ഡാൻസ് നിർത്തിയിട്ടും ആരും കൂവല് നിർത്തിയില്ല…! ആരൊക്കെയോ ഇറങ്ങിപ്പൊടി ന്നൊക്കെ പറയുന്നുണ്ട്… ഇത്രേം ആയപ്പോ ആരതിക്ക് പിടിച്ചു നില്കാനായില്ല… കണ്ണെല്ലാം നിറഞ്ഞുവന്നു അവസാനം വായും പൊത്തിപിടിച്ഛ് സ്റ്റേജിൽ നിന്ന് വേഗം ഇറങ്ങിപ്പോയി…! നീ നേരത്തെ അവടകിടന്ന് കിണിച്ചപ്പോതൊട്ട് ഞാൻ ഓങ്ങിവച്ചതാ…ആണുങ്ങളോട് കളിച്ചാൽ ഇങ്ങനിരികൂടി നായിന്റെ മോളെ… ഇനി ഇന്നെനിക്ക് സമാധാനയൊന്ന് ഒറങ്ങാം…!!
ആരതിയെ നാണംകെടുത്തിയ സന്തോഷം നന്നായിട്ടുണ്ടെങ്കിലും അവള്ടെ ആ കരഞ്ഞുകലങ്ങിയ മോന്ത കാണാനൊരു കൊതി… പിന്നൊന്നും നോക്കാതെ യദുനേം വിളിച്ഛ് ഞാൻ ആരതിടെ ക്ലാസ്സിന്റെ അടുത്തോട്ടു നടന്നു… ക്ലാസ്സിൽ കേറിച്ചെന്ന് കാണണം എന്നൊന്നും എനിക്കില്ല, പക്ഷെ ദൂരെനിന്നാണെങ്കിലും ഒന്ന് കണ്ടാമതി…!! ക്ലാസ്സിന്റെ മുന്നിലെത്തിയ ഞാൻ അകത്തേക്ക് നോക്കിയപ്പോ കൊറേ പേര് ആരതിടെ ചുറ്റുമായി നിൽക്കുന്നത് കണ്ടു… എല്ലാരുംകൂടി അതിനെ ഇങ്ങനെ സമാധാനിപ്പിക്കല്ലേ, പാവത്തിനെ ഒന്ന് കരയാൻ സമ്മതിക്ക്…! ആരതിടെ മുഖം എനിക്ക് ശെരിക്കുകാണാൻ പറ്റുന്നുണ്ട്… അവള്ടെ തൊട്ടാൽ ചോരപൊടിയണ മുഖമെല്ലാം ചുവന്നിട്ടുണ്ട്… കണ്മഷിയെല്ലാം പരന്നു കിടക്കുന്നു… ഇപ്പോഴും ചെറിയ തേങ്ങലുണ്ടവൾക്… അങ്ങ് കേറി ചെന്നാലോ…? ഞാൻ അടുത്ത് നിക്കണ യദുവിനെ ഒന്ന് നോക്കി,
“” അളിയ, നമ്മുക്ക് അകത്തേക്ക് കേറിയാലോ…? അവളെയൊന്ന് അടുത്ത് കാണാനാ…!!”” ന്ന് പറഞ്ഞതും അവൻ എന്നെയൊന്നു നോക്കിട്ട്,
🔥♥️
Bro flashback bayangara lag
Bro idh vare vannillallo