“”യെസ് വൈ നോട്ട്…!!”” അവന്റെ ഭാഗത്ത് നിന്ന് പച്ചകോടി കിട്ടിയതോടെ ഞങ്ങള് രണ്ടും കൂടി അകത്തേക്ക് കേറി…
“”അഭിയേട്ടൻ വന്നു…!! “” എന്റെ ശബ്ദം കേട്ട് ആരതി ഉൾപ്പടെ എല്ലാരും എന്റെ നേരെ നോക്കി… അവിടെയാണേൽ ആൽബിയും സന്ദീപും കല്യാണിയും അങ്ങനെ കൊറേപ്പേരുണ്ടായിരുന്നു… എന്നെ കണ്ട ആരതിടെ മുഖം ദേഷ്യം കൊണ്ടു വിറച്ചു…! എന്നാൽ ഞാനതിനു പട്ടിവിലകൊടുത്തു…
“”എന്താ വാവേ കരയണേ…? ആൾകാരടെ മുന്നിൽ ചമ്മി നാറി പണ്ടാറടങ്ങിയോണ്ടാണോ…? മതി സാരല്യ, കരയണ്ട… ബാക്കി പിന്നെ കരയാം…!!”” ന്നും പറഞ്ഞ് അവളെയങ്ങു താങ്ങിയതും ആരതിയെന്നെ ഒന്ന് തുറിച്ചു നോക്കി… ആ കരഞ്ഞുകലങ്ങിയ കണ്ണുകൊണ്ട് എന്നെ അവൾ വലിച്ചുകിറുന്നത് എനിക്ക് കാണാം…!
ഒന്നുകൂടി ഊക്കാൻ വേണ്ടി നിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ഏതോ ഒരു മിസ്സ് കേറിവരുന്നത്… ആരതിയെ കാണാൻ വേണ്ടി വന്നതാന്ന് തോന്നുന്നു… ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല മുങ്ങി കളയാം…!!
പുറത്തിറങ്ങി ഞങ്ങള് വിച്ചൂനെയെല്ലാം തിരക്കി കുറച്ചു നടന്നു… കോളേജിൽ ഇപ്പഴും പരിപാടി നടക്കുന്നുണ്ട്… അതൊന്നും കാണാൻ മൂഡിലാത്തോണ്ട് ഞാൻ വിച്ചൂനേം വിളിച്ഛ് വണ്ടിയുമെടുത്ത് വീട്ടിലേക്ക് വിട്ടു…!!
വീട്ടിലെത്തി പതിവുപോലെ ജിമ്മിലും പോയി ശേഷം തിരിച്ചു വന്ന് ഫുഡും കഴിച്ഛ് കിടന്നു… എന്നാലും അവളെന്താവും കോളേജിലെ കാര്യങ്ങളൊന്നും വീട്ടി പറയാത്തെ…?
🔥♥️
Bro flashback bayangara lag
Bro idh vare vannillallo