പെട്ടന്നാണ് അടുക്കളയിൽ നിന്നും കൈയ്യിലൊരു ജഗ്ഗ് വെള്ളവുമായി ശ്രീക്കുട്ടിയുടെ രംഗപ്രവേശനം. എന്റെ കണ്ടയുടൻ അവളുടെ മുഖം നാണംകൊണ്ട് മൂടി. ഇങ്ങോട്ടുള്ള നടത്തത്തിന്റെ വേഗതയും കുറഞ്ഞു.
അടുത്തെത്തി ജഗ്ഗ് മേശപ്പുറത്തു വച്ചതും അവളുടെ ഇടുപ്പിലൂടെ കൈചുറ്റി ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു.
പെണ്ണിന് ദിവസം പോകുന്തോറും ഭംഗി കൂടി കൂടി വരുന്നുണ്ട്.
ഞാൻ അവളുടെ ചുണ്ടിൽ ചെറുതായൊന്നു മുത്തി. പെണ്ണിന് വീണ്ടും നാണം.
“എന്തൊരു ഭംഗിയാടി നിന്നെ കാണാൻ….”
“കടിച്ചു തിന്നാൻ ഞാൻ വല്ല ആപ്പിളും ആണോ”
“അതേല്ലോ…. നല്ല കശ്മീരി ആപ്പിൾ… കടിച്ചു തിന്നാൻ നല്ല രുചിയായിരിക്കും..” എന്നു പറഞ്ഞു ഞാൻ അടിമുടിയൊന്നു നോക്കി.
ആദ്യം കത്തിയില്ലെങ്കിലും എന്റെ നോട്ടം കണ്ടപ്പോൾ അവൾക്ക് ഞാൻ പറഞ്ഞതിലുള്ള ഡബിൾ മീനിങ്ങ് മനസ്സിലായി
“അയ്യേ…. പോ അവിടുന്ന്… എന്തൊക്കെയാ ഈ പറയുന്നേ. ഒരു നാണവും ഇല്ലാത്ത മനുഷ്യൻ” ഇതു പറയുമ്പോഴും അവൾ എന്നോട് ചേർന്ന് നിൽക്കുകയായിരുന്നു.
“ഞാൻ എന്തിനാടി നാണിക്കേണ്ടത്…. എന്റെ പെണ്ണിനോടല്ലേ ഞാൻ പറഞ്ഞത്…. പക്ഷെ ഇനിയും ഇങ്ങനെ നിന്നാൽ ഞാൻ എന്തെങ്കിലും ചെയ്ത് പോകും”
“അയ്യടാ ഇങ്ങു വാ…. നല്ല കുത്ത് വച്ചുതരും ഞാൻ” എന്നു പറഞ്ഞവൾ കുലുങ്ങിച്ചിരിക്കാൻ തുടങ്ങി…
എന്നിട്ട് എന്നെ വിട്ടുമാറി…
ഒരു പ്ലേറ്റിൽ കപ്പലണ്ടി മിട്ടായിയെല്ലാം നല്ല ഭംഗിയായി എടുത്തു വച്ചിരിക്കുന്നു. അതിൽ നിന്നും അവൾ ഒരു കപ്പലണ്ടി മിട്ടായി എടുത്തു എന്റെ വായിൽ വച്ചുതന്നു.
ഞാൻ അത് വായിലാക്കി അവളുടെ ആ വിരലുകളിൽ ഒരു ഉമ്മയും കൊടുത്തു.
പിന്നെ അവൾ അവിടെയിരുന്ന് അത് കഴിക്കാൻ തുടങ്ങി. ഞാൻ എന്റെ മൊബൈലും നോക്കി അവളുടെ അടുത്തിരുന്നു. അവൾ വളരെ ആസ്വദിച്ചാണ് അത് കഴിക്കുന്നത്. നമ്മൾ ആർക്കെങ്കിലും അവർക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം കണ്ടു നമ്മുക്കൊരു സംതൃപ്തി ഉണ്ടാകാറില്ലേ… ആ സംതൃപ്തിയുടെ സുഖം ഞാനും അനുഭവിച്ചറിഞ്ഞു.
അങ്ങനെ ശ്രീക്കുട്ടിയെ നോക്കിയിരിക്കുമ്പോഴാണ് എന്റെ മൊബൈലിലേക്ക് ലിയയുടെ കോള് വരുന്നത്.
ഞാൻ കാൾ അറ്റന്റ് ചെയ്തു വീടിന്റെ പുറത്തേക്ക് ഇറങ്ങി.
“എന്താ മോനേ പരിപാടി”
“ഒന്നുമില്ലടി ഇങ്ങനെ വെറുതേ ഇരിക്കുന്നു”
“ആണോ…”
“അതെ… നിനക്ക് എന്താ പരിപാടി”
“ഞാനോ….. ഞാൻ ഒരു പൊട്ടനെ ഫോൺ ചെയ്യുവാ”
“പൊട്ടൻ നിന്റെ അപ്പൻ തെണ്ടി”
അവളുടെ പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി…
ബുദ്ധിയില്ലെങ്കിലും ആളൊരു പാവമാണ്.

ഇതിന്റെ ബാക്കി ഭാഗം auther തുടരുന്നില്ലാ എങ്കിൽ ബാക്കി ഭാഗം എനിക്ക് എഴുതിയാൽ കൊള്ളാമെന്നുണ്ട്
കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
പഴയ വായനക്കാർ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിൽ… അവർക്ക് ഈ കഥ തുടർന്ന് വായിക്കണം എന്നുണ്ടെങ്കിൽ ഞാൻ കഥ തുടരുന്നതാണ്….
Thank you
Undedo
Than story continue cheyyadooo
Continuou cheyyyyy
Continue cheyu Deviletaaa
ബാക്കി എവിടെ
ഇന്നും കാത്തിരിക്കുന്നു തിരിച്ചു വരവിനായി
മുത്തേ ഇതിന്റെ ബാക്കി കിട്ടാൻ വഴി വലതും ഉണ്ടോ
ഇതിന്റെ ബാക്കി വരുവോ ആർക്കേലും അറിയോ ??
ബാക്കി ഉണ്ടാവുമോ
Bro ബാക്കി ഇനി വരുമോ അതോ ഇതിനയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കണോ?
Baaki koodi idu bro…..
ഏട്ടാ ഇതിന്റെ ബാക്കി ഇടോ plzz☹️☹️