ഞാൻ ചിഞ്ചുവിനെ എന്റെ തോളിലേക്ക് തല ചയിച്ചു ചേർത്തു പിടിച്ചു. അവളും അത് ആഗ്രഹിക്കുന്നത് പോലെ എന്നോട് ചേർന്നിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഇതിന്റെ ഇടയിൽ ചിഞ്ചുവിന്റെ റിസൾട്ട് വന്നു. ഫുൾ A+ ഓടെ +2 കോമേഴ്‌സ് അവള് പാസ്സായി. ഞാൻ അവൾക്കൊരു Samsung ന്റെ S24 വാങ്ങി കൊടുത്തു. അപ്പോഴെല്ലാം അവളുടെ മുഖമൊന്നും പണ്ടത്തെ തെളിച്ചം വന്നിട്ടില്ല അതെന്നിൽ കൂടുതൽ വിഷമമാക്കി.
പലപ്പോഴും അവള് വീട്ടിലുള്ള സമയങ്ങളിൽ ഒരു തരം ഡിപ്രെഷനിൽ ആയതുപോലെയാണ്. രാത്രി ഉറക്കത്തിൽ ഞെട്ടുക, കരയുക ഇതെല്ലാം അവളിൽ തുടർന്ന് കൊണ്ടിരുന്നു.
ഇതെല്ലാം എന്നെയും വിഷമത്തിലാക്കി.
അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ ആൾതിരക്കില്ലാത്ത ബീച്ച് സൈഡിലോ, പാർക്കിലോ പോയി ഇരിക്കുന്നത് പതിവാക്കി.
അത് ചിഞ്ചുവിൽ നേരിയ മാറ്റങ്ങളിലേക്ക് കൊണ്ടുവന്നു.
കുറച്ച് ദിവസങ്ങൾക്കു ശേഷം.
ഇന്ന് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം.
ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി. അലമാരയിൽ നിന്ന് ഒരു ബ്ലാക്ക് കളർ തേച്ച ഷർട്ടും, ഡാർക്ക് ജീൻസും എടുത്ത് ധരിച്ചു. താഴേക്കിറങ്ങി.
താഴെ എത്തിയപ്പോഴേക്കും ഇഡലിയും സാമ്പാറും ചിഞ്ചു ടേബിളിൽ എടുത്തു വവെയ്ക്കുന്നുണ്ട്.
” ഹ, ഹോസ്പിറ്റിലേക്കാണെന്ന് പറഞ്ഞിട്ട്. ഇതെന്താ ഈ ഡ്രസ്സ് ധരിച്ചേ. ”
ചിഞ്ചു ഒരു സംശയഭാവത്തോടെ എന്നോട് ചോദിച്ചു.
സാധാരണ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഫോർമൽ, എക്സിക്യൂട്ടീവ് ഡ്രെസ്സിൽ ആയിരിക്കും.

തുടരണോ ? ee question venda orappayum thudaranam ok
adutha part petten thanne kittiyal kollamairunn 😁😁
love 𝙍𝙤𝙨𝙚 🌹
Adipoli❤️ pinne budhimuttillenkil page koottan shramikkane🫣