ആമുഖ ലീല പരമപ്രധാനം 264

ആമുഖ ലീല പരമപ്രധാനം

 

ലൈംഗിക ബന്ധത്തിനുളള വാം അപ്പാണ് ആമുഖ ലീല അഥവാ ഫോര്‍ പ്ലേ. ചുംബനം, ആശ്ലേഷം, മെല്ലെയുളള താഢനം, അമര്‍ത്തിയും അല്ലാതെയും ചില മേഖലകളിലെ തഴുകല്‍, സ്പര്‍ശം എന്നിങ്ങനെ ആമുഖ ലീല ഒന്നില്‍ തുടങ്ങി പലതിലേയ്ക്ക് വളരണം. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറും ഏറ്റുവാങ്ങുമ്പോള്‍ പതിനായിരവുമായിരിക്കണം ആമുഖ ലീല നല്‍കേണ്ട സുഖാനുഭവങ്ങള്‍.

പുരുഷനെക്കാള്‍ സ്ത്രീയ്ക്കാണ് ആമുഖ ലീല പ്രധാനം. ലിംഗം ഉദ്ധരിച്ച് സംഭോഗത്തിന് സന്നദ്ധമാകാന്‍ പുരുഷന് സമയമോ ഉത്തേജനമോ അധികം വേണ്ട.എന്നാല്‍ സ്ത്രീയുടെ കാര്യം അങ്ങനെയല്ല. സംഭോഗസന്നദ്ധതയ്ക്ക് വേണ്ട നനവും വഴുവഴുപ്പും യോനിയില്‍ ഉണ്ടാകണമെങ്കില്‍ സ്ത്രീ ശരീരം നന്നായി, അല്‍പം സമയമെടുത്തു തന്നെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. സുരക്ഷിതമായ സംഭോഗത്തിന് യോനിയിലെ വഴുവഴുപ്പ് വളരെ പ്രധാനമാണ്.

വിരലുകളുടെ ഉപയോഗം, വദനസുരതം, സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആമുഖ ലീല പലതരത്തിലാവാം. ഭാവനയുണ്ടെങ്കില്‍ ആമുഖലീല തന്നെ ഒരിക്കലും മറക്കാത്ത അനുഭൂതി നല്‍കുകയും ചെയ്യും. പല ദമ്പതികളും ആദ്യ രതിയ്ക്കു മുമ്പ് ഒരുമിച്ച് കുളിക്കുക പതിവുണ്ട്. മനസിന്റെയും ശരീരത്തിന്റെയു സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് നല്ല വഴിയാണ്.

 

The Author

Dr. Sweety

www.kkstories.com

2 Comments

Add a Comment
  1. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്,മറ്റെന്തെങ്കിലും ഇതുപോലെ ഉണ്ടെങ്കിൽ ഇടുക…

  2. ഇത് പോലെ ഒള്ള ഇൻഫൊർമേഷൻസ് വീണ്ടും പ്രതീക്ഷിക്കുന്നു.

Leave a Reply to thamashakaran Cancel reply

Your email address will not be published. Required fields are marked *