അപ്പോഴേക്കും അരുൺ നല്ലോണം ഫിറ്റായി അവിടെ വീണു.
“ജെറി നീ വാ, നമ്മുക്ക് ഇവനെ ജീപ്പിൽ കിടത്താം ”
“ഏതായാലും നമ്മളെ ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിലേക്ക് വിടാം. ഇവന്റെ ചേട്ടൻ നാട്ടിലെത്തേട്ടെ . ബാക്കി ഒക്കെ അന്നേരം തീരുമാനിക്കാം”
നവീൻ ജെറിയോടായി പറഞ്ഞുകൊണ്ട് രണ്ടുപേരും കൂടെ അരുണിനെ ജീപ്പിന്റെ ബാക്ക് സൈഡിൽ കിടത്തി.
നവീൻ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിലേക്കും ജെറി ഡ്രൈവർ സീറ്റിലേക്കും കയറി ഇരുന്നുകൊണ്ട് ജീപ്പ് നേരെ ബാംഗ്ലൂർ ലക്ഷ്യമാക്കി മുമ്പോട്ടേക്ക് എടുത്തു .
……………………………………………………………….
പിറ്റേന്ന് രാവിലെ ആദ്യം ഉറക്കം ഉണർന്നത് ഞാൻ ആയിരുന്നു. ഞാൻ നോക്കുമ്പോൾ ചിഞ്ചു എന്റെ നെഞ്ചിൽ തന്നെ തല ചായിച്ചു ഉറങ്ങുകയാണ്.
അവളെ ഉണർത്താതെ ഞാൻ പതിയെ എണീറ്റു. ഫോണെടുത്തു നോക്കിയപ്പോൾ സമയം 7:45 കഴിഞ്ഞിരുന്നു.
സാധാരണ ഞാൻ ഒരു 5:30 ആകുമ്പോഴേക്കും എണീക്കും, എന്നിട്ട് വീട്ടിൽ നിന്ന് തന്നെ ചെറിയ രീതിയിൽ വർക്ക്ഔട്ട് ചെയ്യലാണ് പതിവ്.
ഇന്ന് എന്തോ ഒരു മടുപ്പ് തോന്നുന്നത് പോലെ, പ്രത്യേകിച്ച് ഒന്നും ചെയ്യാനും തോന്നുന്നില്ല. അങ്ങനെ ബെഡിൽ തന്നെ ഇരുന്നു കുറച്ചു സമയം തള്ളി നീക്കി.
ഞാൻ പതിയെ ബെഡിൽ നിന്ന് എഴുനേറ്റു ബാത്‌റൂമിൽ ഒക്കെ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി.
ചിഞ്ചു അപ്പോഴും ഉറക്കത്തിൽ തന്നെ ആയിരുന്നു.
“കുറച്ച് സമയം കൂടെ ഉറങ്ങിക്കോട്ടെ പാവം, അത്രയും നേരമെങ്കിലും കഴിഞ്ഞതൊന്നും ആലോചിക്കണ്ടല്ലോ.”

തുടരണോ ? ee question venda orappayum thudaranam ok
adutha part petten thanne kittiyal kollamairunn 😁😁
love 𝙍𝙤𝙨𝙚 🌹
Adipoli❤️ pinne budhimuttillenkil page koottan shramikkane🫣