ആരോഹി [ ne-na ] 3220

താഴ്ത്തി കസേരയിലേക്ക് ഇരുന്നു. കുറച്ച് നേരം തല താഴ്ത്തി അവിടെ ഇരുന്ന ശേഷം അവൾ അവിടെ നിന്നും എഴുന്നേറ്റ് ആരുടേയും മുഖത്ത് നോക്കാതെ വാഷ് റൂമിലേക്ക് നടന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം വാഷ് റൂമിൽ നിന്നും ഇറങ്ങി നടന്നു വരുന്ന അവളെ ഞാൻ ശ്രദ്ധിച്ചു. അപമാന ഭാരത്താലോ എന്തോ അവൾ തല താഴ്ത്തി ആണ് നടന്നിരുന്നത്. നേരെ വന്ന അവൾ കാബിനിൽ കയറി ഒരു ഫയലുമെടുത്തു തല താഴ്ത്തി അതിലേക്ക് നോക്കി ഇരുന്നു. അപ്പോഴും ചിലരൊക്കെ ഇനിയും എന്തെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയിൽ അവിടെ കറങ്ങി നിൽപ്പുണ്ട്.

കുറച്ച് സമയത്തിന് ശേഷം അവളെ ശ്രദ്ധിച്ച എനിക്ക് കാണാനായത് അവളുടെ മുന്നിലിരിക്കുന്ന ഫയലിൽ  ഇറ്റു വീഴുന്ന അവളുടെ കണ്ണുനീരിനെ ആണ്.

അവൾക്ക് അറിയാതെ സംഭവിച്ച ഒരു അബദ്ധം ആണ് ഇന്ന് ഉണ്ടായതെന്ന് അതോടെ എനിക്ക് മനസിലായി. എന്താ ചെയ്യേണ്ടതെന്ന് ആദ്യം എനിക്ക് ഒരു രൂപം ഉണ്ടായിരുന്നില്ല. പിന്നെ പതുക്കെ ഞാൻ കാബിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.

മൊബൈൽ ബെല്ലടിക്കുന്ന ശബ്‌ദം കേട്ട ആരോഹി പതുക്കെ ടേബിളിൽ ഇരിക്കുന്ന മൊബൈലിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കി. ഡിസ്‌പ്ലേയിൽ തെളിഞ്ഞ ആയുഷിന്റെ പേര് കണ്ട അവൾ പെട്ടെന്ന് തന്റെ മുന്നിലത്തെ കാബിനിലേക്ക് നോക്കി. ആയുഷിന്റെ അവിടെ കാണാനില്ല.

അവൾ ഫോൺ ചെവിയിലേക്ക് വച്ചു. അപ്പോഴും അവളുടെ കവിളുകളിൽ കണ്ണുനീരിന്റെ ഉപ്പുരസം മാറിയിരുന്നില്ല.

“ഹലോ..”

“ഡി.. ഒന്ന് ലഞ്ച് റൂമിലേക്ക് വരാമോ?”

ആരോഹിയുടെ മുഖത്ത് ഒരു അദ്‌ഭുതം നിറഞ്ഞു.

“ഇപ്പോഴോ??”

“അഹ്.. ഒന്നിങ്ങോട്ടു വാ..”

“ഡാ.. എന്റെ മൂഡ് ഇപ്പോൾ ശരിയല്ല…”

അവൾ വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി.

“നീ ഇങ്ങോട്ടു  വാ.. ഞാൻ ഇവിടെ കാണും.”

അത്രയും പറഞ്ഞു ആയുഷ് ഫോൺ കട്ട് ചെയ്തപ്പോൾ അവൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു.

പിന്നെ അവൾ ചിന്തിച്ചു.

തനിക്കൊരു പ്രോബ്ലം വന്നപ്പോൾ കൂടെ നിന്നു ഹെല്പ് ചെയ്തതാണ് അവൻ. പോകാതിരുന്നത് ശരിയല്ല.

ബാഗ് തുറന്ന് ഒരു കർച്ചീഫ് എടുത്ത് കവിളിൽ വരണ്ടു ഉണങ്ങിപ്പിടിച്ചിരുന്ന കണ്ണുനീർ തുടച്ച ശേഷം അവൾ നേരെ വാഷ് റൂമിൽ പോയി മുഖം കഴുവി. പിന്നെ നേരെ ലഞ്ച് റൂമിലേക്ക് നടന്നു.

അവൾ വരുമ്പോൾ ഞാൻ അവിടെ ഒരു കസേരയിൽ ഇരിക്കുകയിരുന്നു. എനിക്ക് എതിരെ ഉള്ള കസേരയിൽ ആരോഹി ഇരുന്നു.

“എന്താടാ?”

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *