ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] 392

“എന്താ അമ്മേം മോനും കൂടി ഒരു സ്വകാര്യം…..ഈയുള്ളവൾ അറിയണ്ടാത്ത എന്തേലും ആണോ………”

”  ഒന്നുല്ല ഇവനൊരു പെണ്ണിനെ കണ്ട്പിടിക്കണം അതാ…….. ”

മമ്മി പറഞ്ഞു…….

പെട്ടന്ന്  എനിക്കൊരു ഐഡിയ തോന്നി…..അമ്മു കാണാതെ ഞാൻ മമ്മിക്ക് കണ്ണുകൊണ്ടൊരു സിഗ്നൽ കൊടുത്ത് ഞാൻ പറഞ്ഞു…….

”  രണ്ടുപേരോടും ഒരു കാര്യം പറയാൻ ഉണ്ട്…. ”

”   എന്താടാ ചെറുക്കാ……. ”

”  ഈ പ്രശ്നം ഒക്കെ തീർന്നിട്ട് പറയാം എന്ന് വെച്ച് ഞാൻ പറയാത്തതാ…….എനിക്കെ ഒരു കുട്ടിയെ ഇഷ്ട്ടമാണ്……. ”

മമ്മി അല്പം ഞെട്ടി അതിനിരട്ടി അവളും……

ഞാൻ അവൾ കാണാതെ വളരെ പാടുപെട്ട് മമ്മിയെ കണ്ണിറുക്കി കാണിച്ചു മമ്മിക്കത് വേഗം മനസിലാക്കുകയും ചെയ്തു…….

അവൾ ആകെ ഉലഞ്ഞു…….

”  നീയിത് എന്താ… എന്താ….. നേര…നേരത്തെ പറയാതെ…… ”

” നിന്നു വിക്കാതെ പറയാൻ സാവകാശം വേണ്ടേ പിന്നെ അധികം ഒന്നും ആയിട്ടില്ല…. എനിക്കും ഒരു കൺഫെർമേഷൻ വേണമായിരുന്നു എനിക്ക് തോന്നിയത് ലവ് ആണോ അട്ട്രാക്ഷൻ ആണോന്ന്……”

”   എന്നിട്ട് എന്ത് തോന്നി നിനക്ക്…. ”

അല്പം വിറയാർന്ന സ്വരത്തിൽ അവൾ  ചോദിച്ചു ……….

”  ലവ് ആണ് കൺഫേം…..നിനക്ക് അറിയാല്ലോ ഡി ഏതൊരു കാര്യവും ആലോചിച്ചല്ലെ ഞാൻ തീരുമാനമെടുക്കു…..”

എരി തീയിൽ എണ്ണ എന്നപോലെ (  അതവളുടെ നിൽപ് കണ്ടു എനിക്ക് തോന്നിയതാട്ടോ……)  മമ്മി ഡയലോഗ് ഇറക്കി…..

”   ആഹ് ആ കൊച്ചിന്റെ ഭാഗ്യം…….നിന്നെപ്പോലെ ഒരു പയ്യനെ കിട്ടണം എങ്കിലും ഭാഗ്യം വേണം…… ”

”   ആഹ് താങ്ക് യു താങ്ക് യു…….. ”

”  വന്നു വല്ലതും കഴിക്ക് പിള്ളേരെ…. നേരം ഒരുപാട് ആയില്ലേ വന്നിട്ട്……..”

”  ഏയ്‌ ഞങ്ങൾ നല്ല കിടുകാച്ചി ബിരിയാണി കഴിച്ചിട്ട ഇങ്ങോട്ട് പോന്നത്……. ”

”  കൊള്ളാം…. നീ ഇറങ്ങാറായോ………. ”

ഞാൻ ഉത്തരം പറയും മുന്നേ അവൾ ചാടി കേറി പറഞ്ഞു………

34 Comments

Add a Comment
  1. കാർ ഇട്ടിട്ട് ബൈക്ക് കൊണ്ടു പോണു എന്ന് സജി പറഞ്ഞിരുന്നു പക്ഷേ വീണ്ടും നീരജ് ബൈക്കിൽ പോയെന്നു പറഞ്ഞു, ശ്രദ്ധിക്കണേ

  2. പെട്ടന്ന് തുടർന്നൂടെ ബ്രോ, ഒരു പാട് ഇഷ്ടം

  3. വിരഹ കാമുകൻ????

    ബാക്കി ഭാഗം ഉടൻ കാണുമോ

Leave a Reply

Your email address will not be published. Required fields are marked *