കനി
Kani | Author : Zorba
പതിനാറ് ദിനങ്ങളായി ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട്.. അമ്മയുടെ മരണം എന്നെ അത്രയധികം തളർത്തി കളഞ്ഞു.. ഇന്നത്തോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.. അയല്പക്കത്തെ നല്ലവരായ കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത് ചടങ്ങുകൾക്ക്, അവരെല്ലാം തന്നെ മടങ്ങി.. മടുപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ ചിന്തയിൽ മുഴുകി ഇരുന്നു.. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും ആയിരുന്നു ഉണ്ടായിരുന്നത്..
എന്റെ കുഞ്ഞു നാളിലെ അച്ഛൻ മരിച്ചു പോയി.. പിന്നീട് അമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി.. പിജി വരെ പഠിച്ചെങ്കിലും കൃഷി ആയിരുന്നു എനിക്ക് ഇഷ്ടം.. അമ്മയോടൊപ്പം കൃഷി പണി ചെയ്തു ഞാനും അങ്ങനെ ജീവിച്ചു..
വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് അമ്മ വല്ലാതെ തളർന്നിരുന്നു.. പെട്ടന്ന് ഒരു ദിവസം വീണു പോകുവായിരുന്നു.. മരണകിടക്കയിൽ അമ്മ എന്നോട് പറഞ്ഞ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു.. നീ ഒറ്റയ്ക്ക് ആയി പോവരുത് മോനെ.. നീ എന്റെ അനിയത്തിയുടെ അടുത്തേക്ക് പോണം.. വര്ഷങ്ങളായി അവളെ പറ്റി എനിക്ക് ഒരു അറിവും ഇല്ല..
തമിഴ്നാട്ടിൽ എവിടെയോ ആണെന്ന് അറിയാം.. പഴയ ഒരു വിലാസം അമ്മയുടെ പെട്ടിയിൽ ഉണ്ട്.. അത് എടുത്ത് നീ അവളെ വിളിക്കണം.. അവളോടൊപ്പം താമസിക്കണം.. അമ്മയുടെ അവസാന ആഗ്രഹം ആണെന്ന് നീ അവളോട് പറയണം..
എന്റെ മോൻ അവളോടൊപ്പം താമസിക്കണം.. കുടുംബവും കുട്ടികളും ഒക്കെ ആയി കഴിയുമ്പോൾ തിരിച്ചു വരണം.. ഇവിടെ ഒരു വീട് വെച്ച് ഇവിടെ താമസിക്കണം.. ഇത്രയും പറഞ്ഞു അമ്മ എന്നെന്നേക്കുമായി എന്നിൽ നിന്ന് വിട്ട് പോയി..
ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു..
ചിന്തകളിൽ കുരുങ്ങി പോയ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.. ഞാൻ രാജീവ്.. എന്റെ വാർത്തമാനകാലവും ഭൂതകാലവും കുറച്ചൊക്കെ മനസിലായെന്ന് കരുതുന്നു..
ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഞാൻ കഷ്ടപ്പെട്ട് നോക്കി നടത്തിയിരുന്ന കൃഷിയും മനോഹരമായ ഈ നാടും വിട്ട്, ഇന്ന് വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ അനുജത്തിയുടെ അടുത്തേക്ക് പോകുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്നാൽ അമ്മയുടെ വാക്കുകളെ തള്ളാനും പറ്റുന്നില്ല..
ആഹാ എന്താ ഒരു ഫീൽ.. ഇങ്ങനെയും പ്രണയിക്കാം… എന്തൊരു ഫീൽ ആണ് സഹോ.. അത്രയ്ക്ക് മനസ്സിൽ ആഴ്ന്നിറങ്ങി കനി എന്നാ താരം.. രാജിവും… പ്രണയം അത് താങ്കളുടെ എഴുത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
നല്ല തുടക്കം…
അരുവികരയുടെ തീരത്തു ഇരുന്നു പ്രണയിച്ച ഒരു ഫീൽ…
കാത്തിരിക്കുന്നു… തുടരൂ…
തുടങ്ങിയെങ്കിൽ അവസാനിപ്പിച്ചിട്ടേ പോകാവൂ… അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വാക്കുകൾ…
കൊള്ളാം തുടരുക
Wow…nalla theme..nalla katha.nalla avatharanam…pls continue..
നല്ല വർക്ക്.. ഇനിയും ഇനിയും എഴുതൂ..?
Good story continue
നല്ല തുടക്കം
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
മനസ്സിൽ പതിയുന്ന തരത്തിൽ ആയിരുന്നു ഈ കഥ. തുടക്കം വളരെ സീരിയസ് ആയിട്ട് തുടങ്ങിയത് കൊണ്ടാവും അവസാനം വരെ കഥയിലും രാജീവിലും ആ ഒരു seriousness നില നിന്നത്. കഥ മുഴുവനും മനസ്സിൽ പതിഞ്ഞു എങ്കിലും ചില ഭാഗങ്ങൾ ആഴത്തില്‍ തറച്ചു നില്‍ക്കുന്നു. രാജീവിനേക്കാൾ കനി പെട്ടന്ന് മനസ്സിൽ കുടിയേറി. ഗൗരവപൂര്‍വ്വം കാണാന്‍ കഴിയുന്ന ഒരു പ്രണയമായി ഫീൽ ചെയ്തു. ആദ്യം കരുതിയത് ശാലിനി കനിയുടെ അമ്മ ആയിരിക്കുമെന്ന്.
പിന്നേ താങ്കളുടെത് നല്ല എഴുതാണ് bro. നല്ലോരു ഫ്ലോ കഥയ്ക്ക് ഉണ്ടായിരുന്നു. ഇനിയും നല്ലതുപോലെ തുടരാൻ ആശംസകൾ.
സ്നേഹത്തോടെ ഒരു വായനക്കാരന്‍