ഒരു അലർച്ചയോടെ വീണ്ടും ഒരു ശരീരം ആ ദ്രാവകത്തിൽ നിന്നും എഴുനേറ്റു …..
ഒരു വലിയ അലർച്ചയോടെ ………ആ അലർച്ച ആദിയുടെ കാതിൽ പതിഞ്ഞു ….
കണ്ണടച്ച് നിലത്തു കിടക്കുന്ന ആദി ആ അലർച്ച കേട്ടതോടെ … പതിയെ കണ്ണു തുറന്നു ….
എന്നിട്ട് പതിയെ എഴുനേറ്റു ….. ആദി എഴുന്നേറ്റതും എല്ലാവരും ആദിയെ തന്നെ നോക്കി ….
പിൻതിരഞ്ഞു നടന്ന ആ മൂന്നുപേരും എല്ലാവരും ആരെയോ തുറിച്ചു നോക്കുന്നത് കണ്ട് തിരിഞ്ഞു നോക്കി ……
നോക്കുമ്പോൾ ആദി എഴുനേറ്റു നിൽക്കുന്നു …..
അന്ന് ജിമ്മിൽ ആദിയുടെ ചവിട്ടു കൊണ്ടവൻ….ആദിയെ ദേഷ്യത്തിൽ നോക്കി …
ഈ നായിന്റെ മോന് കിട്ടിയതൊന്നും പോരെ ….. എന്ന് ചീറിക്കൊണ്ട് ആദിയുടെ നേരെ പാഞ്ഞു വന്നു ….
അവൻ്റെ കൈകൊണ്ട് ആദിയെ ഇടിക്കാൻ പോയതും ….. ചുറ്റും നിന്നവർ നിലവിളിച്ചതും ഒരുമിച്ചായിരുന്നു ….
ഇടിക്കാൻ വന്നവൻ്റെ കൈ ആദി തടഞ്ഞു … തൻ്റെ വലത്തേ കൈകൊണ്ട് അവൻ്റെ തോളിലും ഇടത്തെ കൈകൊണ്ട് കൈമുട്ടിലും ആദി നിമിഷനേരം കൊണ്ട് പിടിത്തമിട്ടു …. എന്നിട്ട് ആദി തൻ്റെ കാലുകൊണ്ട് അവൻ്റെ കാൽമുട്ടിൽ ആഞ്ഞു ചവിട്ടി അവൻ മുട്ടും കുത്തി നിലത്തിരുന്നു …. അതു കഴിഞ്ഞതും ആദി മുട്ടുകാൽകൊണ്ട് അവന്റെ കൈമുട്ട് ഒടിച്ചു കളഞ്ഞു ….. അവൻ്റെ വേദനകൊണ്ടുള്ള നിലവിളി കേട്ട് കണ്ടുനിന്നവർ വരെ പേടിച്ചു …..
അവിടെ എല്ലാവരും കണ്ടത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ആദിയെ ആയിരുന്നു …..
കൈ ഒടിച്ചതും ആദി അവൻ്റെ മുഖത്തു ശക്തിയിൽ ഇടിച്ചു അതോടെ അവൻ്റെ ബോധം പോയി …..
ഇതു കണ്ട ബാക്കി രണ്ടു പേർ ആദിയുടെ നേരെ ഓടി വന്നു …. ആദിയും അവർക്കു നേരെ ഓടി…. അടുത്ത് എത്താറായതും ആദി രണ്ടുകാലും കുത്തി ചാടി ആദിയുടെ നേരെ വന്നവൻ്റെ നെഞ്ചിൽ രണ്ടുകാലുകൊണ്ട് ചവിട്ടി …… ബാക്ക്ഫ്ളിപ് ചെയ്തു … ഒരുകാൽമുട്ട് നിലത്തു കുത്തി നിന്നു ….. മൂന്നാമത്തവനെ ആദി കഴുത്തിൽ പിടിച്ചു കറക്കി നിലത്തടിച്ചു …. അടികിട്ടിയതും രണ്ടുപേരുടെ ബോധം പോയിരുന്നു…….
ഇതു കണ്ടുനിന്ന ജോണിൻ്റെയും ജിശാന്തിൻ്റെയും …. സഹായികൾ ആദിക്ക് നേരെ പാഞ്ഞടുത്തു ….
ആദിയും അവർക്ക് നേരെ ഓടി ഒരുതരം പ്രാന്തമായ ചിരിയോടെ ……
എന്നാൽ അവർ അറിഞ്ഞിരുനില്ല ……..ആറുമാസത്തോളം കൂട്ടിലിട്ട് വിശന്നിരിക്കുന്ന ഒരു സിംഹത്തെ മോചിപ്പിക്കുമ്പോൾ. സിംഹം ഭക്ഷണത്തിനായി മാത്രമല്ല വേട്ടയാടുക …… ദേഷ്യം അടങ്ങുന്നത് വരെ ആസ്വദിച്ച് വേട്ടയാടും …..
ആദിയുടെ പൈശാചികമായ സ്വഭാവം മനസിലാക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല…..
************************
Ohh mwuthe poli… Super
അടിപൊളി പൊളി ബ്രോ…… പൊളിച്ചു
താങ്ക്സ് ബ്രോ
pwoli Saanam myrr….. brw itreyum pradheekshichilla njn itrem divasam kadha bore aayirikum nnu vijarich verudhe vittu innanu 2 part vaayichadh. action story villan maatrame vayichirunnullu but idhum adhe pole super aayitund.. brw iniyum pwoli aakanam story. ini thot enteyum support brw de oppam undavum……..
snehapoorvam
tOpZz[Dk]
ടോപ്‌സ് ഇപ്പോഴാണ് കമന്റ് കണ്ടത് സപ്പോര്ടിനു നന്ദി
പൊളി സാനം
താങ്ക്സ് ബ്രോ..

Kidu story bro…
താങ്ക്സ് ബ്രോ