ആരെങ്കിലുമൊക്കെ ക്ലാസ്സിൽ ഉണ്ടാവുമെന്ന് കരുതി അകത്തുകേറിയപ്പോ എട്ടൊൻപത് പെൺകുട്ടികളല്ലാതെ ഒരൊറ്റ ആൺതരിയെ പോലും ഞാൻ കണ്ടില്ല…! ഈ കോളേജിന്റെ തൊട്ടടുത്തുള്ളവർക്കെങ്കിലും ഒന്ന് വന്നൂടെ…? ആത്മാർത്ഥത ഇല്ലാത്ത നാറികൾ…!
നേരമ്പോവാൻ എന്ത് മൈരുചെയ്യും എന്നാലൊയിച്ചിട്ട് ഒരു പിടിയും കിട്ടാത്തോണ്ട് ഫോണും തോണ്ടി കൊറേ നേരമങ്ങനെ ഇരുന്നു… അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടന്ന് ക്ലാസ്സിലേക്ക് ഒരു പെണ്ണ് കേറി വരുന്നത് കണ്ടത്…
“”അതെ…! നിങ്ങളൊക്കെയൊന്ന് പുറത്തോട്ട് പോയെ…!!”” എന്റെ ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി അവളത് പറയേണ്ട താമസം അവളുമാരൊക്കെ ഇറങ്ങി പോയി… നീയാരാടി മൈരേ എന്റെ ക്ലാസ്സിലെ പിള്ളേരോട് ഓർഡറിടാൻ എന്ന് ചോയ്ക്കുമ്പോഴേക്കും ക്ലാസ്സിലേക്ക് ഒരു ഇരുപത് പെണ്ണുങ്ങളോളം കേറി വന്നു…! ഒരു പതിമൂന്നെണ്ണം വരെ ഞാനെണ്ണി… ഇതെന്താ ഇങ്ങനെ…??
നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരാത്തോണ്ട് ഒന്നും കൂടി അവരെയെല്ലാം ചൂഴ്നോക്കുമ്പോ ധോണ്ടടാ ആരതി എന്നെ നോക്കി ചിരിച്ച് നിൽക്കുന്നു…! ഇവളെപ്പ അകത്ത് കേറി…? രണ്ടുപറയാൻ വേണ്ടി ഞാൻ എണീച്ചതും അവരിലൊരുത്തി ക്ലാസ്സിന്റെ വാതിലടച്ചു…! അത് കണ്ട അത്രേം നേരം മസ്സില് പിടിച്ചുന്നിന്ന എന്റെ ഗ്യാസ്പോയി…! ഇതിപ്പോ ഇറങ്ങി ഓടാനും പറ്റാത്തവസ്ഥയായി…! നെഞ്ചിടിപ്പ് വല്ലാണ്ട് കൂടിയപ്പോ ഞാൻ അറിയാതെ തന്നെ ബെഞ്ചിൽ ഇരുന്നു…! ഇവളുമാരെന്നെ ഇതിനുള്ളിലിട്ട് കൊല്ലോ…?
🔥♥️
Bro flashback bayangara lag
Bro idh vare vannillallo