ആ യാത്രയിൽ [സോർബ] 196

ആ യാത്രയിൽ

Aa Yaathrayil | Author : Sorba


 

ഞാൻ ഗോപിനാഥ്.. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു ചുറ്റുപാടിൽ ജനിച്ചു വളർന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് പഠനവും പാട്ടും ഡ്രൈവിങ്ങും ആണ്.. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഡ്രൈവർ ആയി പോയും ചിലവ് ചുരുക്കിയും ഞാൻ എന്റെ mba പഠനം പൂർത്തിയാക്കി..

വീട്ടുകാർ കഴിഞ്ഞാൽ അതിന് എനിക്ക് ഏറ്റവും കടപ്പാട് ഉള്ളത് ജീവൻ ചേട്ടനോട് ആണ്.. ജീവൻ ചേട്ടൻ ആണ് എന്നെ ഡ്രൈവർ ആയി വിളിച്ചോണ്ട് ഇരുന്നത്.. എന്റെ കഷ്ടപ്പാടും പഠിക്കാനുള്ള ആഗ്രഹവും അറിയാവുന്ന ജീവൻ ചേട്ടൻ പറ്റും പോലെ പാർട്ട്‌ ടൈം ഡ്രൈവർ ആയി ജോലി തന്ന് കൂടെ ഉണ്ടായിരുന്നു.

 

Mba കഴിഞ്ഞു റിസൾട്ട്‌ നായി കാത്തിരിക്കുമ്പോൾ ആണ് ജീവൻ ചേട്ടൻ വിളിക്കുന്നത്.. ഒരു മലയാളി അമേരിക്കൻ ഫാമിലി ഒരു മാസത്തെ അവധിയ്ക്ക് നാട്ടിൽ വരുന്നുണ്ട്.. അവർക്ക് ഒരു മാസത്തേക്ക് വണ്ടിയും ഡ്രൈവറും ആവിശ്യം ഉണ്ട്.. ഓടിക്കേണ്ട വണ്ടി audi ആയതിനാലും ഇംഗ്ലീഷ് അറിയുന്ന ആളും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ആളും വേണ്ടതിനാൽ എനിക്ക് നിന്നെയെ വിശ്വാസം ഉള്ളു.. നിനക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ചു..

 

റിസൾട്ട്‌ വരാൻ താമസം ഉള്ളതിനാലും അത്യാവശ്യം കാശ് കയ്യിൽ കിട്ടുമെന്നതിനാലും ഞാൻ കേട്ട പാതി സമ്മതിച്ചു.. അത്യാവശ്യം ഡ്രെസ്സ് വാങ്ങാനുള്ള കാശ് തന്നിട്ട് ജീവൻ ചേട്ടൻ പറഞ്ഞു, നന്നായി ഡ്രെസ്സ് ഒക്കെ ചെയ്ത് പോണം.. വലിയ ആൾക്കാരാ വരുന്നത്.. അവരുടെ അടുത്ത് നന്നായി നിന്നാൽ നിനക്കും ഭാവിയിൽ അത് ഗുണം ചെയ്യുമെന്ന്.. മറ്റന്നാൾ അവർ വരും, നാളെ വന്നു വണ്ടി എടുത്തു മറ്റന്നാൾ രാവിലെ അവരെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യണമെന്ന് പറഞ്ഞു ജീവൻ ചേട്ടൻ പോയി..

 

ഞാൻ പോയി അത്യാവശ്യം ഡ്രെസ്സ് ഒക്കെ വാങ്ങി.. രാത്രി പോയി കാറും എടുത്ത് വെളുപ്പിന് എയർപോർട്ടിൽ ചെന്നു.. 9 മണിയോടെ അവർ എത്തി.. ജീവൻ ചേട്ടൻ എന്റെ നമ്പർ അവർക്ക് കൊടുത്തിരുന്നു.. അവർ ഇറങ്ങി എന്നെ വിളിച്ചു, ഞാൻ ചെന്നു അവരെ പിക്ക് ചെയ്തു.. ചന്ദ്രശേഖരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്, 50 വയസ് പ്രായം തോന്നിക്കുന്ന മാന്യനും സൗമ്യനുമായ വ്യക്തി.. അദ്ദേഹത്തിന്റെ ഭാര്യ സൗദമിനി.. 45 വയസ് പ്രായം.. നല്ല പുഞ്ചിരിയുള്ള സൗമ്യയായ സ്ത്രീ.. ഒപ്പം 25 വയസ് പ്രായം തോന്നിക്കുന്ന അവരുടെ മകൾ ലോലിത.. അച്ഛന്റേം അമ്മയുടേം മുഖത്ത് ഉണ്ടായിരുന്ന സൗമ്യത എനിക്ക് അവിടെ കാണാൻ സാധിച്ചില്ല, അമേരിക്കയിൽ വളർന്ന കുട്ടി അല്ലേ അതിന്റെ ആവും എന്ന് ഞാനും ഓർത്തു..

The Author

1 Comment

Add a Comment

Leave a Reply to Midhun Cancel reply

Your email address will not be published. Required fields are marked *