ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 522

കുറച്ചുകൂടി കഴിച്ചശേഷം അവൾ കാറ്‌ എടുത്ത് നേരെ എന്റെ വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തിയപ്പോൾ സമയം 7:30 ആയി… ലൈറ്റുകൾ കത്തികിടക്കുന്ന കണ്ടപ്പോൾ ശ്രീക്കുട്ടി വീട്ടിനകത്തുണ്ടെന്ന് മനസ്സിലായി…

ലിയ യാത്ര പറഞ്ഞു തിരിച്ചുപോയി…

വീടിന്റെ അകത്തുകയറി “ശ്രീക്കുട്ടിയേ……..” എന്ന് നീട്ടിവിളിച്ചപ്പോൾ അടുക്കളയിൽ നിന്നും നമ്മുടെ കുഞ്ഞുമണി പറന്നെത്തി…

“എന്താ ഏട്ടാ….” എന്ന് ഈണത്തിൽ വിളികേട്ടുകൊണ്ടാണ് അവൾ വന്നത്. അവളുടെ ഏട്ടാ എന്നുള്ള വിളി കേൾക്കുമ്പോഴേ ഞാനങ്ങു അലിഞ്ഞുപോകും. അത്രക്ക് സുഖമാണ് അത് കേൾക്കാൻ.

“നിനക്ക് നിന്റെ കപ്പലണ്ടി മിട്ടായി തരാൻ വിളിച്ചതാടാ”

പെട്ടന്ന് ആ മുഖത്ത് സന്തോഷവും സങ്കടവും കൂടികലർന്ന ഒരു മിസ്രിതഭാവം തെളിഞ്ഞു. കൂടാതെ…, ഞൊടിയിടകൊണ്ട് അവൾ വന്നു എന്നെ കെട്ടിപിടിച്ചു.

“പണ്ട് എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നും ജോലി കഴിഞ്ഞു വരുമ്പോൾ കപ്പലണ്ടി മിട്ടായി വാങ്ങി വരുമായിരുന്നു . അച്ഛൻ മരിച്ചിട്ട് പിന്നെ ഇപ്പോഴാ കപ്പലണ്ടി മിട്ടായി കഴിക്കാൻ പോകുന്നേ….. ഒരു വർഷത്തിന് ശേഷം…”

ശ്രീക്കുട്ടിയുടെ മുഖത്തെ സന്തോഷം അപ്പോൾ ഒന്ന് കാണേണ്ടത് തന്നെയാണ്. നമ്മൾ ഇഷ്ടപ്പെടുന്നവരുടെ മുഖത്തെ സന്തോഷം കാണുന്നത് ഒരു പ്രേത്യേക ഫീൽ തന്നെയാണ്. ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിൽ വന്നാലും ഈയൊരു ഫീൽ കിട്ടില്ല.

എന്റെ നെഞ്ചിൽ നനവ് പടർന്നപ്പോഴാണ് പെണ്ണ് കരയുകയാണെന്ന് മനസ്സിലായത്. എന്റെ മാറിൽ നിന്നും അവളെ വിടുവിച്ചപ്പോൾ കണ്ടത് ശ്രീക്കുട്ടിയുടെ കണ്ണുനീർ കൊണ്ട് നിറഞ്ഞ മിഴികളാണ്.

“ദേ ശ്രീക്കുട്ടി നിന്നോട് ഞാൻ പറഞ്ഞതല്ലേ കരയരുതെന്ന്. ഇനിയും കരഞ്ഞാൽ എന്റെ കയ്യീന്ന് നല്ല അടി വാങ്ങും നീ..”

അപ്പോൾ ചെറിയൊരു ചിരി ആ ചെഞ്ചുണ്ടിൽ വിരിഞ്ഞു. അതുകൂടി കണ്ടപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി…

എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് മെല്ലെ ആ ചാമ്പയ്ക്ക ചുണ്ടുകൾ ഞാൻ നുണഞ്ഞുനോക്കി… അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞുപോയി. നല്ല സ്ട്രോബെറിയുടെ രുചി. ഞാൻ അവളുടെ കീഴ്ചുണ്ട് വിഴുങ്ങിയിറക്കി.

അധരങ്ങൾ തമ്മിൽ വിട്ടുമാറി കിതയ്ക്കുമ്പോൾ പെണ്ണിന്റെ മുഖം നാണംകൊണ്ടു ചുമന്ന് തുടുത്തിരുന്നു. ആ മുഖത്ത് അപ്പോൾ നാണവും സ്നേഹവും അല്ലാതെ വേറൊരു വികാരവും ഇല്ലായിരുന്നു.

അങ്ങനെ അതും സംഭവിച്ചു. എന്റെയും അവളുടെയും ആദ്യചുംബനം. ഞങ്ങളുടെ ആദ്യചുംബനം. ഞങ്ങൾക്കെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ മാത്രം അത്രേയും മനോഹരമായിരുന്നു ആ നിമിഷം.

നാണംകൊണ്ട് അവിടെ നിൽക്കാൻ വയ്യാതെ പെണ്ണ് അടുക്കളയിലേക്ക് ഓടി. അവളുടെ പുറകേപ്പോയി കൂടുതൽ നാണിപ്പിക്കണ്ട എന്നു കരുതി ഞാൻ കുളിക്കാൻ പോയി.

കുളികഴിഞ്ഞു ഒരു ടീഷർട്ടും ട്രാക്‌സ്യൂട്ടും എടുത്തിട്ട് ഞാൻ താഴേക്ക് ഇറങ്ങി. ഡൈനിങ്ങ് ടേബിളിൽ ഫുഡ്‌ റെഡിയായിരിക്കുന്നു. നല്ല ആവിപറക്കുന്ന പുട്ടും കടലയും പപ്പടവും. അത് മൂന്നും കൂട്ടിയൊരു പിടിപിടിച്ചാൽ…… ആഹാ അന്തസ്സ്.

കുഞ്ഞുമണിയെ അവിടെയൊന്നും കാണാനില്ലായിരുന്നു.

The Author

163 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഭാഗം auther തുടരുന്നില്ലാ എങ്കിൽ ബാക്കി ഭാഗം എനിക്ക് എഴുതിയാൽ കൊള്ളാമെന്നുണ്ട്

  2. കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
    പഴയ വായനക്കാർ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിൽ… അവർക്ക് ഈ കഥ തുടർന്ന് വായിക്കണം എന്നുണ്ടെങ്കിൽ ഞാൻ കഥ തുടരുന്നതാണ്….

    Thank you

    1. Than story continue cheyyadooo

    2. Continuou cheyyyyy

    3. Continue cheyu Deviletaaa

  3. ബാക്കി എവിടെ

  4. ഇന്നും കാത്തിരിക്കുന്നു തിരിച്ചു വരവിനായി

  5. മുത്തേ ഇതിന്റെ ബാക്കി കിട്ടാൻ വഴി വലതും ഉണ്ടോ

  6. ഇതിന്റെ ബാക്കി വരുവോ ആർക്കേലും അറിയോ ??

  7. ബാക്കി ഉണ്ടാവുമോ

  8. Bro ബാക്കി ഇനി വരുമോ അതോ ഇതിനയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കണോ?

  9. Baaki koodi idu bro…..

  10. ആദിത്യാ

    ഏട്ടാ ഇതിന്റെ ബാക്കി ഇടോ plzz☹️☹️

Leave a Reply

Your email address will not be published. Required fields are marked *