ഞാൻ മച്ചിൽ നോക്കി പുഞ്ചിരിയോടെ കഴിഞ്ഞ നവംബറിൽ ടെക്നോളജി ഡെവലപ്മെൻ്റ് പ്രൊജെക്ടിന് രേണുവിൻ്റെ കൂടെ ട്രിച്ചിയിൽ പോയത് ഓർത്തു മലർന്നു കിടക്കുകയായിരുന്നു.ആ സമയത്താണ് രേണു വാതിൽ തുറന്ന് അകത്തേക്ക് വന്നത്.
“എന്താ കണ്ണാ ഒറ്റക്ക് കിടന്നു ചിരിക്കുന്നത്”?
”കണ്ണ് തുറന്ന് എന്ത് സ്വപ്നാ കാണുന്നേ”?
രേണു വന്ന് കട്ടിലിൽ കയറി ചേർന്ന് കിടന്നു.
“ഞാനേ കുത്താമ്പുളളിയിൽ നമ്മള് രണ്ടും കൂടെ കുത്തിമറിഞ്ഞതോർത്തതാ”
“അതെന്തിനാ വീണ്ടും വീണ്ടും ഓർക്കുന്നേ”?
“അതിങ്ങനെ മനസ്സിലിട്ട് താലോലിക്കാൻ ഒരു സുഖം. ഭാരതപ്പുഴയിൽ ഇറങ്ങി കാലു കഴുകി പടി കയറിയ എന്നെ പിന്നിൽ നിന്നും പിടിച്ച് നിർത്തി രേണു ചുണ്ടിൽ ഉമ്മ വെച്ചത് ഓർക്കുമ്പോ ഇപ്പോഴും എന്തോ പോലെ തോന്നും”
“നീ പടി കയറി പോകുന്ന കണ്ടപ്പോ എനിക്ക് എന്താന്നറിയാത്ത ഒരിഷ്ടം തോന്നി.ആ ഒരു ആവേശത്തിൽ മനസ്സിൻ്റെ പിടിവിട്ടതാ”
”എന്ന് തൊട്ടാ രേണുവിന് അങ്ങനത്തെ ഒരിഷ്ടം തോന്നി തുടങ്ങിയേ”?
“സത്യം പറഞ്ഞാല് കണ്ണാ നീ അമ്മയുടെ കൂടെ ഓരോന്ന് ചെയ്യാൻ സഹായിച്ച് നടക്കുന്നതും വലിയ ഒരാളെപ്പോലെ കാര്യങ്ങളൊക്കെ ചെയ്യുന്നതും അച്ഛൻ്റെ കൂടെ പാടത്തെ പണിക്കാരെടുത്ത് പോവുന്നതും ഒക്കെ കണ്ടിട്ട് അന്ന് സങ്കടാ തോന്നിയത്.ചെറിയൊരു കുട്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നത് എന്നോർത്തിട്ടാ”.
“അത് പിന്നെ അമ്മമ്മേൻ്റെ കാല് വയ്യാഞ്ഞിട്ടല്ലേ? അച്ഛച്ഛൻ്റെ ഒരു വശം അച്ഛനും അമ്മേം മരിച്ചതറിഞ്ഞപ്പോ തളരേം ചെയ്തു. പിന്നെ ഇവിടെ ആരാ ഉള്ളത്? രേണു ഖരഗ്പൂരിൽ പഠിക്കുവായിരുന്നില്ലേ? പിന്നെ ഞാൻ കുട്ടിയൊന്നുമല്ലല്ലോ. പത്താം ക്ലാസിലായിരുന്നില്ലേ”?