” തീരുമാനിക്കാൻ വരട്ടെ അതിനു മുന്നേ ഒന്നുണ്ട്…. എടാ ഒരു കാര്യം പറഞ്ഞ വഴക്ക് പറയോ നീ……. ”
” പറയെടി മാക്രി…. ”
” പറ വഴക്ക് പറയില്ലാന്നു………”
” മ്മ്മ് പ്രോമിസ് ന്റെ കൊച്ചിനെ ഞാൻ ഒന്നും പറയില്ല എന്താണേലും പറഞ്ഞോ…….. ”
” എടാ അവനെ എനിക്ക് അങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ എന്തോ ഒരു ഇത്….. ഈ മധുരിച്ചിട്ട് തുപ്പാനും….കയ്ച്ചിട്ട് ഇറക്കാനും വയ്യ അമ്മാതിരി ഒരു അവസ്ഥ…… ”
എനിക്ക് തുള്ളിച്ചാടാൻ തോന്നിപ്പോയി അപ്പൊ…..ഹോ കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങുന്നുണ്ട്….. എന്നാൽ ചിലതൊക്കെ അപ്രതീക്ഷിതമായും സംഭവിക്കും…… ദൈവമുണ്ടെടാ മോനെ എന്ന് മനസിൽ പറഞ്ഞുകൊണ്ട് സന്തോഷം മറച്ചു ഞാൻ അല്പം ഗൗരവം കലർത്തി അവളോട് ചോദിച്ചു……..
” മ്മ് ന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം….അവൻ മോശമായി ന്തേലും പറയോ പെരുമാറുകയോ ചെയ്തോ……. ”
” അയ്യോ അതൊന്നും അല്ല……. ”
” പിന്നെന്താടി നീയല്ലേ അവനെ അക്‌സെപ്റ് ചെയ്തേ എന്നിട്ടിപ്പോ……. ”
” എടാ ഒരുപാട് കൗതുകം തോന്നിയ ഒരു സാധനം പക്ഷെ കൈയിൽ കിട്ടുമ്പോഴാവും അതിനോടുള്ള കൗതുകം അപ്പോഴേക്കും പോകും ….. അതുപോലെ….. ”
” മനസിലാവുന്ന ഭാഷയിൽ പറയു മാക്രി….. ”
” ഐ തിങ്ക് മൈ ഡിസിഷൻ വാസ് കംപ്ലീറ്റിലി റോങ്ങ്……..! ”
” വാട്ട് യു മീൻ……… ”
” അതൊരു വെറും ഇൻഫാക്ച്ചുവേഷൻ ആയിരുന്നു….ലവ് ആണെന്ന് ഞാൻ സ്വയം വിശ്വസിച്ചതാ ബട്ട് ഐ വാസ് റോങ്ങ്…… ഇനി പറ ഞാൻ അവന്റെ കൂടെ പോണോ ……. ഐ ജസ്റ്റ് കാണ്ട് ടു ദാറ്റ്……. ”
അവളുടെ ഓരോ വാക്കും എന്റെ ഉള്ളിലെ പ്രണയത്തിനെ കുറിച്ചുള്ള തീ ഒന്നൊന്നായി അണയ്ക്കുന്നവയായിരുന്നു ……. സകല ദൈവൾക്കും ഞാനൊരു നേർച്ചയിട്ടു…..കൂട്ടത്തിൽ അവളെ എനിക്ക് തന്നെ തരണേ എന്നുള്ള പ്രാർത്ഥനയും…..പക്ഷെ അവനെ ഒഴിവാക്കാൻ ഡയറക്റ്റ് പറയുന്നത് ഉചിതമായിട്ട് എനിക്ക് തോന്നിയില്ല……അതുകൊണ്ട് വളരെ ആലോചിച്ചു ഞാൻ പറഞ്ഞു…. അതും നടക്കില്ല എന്ന് എനിക്ക് ഉറപ്പുള്ളൊരു കാര്യം ……..
” ടാ നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യൂ…… പക്ഷെ ഈ യാത്ര അത് നീ വേണ്ടന്ന് വെയ്ക്കണ്ട ………. നീ കൂടുതലൊന്നും എന്നോട് ചോദിക്കരുത് എനിക്കും നിനക്കും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളത്തെ യാത്രയിലൂടെ കിട്ടും……..നാളെ കാണാം നീ വെച്ചോ….. തിങ്ക് വെൽ ഡിയർ……ഗുഡ് നൈറ്റ്….”
” ഹ്മ്മ് ഗൂഡ്‌നെറ്……”
ഹലോ, എവിടെ bro. ബാക്കി വേഗം തന്നൂടെ. അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് ????
പോസ്റ്റ് ചെയ്തു ബ്രോ ഉടൻ വരും
ഇതിന്റെ ബാക്കി എവിടെ പോയി ഒരു മാസം കഴിഞ്ഞല്ലോ
അടുത്ത part ഇപ്പോളെങ്ങാനും എത്തുവോ…
Storie adipoli motham orumich vaychatha adipoli
Evede bro adutha. Prt
കൃത്യം ഒരുമാസമായി. ഇത് ഭയങ്കര ചെയ്ത്തായി പോയി. ബ്രോ ഇപ്പോഴും പെട്ടുപോയ സ്ഥലത്തെന്നെയാണോ? ഇനി എപ്പോഴാ അടുത്തഭാഗം ?
തിരിച്ചു വന്നു ബ്രോ നെക്സ്റ്റ് പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് വരും..
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ? 1 മാസമാകുന്നു..
ഹായ് bro,ഞാൻ വളരെ അധികം ഇഷ്ടപെടുന്ന ഒരു സ്റ്റോറി ആണിത്. ഉടൻ next പാർട്ട് പ്രതീക്ഷിക്കുന്നു
എവിടെ അടുത്ത ഭാഗം എവിടെ ഇപ്പൊ 18ദിവസം ആയല്ലോ
പോസ്റ്റ് ചെയ്തു.. ഉടനെ വരും ബ്രോ
Adutha part eppozha indavua
ഇട്ടിട്ടുണ്ട് ബ്രോ ഉടനെ വരും