ആരോഹി [ ne-na ] 3153

കൈയിൽ ഇരുന്ന കവർ എടുത്ത് ഞാൻ ടേബിളിനു മുകളിലേക്ക് വച്ചു.

“ഇത് നിനക്കുള്ളതാണ്.”

അവളുടെ മിഴികളിൽ ഒരു അദ്‌ഭുതം വിരിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.

“എന്താ ഇത്..

“നീ തന്നെ നോക്കിക്കോ.”

അവൾ കവർ എടുത്ത് അതിലുണ്ടായിരുന്നത് പുറത്തേക്ക് എടുത്തു.

ഒരു ബ്ലാക്ക് കളർ shrugs . അവൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്നത് എന്ത് ഭാവമാണെന്ന് എനിക്ക് മനസിലാക്കാനായില്ല.

കസേരയിൽ നിന്നും എഴുന്നേറ്റ് ഞാൻ ആരോഹിയുടെ അടുത്ത്‌ ചെന്ന്. എന്നിട്ട് അവളുടെ കൈയിൽ നിന്നും ആ shrug വാങ്ങി ഞാൻ തന്നെ അവൾക്കിട്ടു കൊടുത്തു. ആരോഹി എതിർക്ക പോലും ചെയ്യാതെ ഇടാനായി കൈകൾ നിവർത്തി നിന്നു തന്നു. അത് ഇട്ടു കഴിഞ്ഞപ്പോഴേക്കും അവളുടെ കൈകളുടെ നഗ്നത പൂർണമായും  മറഞ്ഞിരുന്നു.

“ഞാൻ ഇതിപ്പോൾ വാങ്ങി തന്നത് നിനക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇത് ചെയ്യണമെന്ന് എനിക്ക് തോന്നി.”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“മൂന്നുനാലു ദിവസമായി നല്ല ജോലി തിരക്കുണ്ടായിരുന്നതിനാൽ ഞാൻ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇന്ന് രാവിലെ എന്റെ റൂംമേറ്റ് ലിഫ്റ്റ് തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും ചിന്തിക്കാതെ ഈ ഡ്രെസ്സും ഇട്ടു ഇറങ്ങുകയായിരുന്നു.”

“ഇയ്യാളെന്തിനാ വീണ്ടും പറയുന്നെ.. നേരത്തെ കരയുന്നത് കണ്ടിട്ടാണ് ഞാൻ ഇത് വാങ്ങി കൊണ്ട് വന്നത്. ഇനിയും കരഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ?”

അവൾ പെട്ടെന്ന് കൈകൊണ്ടു കണ്ണുനീർ തുടച്ച്‌ മാറ്റി. അവളുടെ മൂക്കും കവിളും എല്ലാം ചുവന്നു തുടുത്തിരുന്നു അപ്പോൾ.

“എല്ലാർക്കും അബദ്ധങ്ങൾ പറ്റാറില്ലെ.. അതുപോലെ തനിക്കും ഒരു അബദ്ധം പറ്റി. അത്രേ ഉള്ളു ഇത്.”

ആരോഹി എന്റെ കൈയിൽ മുറുകെ പിടിച്ചു.

“താങ്ക്സ്..”

“പിന്നെ ഇതിൽ ഇത്ര വിഷമിക്കാനെന്താ ഉള്ളത്.. തന്റെ കക്ഷത്തിലെ കുറച്ച് രോമം അവന്മാർ കണ്ടു. അത്രയല്ലേ ഉള്ളു.”

എന്റെ സ്വരത്തിലെ കുസൃതി മനസിലായ അവൾ  കൈ ഓങ്ങി കൊണ്ട് പറഞ്ഞു.

“ചീ.. നാറി.. അവന്മാർക്കൊപ്പം നീയും നോക്കില്ലേ..”

അവളിൽ നിന്നും അടി കിട്ടാതെ ഞാൻ ഒഴിഞ്ഞു മാറി.

“ഞാൻ ജസ്റ്റ് ചെറുതായൊന്നു കണ്ടേ ഉള്ളു.”

അത് കേട്ടപ്പോൾ അവളുടെ മുഖത്ത് അപ്പോൾ വിഷമത്തിനും ദേഷ്യത്തിനും

The Author

ne-na

324 Comments

Add a Comment
  1. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  2. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  3. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  4. Super story bro ❤️

  5. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  6. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  7. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  8. അർജൂൻ ദേവ്

    Readed Once again…. ❤

  9. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  10. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  11. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  12. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  14. Bro Arohi PDF tharumo

  15. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  16. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  17. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  18. Nilapakshi. Undallo ഇടക്

  19. Broi… Aarohi” Second part ezhuthikoode…, nalla story anu

  20. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  21. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  22. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *