ആരോഹി [ ne-na ] 3186

ഉണ്ടെന്നു. രാകേഷേട്ടന്റെയിൽ നിന്നു അവൾക്ക് ആവശ്യത്തിലേറെ കിട്ടി. വെള്ളിയാഴ്ചക്ക് മുൻപ് എല്ലാം തിരുത്തി പുതിയ റിപ്പോർട്ട് സബ്മിറ് ചെയ്യണമെന്ന വാർണിംഗും. അന്നാണ് ആരോഹി കരയുന്നത് ഞാൻ ആദ്യമായി കാണുന്നത്. ആരെയും ആകർഷിക്കുന്ന അവളുടെ മുഖത്തിന്റെ ശോഭ ആ മിഴികളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിക്കൊപ്പം ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു. വാടിത്തളർന്ന മുഖത്തോടെ ഇരിക്കുന്ന അവളെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമ ആണെന്ന് എനിക്ക് തോന്നി. കാരണം അവളെ അവൾക്ക് കൂട്ടുകാരനെന്നു  പറയാൻ ഞാൻ ഒരാളെ ഉള്ളു.

ഞാൻ അവളോടൊപ്പം കാബിനിലേക്ക് നടക്കുമ്പോൾ അവളുടെ പിറകെ നടന്നു മടുത്ത ചിലർ അവളെ കുത്തി നോവിക്കാനായി അഹങ്കാരത്തിനു കിട്ടിയതെന്നൊക്കെ ഉള്ള രീതിയിലുള്ള കമെന്റുകൾ അവൾ കേൾക്കെ പറയുന്നുണ്ടായിരുന്നു. അതവളെ കൂടുതൽ വേദനിപ്പിക്കുണ്ടെന്നു മുഖഭാവം കണ്ടാൽ അറിയാം.

ആരോഹിക്കൊപ്പം കാബിനിൽ എത്തിയ ഞാൻ അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നെ രാജേഷേട്ടനെ കണ്ടു വെള്ളിയാഴ്ചക്ക് മുൻപ് വർക്ക് തീർക്കാൻ അവളെ സഹായിക്കാനുള്ള അനുമതിയും വാങ്ങി.

അന്ന് തൊട്ടു ഇന്ന് വെള്ളിയാഴ്ച ആകുന്നതുവരെ നിന്നു തിരിയാനുള്ള സമയം ഇല്ലാതെ ഉള്ള ജോലിയിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും. രാവിലെ ഓഫീസിൽ എത്തിയ ഞാൻ ആരോഹിയുടെ കാബിനിലേക്ക് നോക്കി. അവൾ എത്തിയിട്ടില്ല. വരാനുള്ള സമയം ആകുന്നതേ ഉള്ളു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ദൂരെ നിന്നും നടന്ന വരുന്നത് ഞാൻ കണ്ടു. ചില ദിവസങ്ങളിൽ അവൾ നല്ല മോഡേൺ ആയിട്ടുള്ള ഡ്രെസ്സുകൾ ആണ് ഇടാറുള്ളത്. അന്നത്തെ ദിവസം ഓഫീസിലെ വായി നോക്കികളെല്ലാം അവളുടെ കാബിൻ ചുറ്റിപറ്റി തന്നെ കാണും. ഇന്നും അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. ഒരു നീല ജീൻസും വെള്ള സ്ലീവ് ലെസ്സ് ടോപ്പും.

രണ്ടു മൂന്നു ദിവസമായി അവളുടെ മുഖത്ത് നിന്നും അപ്രത്യക്ഷമായ പുഞ്ചിരി ഇന്ന് എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു. കുറച്ചു വർക്ക് കൂടിയേ ബാക്കി ഉള്ളു. ഇന്ന് തന്നെ എല്ലാം സബ്മിറ് ചെയ്യാൻ കഴിയും.. അതിന്റേതാണ് ആ മുഖത്തെ സന്തോഷം എന്ന് എനിക്കറിയാം.

ആരോഹി എന്റെ കാബിനു മുന്നിൽ എത്തിയപ്പോൾ ഞാൻ  അവൾ കേൾക്കാനായി പറഞ്ഞു.

“ഇന്ന് കുറച്ചു സന്തോഷത്തിൽ ആണല്ലോ..”

അവിടെ വന്ന നാളുമുതൽ എന്നെ ആകർഷിച്ചിരുന്ന നുണക്കുഴികൾ പുഞ്ചിരിക്കൊപ്പം ആ കവിളുകളിൽ തെളിഞ്ഞു.

“താങ്ക്സ് ഉണ്ട് കേട്ടോ.. ആയുഷ് എന്നെ ഹെല്പ് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ട് പോയേനെ.”

“താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ.. എനിക്ക് ഈ സഹായത്തിനു പകരമായി ചെലവ് നടത്തിയേ പറ്റുള്ളൂ.”

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *