചോദിച്ചു.
“അറിയില്ല. അങ്കിളിലാണ് എന്നെ വിളിച്ചു പറഞ്ഞത്. കൂടുതലൊന്നും ഞാൻ ചോദിച്ചില്ല”. വിനോദ് മറുപടി പറഞ്ഞു.
അവിടുന്ന് നേരെ എന്റെ വീട്ടിലേക്കു പോയി. ശരത് വാതിൽ തുറന്നു. വിനോദ് മമ്മിക്കും ശരത്തിനും കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു.
“മമ്മി രൂക്ഷമായി എന്നെ ഒന്നു നോക്കി. നിനക്കൊക്കെ വണ്ടിയോടിക്കുമ്പോൾ വല്ല ശ്രദ്ധയുമുണ്ടോടാ” അമ്മമാരുടെ സ്ഥിരം വ്യാകുലത. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഒരിക്കൽ ഞാനും മമ്മിയും ബൈക്കിൽ പോകുമ്പോൾ ഒരു KSRTC ബസ്സ് മറ്റൊരു ബസ്സിനെ ഓവർ ടേക്ക് ചെയ്ത് വേഗത്തിൽ പാഞ്ഞു മുന്നിലേക്ക് വന്നു. ഞാൻ പൾസർ ചവിട്ടി നിർത്തി. അരമീറ്റർ മുന്നിലായി ബസ്സും നിന്നും. പിന്നിൽ നിന്നും മമ്മിയുടെ നിലവിളി ഞാൻ കേട്ടു. പാവം പേടിച്ചുപോയിരുന്നു. ബൈക്കിൽ നിന്നിറങ്ങി ഞാൻ KSRTC ഡ്രൈവറെ ശരിക്കും ചീത്തവിളിച്ചു. നാട്ടുകാരും എന്റെ കൂടെ കൂടി. പക്ഷെ ഡ്രൈവർക്കു വലിയ കൂസലൊന്നും ഇല്ലായിരുന്നു. അതിനു ശേഷം മമ്മി ബൈക്ക് യാത്ര കഴിവതും ഒഴിവാക്കും. ഡാഡിയുടെ കൂടെ കാറിൽ അല്ലെങ്കിൽ ഓട്ടോ പിടിക്കും. KSRTC ഡ്രൈവർ ചെയ്ത തെറ്റിന് കുറ്റം മുഴുവനും എനിക്ക്. മമ്മിയോട് ലോജിക് സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഞാൻ കൂടുതൽ ഒന്നും സംസാരിച്ചില്ല.

Super…… Adipoli
????
കൊള്ളാം, super ആകുന്നുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കൂ.
Kollam bro nalla avathranam
Waiting next part
kollam valare nannakunnundu bro,
please continue bro