ബെഞ്ചിൽ തലതാഴ്ത്തി ഇരുന്ന ഞാൻ ആരോ എന്റെ നേരെയുള്ള ഡസ്കിൽ വന്നിരുന്നപ്പോ തല ഉയർത്തിനോക്കി…! ആരതിയാണ്… അവൾക്കു പിന്നാലെ ബാക്കി എല്ലാരും എന്റെ ഫ്രോന്റിലും ബാക്കിലും സൈഡിലുമൊക്കെയായി വന്നിരുന്നു…! കുറച്ചുപേർ ബെഞ്ചിലാണെങ്കി ബാക്കി പലരും ഡെസ്കിലാണ് ഇരുന്നത്…!! എനിക്കാണേൽ ഇത്രേം പെണ്ണുങ്ങളുടെ നടുക്കിരുന്ന് തലയും കറങ്ങുന്നുണ്ട്…! പോരാത്തേന് ഓരോന്നിന്റെ അടക്കിപിടിച്ചുള്ള ചിരിയും കൂടി ആയപ്പോ പെട്രോൾ കാറിൽ ഡീസലടിച്ച അവസ്ഥയായി…!
വീരശൂര പരാക്രമിയായ അഭിറാമെന്ന ഞാൻ കുറച്ചുപെണ്ണുങ്ങളുടെ മുന്നിൽ അപ്പം വിഴുങ്ങിയപോലെ ഇരിക്കുന്നു…! എന്തൊരു വിരോധാഭാസമാണ്…! എന്റെ കൂടെ ഒരുത്തനെങ്കിലും ഉണ്ടായിരുന്നെങ്കി ഞാൻ കാണിച്ചു തന്നേനെ, പക്ഷെ ഇത് ന്നോം ഒറ്റക്കായി പോയില്ലേ…!
തലപൊക്കി എല്ലാരേം നോക്കണ്ണമെന്നുണ്ടെങ്കിലും പറ്റണില്ല… ആരോ കഴുത്തു പിടിച്ചുവച്ചപോലെ… എന്നാലും എങ്ങനൊക്കെയോ ആരതിയെ നോക്കിയ ഞാൻ കണ്ടത് ഷാളും കൈകൊണ്ട് വട്ടത്തിൽ വീശി ചുണ്ടിന്റെ കോണിൽ ചിരിയും ഒളിപ്പിച്ചെന്നെ നോക്കുന്ന അവളെയാണ്…!
“” എന്താ അഭിയേട്ട വല്ലാതെയിരിക്കുന്നേ…? വയ്യായിക വല്ലതും തോന്നണുണ്ടോ…?”” എന്റെ തൊട്ടടുത്തിരുന്നോരുതി നിശബ്ദധ കിറിമുറിച്ചോണ്ടത് ചോദിച്ചതും ബാക്കി അവളുമാരെല്ലാം ചിരിക്കാൻ തുടങ്ങി… ഇത്രേം നീലവാരമില്ലാത്ത കോമെഡിക്കൊക്കെ എങ്ങനെ ചിരിക്കാൻ തോന്നണേ… അല്ലെങ്കി തന്നെ അതൊരു കോമഡി ആണോ…?
🔥♥️
Bro flashback bayangara lag
Bro idh vare vannillallo