ആരതി കല്യാണം 4 [അഭിമന്യു] 3193

 

 

 

“” നീതു…!! നീ ഇവന് കൊടുക്കാൻ വേണ്ടി ഒരു ലവ് ലെറ്റർ എഴുതിയില്ലെടി…? അതിങ്ങെടുത്തെ…!! “” ഇപ്രാവശ്യം ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് മനസിലായി…! വേറാരുമല്ല, കല്യാണിയാണ്…!! അവൾടെമ്മേടെ ഒരു ലവ് ലെറ്ററ്…! പോയി നിന്റച്ഛന് കോഡ്രി…!

 

 

 

“” അത് വേണ്ടടി, എനിക്ക് നാണാ…!! “” എന്നും പറഞ്ഞൊരുത്തി മുഖം പൊത്തി…! അയ്യേ…!! ഇതെന്ത് മൈര്…?

 

 

 

“” കൊഞ്ചാതെ അതിങ്ങ് എടുക്കെടി…!!”” കൂട്ടത്തിൽ ഏതോ ഒരു പെണ്ണ് അവള്ടെ പോക്കറ്റിൽ നിന്ന് ഒരു ലെറ്റർ വലിച്ചെടുത്തതും അത് വായിക്കാൻ തുടങ്ങി…!

 

 

 

“” എല്ലാരും കേട്ടോ ഞാൻ വായിക്കാൻ പോവാണേ…!!”” ന്ന് പറഞ്ഞവൾ വീണ്ടും തുടർന്നു…!

 

 

 

“”….എന്റെ പ്രിയപ്പെട്ട അഭിയേട്ടന്…!! നീയും ഞാനും മാത്രമുള്ള രാത്രികളിൽ കൈകൾക്കൊർത്ത് ഇടനെഞ്ചിൽ തല ചായ്ച്ച് നിന്റെ ഹൃദയമിടിപ്പിന്റെ താളത്തിൽ അലിഞ്ഞു ചേരണം…! നിലാവെളിച്ചത്തിൽ നിന്റെ കണ്ണുകളിലെ പ്രണയം കൊതി തിരുവോളം കാണണം…! നക്ഷത്രങ്ങൾക് കൂട്ടായി വരുന്ന മിന്നാമിനുങ്ങിനോട് നമ്മുടെ പ്രണയ കഥകൾ പറയണം…! എന്റെ പ്രണയമാകുന്ന വേനലിൽ നീ മഴയായി പെയ്യുന്നതും കാത്ത് ഞാനിരിക്കും…!! എന്ന് അഭിയേട്ടന്റെ സ്വന്തം നീതു…!!”” ഇവൾക്കിപ്പോ എന്റെകൂടെ കേടക്കണം എന്നല്ലേ ഈ പറഞ്ഞതിന്റെയെല്ലാം അർത്ഥം…!? ശെയ്യ്…! എത്ര അരോചകമാണ്.

 

 

 

“”എന്താ ഈ അഭിയേട്ടൻ ഒന്നും മിണ്ടാത്തെ…!! എന്തേലും പറ അഭിയേട്ട…! നീതുനെ ഇഷ്ടായീന്ന് പറ…!! “” മുന്നിലെ ഡസ്കിലിരുന്ന ഒരുത്തി അവള്ടെ കാലുകൊണ്ടെന്റെ ഷോൾഡറിൽ കേറ്റി വെച്ച് പറഞ്ഞതും എനിക്കങ്ങ് പൊളിഞ്ഞുകേറി… വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലേക്കേറി ഗോഷ്ടികാണിക്കുന്നോ…!!

77 Comments

Add a Comment
  1. Bro idh vare vannillallo

Leave a Reply

Your email address will not be published. Required fields are marked *