ആദിനന്ദിതം 💖 [Trooper] 209

ബാത്‌റൂമിൽ കേറി ഒന്ന് മുഖമൊക്കെ കഴുകി ഞാൻ ബെഡിൽ ചാരി കിടന്നു.

എന്റെ നെഞ്ചിലായി അവളും.

 

” ഏട്ടാ ഇനി നമ്മൾക്ക് ആരാ ഉള്ളത് നമ്മൾ ഇനി എന്നും ഒറ്റക്കായി അല്ലെ.”

ചിഞ്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

“ഏയ്, ആരാ പറഞ്ഞെ നമ്മൾ ഒറ്റയ്ക്കാവുമെന്ന് മോൾക്ക് ഞാനില്ലേ എനിക്ക് എന്റെ കൂടപ്പിറപ്പായ നീയുമുണ്ട്, എനിക്ക് എന്നും നീ മോള് തന്നെയാണ്.”

 

ഒഴുകി വരുന്ന കണ്ണീര് അവള് കാണാതെ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

ചിഞ്ചു എന്നെ ഒന്നുടെ മുറുക്കെ ഇറുക്കി പിടിച്ചുകൊണ്ടു ഉറക്കത്തിലേക്ക് മയങ്ങി വീണു.

ഞാൻ അവളുടെ തലമുടിയിൽ കൂടെ പതിയെ തലോടി കൊണ്ട് ചേർത്ത് പിടിച്ചു. അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.

 

എത്ര നല്ല സന്തോഷത്തോടെ ആയിരുന്നു അച്ഛനും, അമ്മയും, ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ഈ കൊച്ചു കുടുംബം ജീവിച്ചത്. ഉള്ളത് വെച്ച് സന്തോഷിക്കാൻ പഠിച്ചവർ.

എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു.

 

അതെ ചിഞ്ചു പറഞ്ഞത് പോലെ ജീവിതത്തിൽ ഇനി അർഥമുണ്ടാകുമോ, സന്തോഷമുണ്ടാകുമോ അറിയില്ല. കാരണം ഞാനും നേടിയത് മുഴുവനും അവരുടെ സന്തോഷത്തിനായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടേയും ചിതയ്ക്ക് തീ കൊളുത്തിയത് മുതൽ ഇന്ന് അവർ ഒരു ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺. എന്റെ കണ്ണിൽ കൂടെ കണ്ണുനീർ ഒഴുകി………….

 

ഓർമവെച്ച കാലം മുതൽ ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.  കാരണം അച്ഛനും അമ്മയും വേറെ ഒരു നാട്ടിൽ നിന്നും സ്നേഹിച്ചു ഒളിച്ചോടി കല്യാണം കഴിച്ചവരാണ്. അച്ഛന്റെ അമ്മയും അച്ഛനും പണ്ടേ മരിച്ചവരാണ്. ഒറ്റമോനായിരുന്നു അച്ഛൻ.

The Author

TROOPER

www.kkstories.com

17 Comments

Add a Comment
  1. DEVILS KING 👑😈

    കഥ വളരെ മനോഹരം. തുടക്കം തന്നെ മനുഷ്യനെ ഇല്ലാതക്കിയല്ലോ നീ… 🥲🥲💔

    ഒരു കര്യം പറയാം. ദൈവത്തെ ഓർത്ത് വരാൻ പോകുന്ന ഭാഗങ്ങളിൽ ഒന്നും കരയിക്കുന്ന സീൻ ഒന്നും കൊണ്ടുവരരുത്. 🙏🙏🙏

  2. super bro nalla chapter 😍.page kutii eyuth next chapter muthal muthe🫣🥰.katta support

  3. ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

    story kollaam… pinne emoji ozhuvaakkan sremikkanam….!!!

    aloich samayeduth ezhuthiyaal mathi….. chilayidangalil oru speed pole….. saarilla next partil ok aakkaam…. lle

    💗

    1. supr bro 🥰🥰

  4. നല്ല എഴുത്ത് bro🙌😍

    1. ചാരുലത ടീച്ചർ ini varumo? atho drop ayo bro?ishtapetta oru story ayirunnu.😍

    2. Thanks bro ❤️

      ‘ചാരുലത ടീച്ചർ’എന്ന കഥയുടെ big fan ആണ്. 😅🥰

  5. കുഞ്ഞുണ്ണി

    ബ്രോ നല്ല സ്റ്റോറി ആണ് ❤️❤️❤️

  6. നല്ല തുടക്കം ലൗ സ്റ്റോറി ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയത് കൊണ്ട് പറയുകയാണ് കഥ തുടർന്ന് എഴുതുക

  7. ❤️‍🔥💙❤️💙❤️‍🔥💙❤️❤️‍🔥❤️‍🔥💙

  8. continue bro
    💖

  9. vaikathe thanne adutha part idanee❤️pinne like kuravanenn karuthi demotivate aayi nirtharuthe keep going ✨

  10. തുടരണം…

    പക്ഷേ മിനിമം ഒരു മുപ്പത് പേരെങ്കിലും വേണം.. അല്ലെങ്കിൽ ഇത്രയും പേജ് തന്നെ ആണെങ്കിൽ രണ്ട് ദിവസം ഇടവിട്ട് ഇടണം
    .. എന്താണെന്ന് വെച്ചാൽ എത്ര നല്ല കഥ ആണെങ്കിലും പേജ് കുറഞ്ഞാൽ വായിക്കാൻ തോന്നില്ല

  11. page കുറവാണെങ്കിൽ ക്ഷമിക്കണം. ആദ്യമായി എഴുതുന്നത് കൊണ്ടാണ്. അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം😌.

    TROOPER❤️

  12. katha thudaranam
    petten thanne adutha part thanne
    ❣️❣️

  13. ividey olla fantasy kathakallkk kitunna support onnum kanilla ennnalum paraya ivide ee siteill love story kk wait cheyyunna korach perr ondd njanum athel orennam ahn😁
    katha nalla resam ayirun vaican
    nalla avatharanavum
    korach page ill ellam nalla reetheyil azhuthe avatharipichi 👏👏
    waiting for next part❣️

  14. superb story bro….nalla writing…continu

Leave a Reply

Your email address will not be published. Required fields are marked *