ആരതി [മിഥുൻ] 290

എന്നാൽ അവരെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അവർ കൃത്യമായി ജോലി ചെയ്യില്ല. കൃത്യമായി അവരുടെ പെർഫോർമൻസ് നോക്കി അവർക്ക് വേണ്ട പ്രതിഫലങ്ങളും പ്രമോഷനും നൽകണം. എപ്പോൾ ജോലി ചെയ്യാൻ അവർക്ക് താത്പര്യം ഉണ്ടാകും.
ഇൗ കമ്പനിയെ ഇത്ര വലുതാക്കാൻ എത്ര കഷ്ടപ്പാട് ഉണ്ടോ അത്രയും തന്നെ കഷ്ടപ്പടാണ് ഉള്ള രീതിയിൽ തുടരാൻ. ഇന്ന് ചെയ്തതിൽ കുറ്റബോധം തോന്നരുത്, സോറി പറയുകയും അരുത്. അത് മോനെ വില താക്കും. ഇൗ പറഞ്ഞത് ഒരിക്കലും സോറി പറയരുത് എന്നല്ല. ഇപ്പോഴും സോറി പറഞ്ഞു വില കളയരുത് എന്നാണ്. ഞാൻ പറഞ്ഞത് മോന് മനസ്സിലായോ.”
“ഉവ്വ് അച്ഛാ. ഇനി ഞാൻ ശ്രേധിച്ചോളാം.”
“ഇൗ പറഞ്ഞത് മോണിൽ ഒത്തിരി തെറ്റിദ്ധാരണ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ബാക്കി വേണ്ടത് വേണ്ട സമയത്ത് പറഞ്ഞു തരാം. മോന്റെ വർക് നടക്കട്ടെ. മോന്റെ കീഴിലുള്ള എല്ലാവരുടെയും ചുമതല മോനാണ്. അതും ഓർക്കണം. അവരുടെ പെർഫോർമൻസ് മോന്റെ കഴിവാണ്.”
അവരെ ശകാരിക്കുകയും അരുത്, പക്ഷേ പെർഫോർമൻസ് കുറയാനും പാടില്ല. ഇതെങ്ങനെ സാധിക്കും. ഒന്നും മനസ്സിലാകാതെ ഞാൻ എന്റെ വർക്കിൽ ശ്രദ്ധിച്ചു.
എന്ന് ഉച്ചയ്ക്ക് ആഹാരത്തിന് ഇരുന്നപ്പോൾ ആരതി എന്റെ അടുക്കൽ വന്നു. ഇന്നെന്തോ തൊന്നിയെന്നറിയില്ല ഞാൻ അറിയാതെ തന്നെ കൈ കാണിച്ചു ഇരുന്നോളാൻ. അവള് അവിടെ ഇരുന്നു. എന്നോട് ആദ്യമേ സോറി പറഞ്ഞു.
അവള് താമസിച്ചത് കാരണം അമ്മയെ ശുശ്രൂഷിക്കുന്നത് കൊണ്ടാണ്. അവളുടെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുവാണ്. അച്ഛനും സഹോദരങ്ങളും ഒന്നുമില്ല. അവളും അമ്മയും മാത്രമേ ഉള്ളൂ.
അത് പറഞ്ഞു അവൾ കരഞ്ഞു. രാവിലെ കാരണം പറയുന്നത് പോലും കേൾക്കാതെ വഴക്ക് പറഞ്ഞ എന്റെ സ്വഭാവത്തെ ഒരു നിമിഷം
ഞാൻ കുറ്റം പറഞ്ഞു.
അന്നത്തെ ദിവസം അങ്ങനെ പോയി. നാളെ ശനി ആയിരുന്നു. അതോർത്ത് തെല്ലു സന്തോഷത്തോടെ ആണ് കിടന്നത്. ആദ്യത്തെ ആഴ്ച കമ്പനിയിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ഓർത്തു.
ചുമ്മാ ഫോണിൽ കളിച്ചു കൊണ്ട് ദിവസം കളഞ്ഞുകൊണ്ടിരുന്ന ഞാൻ ഒരു മാനേജർ ആയ മാറ്റം എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാത്തത് ആയിരുന്നു.
ആ ഓർമ്മകൾക്കിടയിൽ ഇന്ന് നടന്ന സംഭവം എനിക്കോർമ്മ വന്നു. നാളെ അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. അപ്പോഴാണ് രാത്രി കാണാറുള്ള സുന്ദരിയെ കണ്ടില്ല എന്ന് ഓർമ വന്നത്. ഒരു തെല്ലു വിഷമം തോന്നി. ഇൗ കഴിഞ്ഞ രണ്ടു ദിവസത്തിൽ കല്യാണം കഴിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ മനസ്സെന്ന മരുഭൂമിയിൽ മഴ പെയ്ത് തുടങ്ങി എന്ന് തോന്നിയിരുന്നു.
പിന്നെ ഓർത്തപ്പോൾ മുരുകൻ കാട്ടാക്കട പിന്നെയും കേറി വന്നു. അങ്ങേരുടെ ഭ്രമാമാണ്” പ്രണയം” കേട്ടപ്പൊഴെ ഞാൻ പഴയ കാർത്തി ആയി.
പുള്ളിക്കാരന് നല്ല അടാറു തേപ്പുകിട്ടിക്കാണും അല്ലെങ്കിൽ ഇങ്ങനെ വിരഹത്തെ സ്ഫടിക സൗധമായി വിവരിക്കുമോ.
ഞാൻ താഴെ ഇറങ്ങി ചെന്നപ്പോൾ അമ്മ ഭക്ഷണവുമായി കാത്തിരിപ്പുണ്ട്. എല്ലാവരും കഴിക്കാൻ റെഡി ആയി വന്നു. ഞങ്ങളും നാലും കൂടെ ഭക്ഷണം കഴിച്ചു.

The Author

മിഥുൻ

www.kkstories.com

11 Comments

Add a Comment
  1. നൈസ് സ്റ്റോറി…ബാക്കി ഉണ്ടോ…

  2. കഥ നന്നായിട്ടുണ്ട് എന്തായാലും തുടരണം. ഓണാശംസകൾ ??

  3. വിരഹ കാമുകൻ????

    കഥ pwolichu ❤️❤️❤️happy ഓണം

  4. Dear Brother, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ തന്നെ തുടർന്ന് എഴുതുക.
    Regards, and onasamsakal to you.

  5. Machane starting nice ayind?
    Nxt partin kathirikkunnu?

  6. Good start bro

  7. A good start for a first-timer.
    I have a request.
    ADD A LITTLE MORE PAGES.

  8. കൊള്ളാം ബ്രോ…ആദ്യമായിട്ടാണല്ലേ എഴുതുന്നത്..എഴുതിവരുമ്പോൾ ഉഷാറായിക്കോളും, ഇടക്ക് വെച്ചു നിർത്തരുത്..നിങ്ങളുടെ മനസ്സിൽ ഉള്ളതെല്ലാം എഴുതിവെക്കു..All the very best

  9. Good starting. Continue bro

  10. Nice… Super…

  11. Next part venam??❤❤

Leave a Reply

Your email address will not be published. Required fields are marked *