കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky] 82

….അന്ന് വിടപറഞ്ഞതിന് ശേഷം..ഇത്രയും കൊല്ലങ്ങൾക് ശേഷം…

ദൂരെ നിന്ന് മിന്മിനി പോലത്തെ നൂറുകണക്കിന് പ്രകാശങ്ങൾ റോഡിലൂടെ നീങ്ങുന്നതും, ഫ്‌ളാറ്റുകളുടെ ജനാലയിൽ നിന്ന് തെളിയ്‌യുന്നതും, രാത്രി ആ നഗരം ജീവിക്കുന്നത് കണ്ടു കൊണ്ട് കാമം വിക്കിയുടെ കൂടെ ബാൽക്കണിയിൽ ഇരുന്നു. അവർ പല കാര്യങ്ങളും സംസാരിച്ചു, ഇപ്പോഴത്തെയും, പണ്ടത്തേയും ഓർമകൾ, മായകാഴ്ചകൾ, അനുഭവനൊമ്പരങ്ങൾ.

“പുറമെ നിന്ന് നോക്കുമ്പോൾ ഒരാൾക്കു തോന്നും എനിക്കെല്ലാം ഉണ്ട് എന്ന്, നല്ല ജോലി, നല്ല കമ്പനി, നല്ല ശമ്പളം, നല്ല വീട്, വണ്ടി…പക്ഷെ ഉള്ളിൽ ഇപ്പോഴും ഞാൻ..”

“നീ വേറെ കല്യാണം കഴിച്ചു എന്ന് ഞാൻ അറിഞ്ഞിരുന്നു”

“വിരലെണ്ണാവുന്ന കൊല്ലം മാത്രമേ കല്യാണജീവിതത്തിൽ തുടരാൻ നമ്മൾ രണ്ടു പേർക്ക് കഴിഞ്ഞുള്ളു, അവസാനം നമ്മൾ തന്നെ ഡിവോഴ്സിലൂടെ രണ്ടു വഴിക്ക് പിരിഞ്ഞു.”

“ഇപ്പോൾ ഒറ്റക്ക് എല്ലാ ദിവസവും രാത്രി, എല്ലാ ശനിന്യയാർ ദിവസങ്ങളിലും, ജോലിയും ജിംമും കഴിഞ്ഞാൽ ഞാനും എന്റെ ഏകാന്തതയും മാത്രം”.

“നിനക്ക് ഇപ്പോഴും അവളെ ഓർമ്മയുണ്ടോ വിക്കി?”. തന്റെ വലതു കയ്യിലെ കറുത്ത ചരട് അവൻ കാമത്തിന് മേലെ കാണിച്ചു കൊടുത്തു. അന്ന് കണ്ണീരും കാമവും വെള്ളവും വലിച്ചെടുത്ത അവൾ കെട്ടിയ ആ ചരട്.

“ചോദ്യം വൈകിപ്പോയി കാമം, നീ പറഞ്ഞ പോലെ 100 പെണ്ണിന്റെ കൂടി 1 പ്രാവശ്യം ഞാൻ ചെയ്തു, പക്ഷെ അവളായ 1 പെണ്ണിന്റെ കൂടെ 100 പ്രാവശ്യം ചെയ്യാൻ എനിക്ക് പറ്റിയില്ല…അതിന് മുൻപേ അവൾ എന്നെ മാത്രമല്ല ഈ ലോകം തന്നെ വിട്ടു പോയി”.

“ഇപ്പോഴും ഇഷ്ട്ടമാണോ അവളെ?”

“ഇപ്പോഴും…എപ്പോഴും…”

“നിനക്ക് വേറെ അവള്മാരെ കിട്ടില്ലേ..പിന്നെന്താ ഇവളെ മാത്രം?”

“കാരണം എന്റെ ഇഷ്ടങ്ങൾ, എന്റെ ആഗ്രഹങ്ങൾ, എന്റെ മോഹങ്ങൾ, എന്നെകാട്ടിയും കൂടുതൽ ഈ ലോകത് ഒരാൾ കൊണ്ടുനടന്നെങ്കിൽ അത് അവൾ മാത്രമാണ്, അത് കൊണ്ടാണ് അവൾ പോയിട്ടും എത്രയും കാലം ആയിട്ടും, ഞാൻ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയിട്ടും, അവൾ തന്ന ആ കാമം, ആ സ്നേഹം, ആ ത്യാഗം, അത് ഇന്ന് വരെ ആരും തന്നില്ല, ഇനി തരികയും ഇല്ല, കാരണം അവളെ കാട്ടിയും കൂടുതൽ അവൾ പ്രാധാന്യം കൊടുത്തത് എങ്ങനെയായിരുന്നു…അത് കൊണ്ടാണ് കാമം..അവൾ പോയിട്ടും അവളുടെ കൂടെ അനുഭവിച്ചത് പോയിട്ടില്ല…” നിറകണ്ണുകളോടെ കൂടി വിക്കി പറഞ്ഞു.

സമയം പിന്നെയും പോയി. പല കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു. അവസാനം കാമം പറഞ്ഞു.

“എന്നാൽ ഞാൻ പോട്ടെ വിക്കി”.

The Author

2 Comments

Add a Comment
  1. Dear Vicky, ഇത് വേറിട്ടൊരു കഥ തന്നെ. കാമത്തിന്റെ ഉപദേശങ്ങൾ എല്ലാം നന്നായിട്ടുണ്ട്.

  2. കാമത്തിൻ്റെ രോധനവും വേദനയും നിറഞ്ഞ ശബ്ദം വേണമാരുന്നോ.? കാമത്തിൻ്റെ സീൽക്കാരവും രോദനവും പോരാരുന്നോ

Leave a Reply

Your email address will not be published. Required fields are marked *