“”പിന്നെ ഞാനെങ്ങനെ പോവും…!!””
“”നീ ശരത്തേട്ടനോട് ആക്കി തരാൻ പറ…”” എന്നും പറഞ്ഞവൻ ഫോൺ വച്ചതും ഞാൻ നേരെ ശരത്തേട്ടനെ വിളിച്ചു കാര്യം അറിയിച്ചു…
പിന്നെ കുറച്ചുനേരംകൂടി കിടന്നേനുശേഷം വീണ്ടും എഴുനേറ്റ് പ്രഭാതകർമങ്ങളും തീർത്ത് താഴോട്ട് ചെന്നു… പതിവിലും വിപരീതമായി ഇന്ന് തള്ളേടെ കൈയീന്ന് തെറിയൊന്നും കേട്ടില്ല… ഇനി ഞാൻ നന്നായോ ആവോ…!! തീറ്റയും കുടിയുമൊക്കെ തീർത്ത് ഞാൻ ശരത്തേട്ടനെ വിളിച്ഛ് വരാൻ പറഞ്ഞു…
കോളേജിലേക്ക് പോയികൊണ്ടിരിക്കുമ്പോഴും സാധാരണപോലെ റോഡിലൊന്നും വലിയ തിരക്ക് കണ്ടില്ല… അങ്ങനെ മനസ്സിൽ ബുദ്ധിക്ക് താങ്ങാൻ പറ്റാത്തോരോന്ന് ചിന്തിച്ഛ് കോളേജിലെത്തിയത് ഞാൻ അറിഞ്ഞില്ല… എന്നെ അവിടെ ആക്കി എറണാകുളം പോവാനുണ്ടെന്നും പറഞ്ഞ് അങ്ങേരുപോയി…!!
കോളേജിലൊന്നും അധികം പിള്ളേരില്ലല്ലോ… ഇനി വല്ല ഹർത്താലും ആയിരിക്കോ..? ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു രണ്ടു റിങ്ങായതും അവൻ എടുത്തു, അവനോട് കാര്യം ഒക്കെ ചോയ്ച്ചപ്പോഴാണ് ഇന്ന് ബസ്സ് സമരം ഉണ്ടെന്നുള്ള കാര്യം ഞാൻ അറിയുന്നത്… ഇനിയിപ്പോ എന്ത് മൈര് ചെയ്യാനാ…!? പിന്നെ അജയ് ഹോസ്റ്റലിൽ ഉണ്ടാവുമെന്ന് കരുതി അവനെ വിളിച്ചുന്നോക്കിയെങ്കിലും ബസ്സ് സമരം ആയോണ്ട് അവൻ ഇന്നലെ തന്നെ വീട്ടിൽ പോയിരുന്നു…! തിരിച്ച് പോവാനാണെങ്കിൽ എന്റെ കയ്യിൽ വണ്ടിയുമില്ല… ശരത്തേട്ടൻ എറണാംകുളം പോയി തിരിച്ചു വരുമ്പോ പിക്ക് ചെയ്യാന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു…
🔥♥️
Bro flashback bayangara lag
Bro idh vare vannillallo