ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 497

ഇവള് പറന്നാണോ വന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. കൊതി കേറിയാൽ ലിയ ഡിങ്കൻ ആയി മാറുമെന്ന് എനിക്ക് മനസ്സിലായി.കാറിന്റെ സൗണ്ട് കേട്ടതും ശ്രീക്കുട്ടി പ്ലേറ്റ് എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയി.

വന്നു കയറിയ ഉടൻ അവൾ നേരെ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു.

“പോയി കൈ കഴുകിയിട്ട് വാടി”

“കൈ വീട്ടിൽ നിന്നും കഴുകിയിട്ടു തന്നെയാ വന്നത്…”

അപ്പോളേക്കും ശ്രീക്കുട്ടി പ്ലേറ്റുമായി എത്തി. എനിക്കും ലിയക്കും വിളമ്പി. ഞാൻ ഒരു പ്ലേറ്റ് കൂടി എടുത്തു ശ്രീക്കുട്ടിക്കും വിളമ്പി അവളെയും ഞങ്ങളുടെ കൂടെ ഇരുത്തി.

“wow… So delicious….. Sreedevi it’s awesome” ലിയയുടെ അഭിപ്രായം എത്തി.

“താങ്ക്സ്….”

ലിയ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിലാണ് ഇപ്പോഴും സംസാരിച്ചത്. ലിയക്ക് മലയാളം അറിയാമെന്ന് ശ്രീക്കുട്ടിക്കും അറിയില്ല. അതുപോലെ ശ്രീക്കുട്ടി അടുത്തുള്ളപ്പോൾ ലിയ എന്നോടും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ആ എന്തെങ്കിലും ആകട്ടെ.

പിന്നെ അവിടെയൊരു അംഗമായിരുന്നു. ഒരു ടീമിൽ ലിയയും മറ്റേ ടീമിൽ പുട്ടും കടലയും. ഒരു ശത്രുവിനെ കൈയിൽ കിട്ടിയതുപോലെയാണ് അവൾ പുട്ട് കുഴക്കുന്നത്.

ഏറെനേരത്തെ യുദ്ധത്തിനുശേഷം ലിയ തന്നെ വിജയിച്ചു.

ഒരുപാട് കഴിച്ചു അവളുടെ വയറു പൊട്ടാറായി എന്നു അവളുടെ നടത്തത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്.

ഞങ്ങളും കഴിച്ചുകഴിഞ്ഞു പ്ലേറ്റ് എല്ലാം കഴിക്കിവച്ചിട്ട് മൂന്നുപേരും ഒരുപാട് നേരം സംസാരിച്ചിരുന്നു.

ലിയ ഫുൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരു മലയാളം വാക്ക് പോലും ഉപയോഗിക്കുന്നില്ല. ഞാനായിട്ട് അവളോട്‌ മലയാളത്തിൽ സംസാരിച്ചു അവളുടെ അഭിനയം കുളമാക്കണ്ട എന്നുകരുതി ഞാനും ഇംഗ്ലീഷിൽ തന്നെ സംസാരിച്ചു…

ഒരു 9 മണി ആയപ്പോൾ സംസാരം മതിയാക്കി ലിയ പോകാനിറങ്ങി. പോകുമ്പോൾ നല്ല അടിപൊളി ഫുഡ്‌ കഴിച്ചതിന്റെ നന്ദി സൂചകമായി ശ്രീക്കുട്ടിയെ കെട്ടിപിടിച്ചിട്ടാണ് അവൾ പോയത്.

ലിയ പോയശേഷം ശ്രീക്കുട്ടിക്ക് നെറ്റിയിൽ ഒരു ചൂട് ചുംബനം കൂടി കൊടുത്തു അവളെയും കോട്ടേഴ്‌സിലേക്ക് യാത്രയാക്കി.

ഉറങ്ങാൻ കിടക്കുമ്പോൾ ക്യാനഡയിൽ വന്നതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ഞാനൊന്നു ആലോചിച്ചു നോക്കി.

വന്നിട്ട് മൂന്ന് നാല് ദിവസം ആയതേയുള്ളൂ… പക്ഷെ എനിക്ക് എന്റെ ജീവന്റെ പാതിയെ കിട്ടി. പിന്നെ ചങ്ക് പോലെയൊരു കൂട്ടുകാരിയെ കിട്ടി.

ഇനി വരാൻ പോകുന്ന നല്ല നിമിഷങ്ങൾ ഓർത്തു ഞാൻ ഉറക്കത്തിലേക്ക് വീണു.

****************************

രാവിലെ ഉണർന്നു വർക്ക്‌ഔട്ട് എല്ലാം തീർത്തു. അപ്പോളും ശ്രീക്കുട്ടി എത്തിയിട്ടുണ്ടായിരുന്നില്ല… അല്ലെങ്കിൽ രാവിലെ നേരത്തെ എത്തുന്നതാണ്. ചിലപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും.

അതും ചിന്തിച്ചു അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ….. ഏട്ടാ എന്ന ശ്രീക്കുട്ടിയുടെ വിളി കേട്ടു തിരിഞ്ഞു നോക്കിയതും അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങിയതും പെട്ടന്നായിരുന്നു.

തുടരും

The Author

161 Comments

Add a Comment
  1. കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
    പഴയ വായനക്കാർ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിൽ… അവർക്ക് ഈ കഥ തുടർന്ന് വായിക്കണം എന്നുണ്ടെങ്കിൽ ഞാൻ കഥ തുടരുന്നതാണ്….

    Thank you

    1. Than story continue cheyyadooo

    2. Continuou cheyyyyy

  2. ബാക്കി എവിടെ

  3. ഇന്നും കാത്തിരിക്കുന്നു തിരിച്ചു വരവിനായി

  4. മുത്തേ ഇതിന്റെ ബാക്കി കിട്ടാൻ വഴി വലതും ഉണ്ടോ

  5. ഇതിന്റെ ബാക്കി വരുവോ ആർക്കേലും അറിയോ ??

  6. ബാക്കി ഉണ്ടാവുമോ

  7. Bro ബാക്കി ഇനി വരുമോ അതോ ഇതിനയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കണോ?

  8. Baaki koodi idu bro…..

  9. ആദിത്യാ

    ഏട്ടാ ഇതിന്റെ ബാക്കി ഇടോ plzz☹️☹️

Leave a Reply

Your email address will not be published. Required fields are marked *