ആദിനന്ദിതം 💖 2 [Trooper] 34

 

 

വണ്ടി ഞാൻ പോക്കറ്റ് റോഡിൽ നിന്ന് ഹൈവേലേക്ക് കയറി.

 

“സ്റ്റേഷനിൽ നിന്ന് പിന്നെ വിളിച്ചിരുന്നോ.”

അനീഷേട്ടൻ എന്നോടായി ചോദിച്ചു.

 

“ഇല്ല, അതൊക്കെ അന്നേ തീർപ്പാക്കി, ആ ബസ്സ് ഡ്രൈവറുടെ കുടുംബത്തെ കണ്ടപ്പോ പാവം തോന്നി. ചെറിയ മക്കളൊക്കെ ഉള്ളതല്ലേ.”

ഞാൻ മറുപടിയായി കുറച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു.

 

“മംമ്മ്, നീ  അവിടെ ആ സ്റ്റാൻഡിന്റെ അവിടെ നിർത്തിയാൽ മതി.”

അനീഷേട്ടൻ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

 

“എന്ന പിന്നെ ശെരി, വൈകുന്നേരം നമ്മുക്ക് കാണാം.”

ഞാൻ അതും പറഞ്ഞു വണ്ടി നേരെ ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി.

 

 

വണ്ടി ഹോസ്പിറ്റലിലെ ഗ്രൗണ്ട് പാർക്കിങ്ങിൽ നിർത്തി ഞാൻ ലിഫ്റ്റിന്റെ ഭാഗത്തേക്ക്‌ നടന്നു.

 

ലിഫ്റ്റിൽ കയറി 7th ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു ഡോർ അടയാൻ പോകുമ്പോഴാണ്.

 

“ഡോക്ടറെ…. നിക്ക്..നിക്ക്  പോകല്ലേ ഞാനും വരണൂ.”

അതും പറഞ്ഞുകൊണ്ട് നീതു ലിഫ്റ്റിലേക്ക് കയറി.

 

( ഹോസ്പിറ്റലിലെ നേഴ്സ് ആണ് നീതു. എനിക്ക് ഡ്യൂട്ടി ഉള്ളപ്പോൾ എന്നെ അസിസ്റ്റന്റ് ആണ്.)

 

അവൾ എനിക്കൊരു പുഞ്ചിരി തന്നു , തിരിച്ചു ഞാനും ഒരു പുഞ്ചിരി നൽകി.

ഒന്നുടെ അവള് 7ത് ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു.

 

“ഡോക്ടർ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ” അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു.

 

ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ.

 

“ഡോക്ടർ ലീവ് എടുത്തത് മുതൽ എനിക്ക് പണിയോട് പണിയാണ്. ആ ഹെഡ് നേഴ്സ് എന്നെയും ലക്ഷ്മിയേയും പിടിച്ചു ആ സന്ദീപ് ഡോക്ടറിന്റെ അസിസ്റ്റന്റ് ആക്കി. നമ്മെളെന്തോ അയാളുടെ പി.എ ആണെന്ന വിചാരം.”

The Author

TROOPER

www.kkstories.com

2 Comments

Add a Comment
  1. തുടരണോ ? ee question venda orappayum thudaranam ok
    adutha part petten thanne kittiyal kollamairunn 😁😁
    love 𝙍𝙤𝙨𝙚 🌹

  2. Adipoli❤️ pinne budhimuttillenkil page koottan shramikkane🫣

Leave a Reply

Your email address will not be published. Required fields are marked *