ആത്മബന്ധം [Neethu] 353

ഈ ജന്മം ഒരു കല്യാണം കുടുംബ ജീവിതം ഒന്നും വേണ്ടാന്ന് വച്ചതാണ് ഞാൻ .ജീവിതാനുഭവങ്ങൾ എന്നെകൊണ്ട് എടുപ്പിച്ച തീരുമാനമാണ് .സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുറെ അധികം ജീവിതങ്ങളുണ്ട് ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ .മക്കൾക്ക് വേണ്ടാതെ സ്നേഹം നിഷേധിച്ചു തെരുവിലേക്ക് വലിച്ചെറിയപെട്ടവർ .വീടില്ലാത്തവർ അങ്ങനെ നിരവധി ജീവിതങ്ങൾ .അവർക്കൊരാശ്രയം നൽകാൻ അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു .ഇക്കയെ കണ്ടതോടെ ഈ സ്നേഹം അനുഭവിച്ചതോടെ ഇക്കയോടൊപ്പമുള്ള ജീവിതം ഞാൻ ആഗ്രഹിക്കുന്നു .ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഇക്ക ഇന്നും മരിക്കാത്ത മനുഷ്യത്വമുള്ള മനസ്സിന്റെ ഉടമ .സ്നേഹിക്കാൻ മാത്രമേ ഇക്കാക്ക് അറിയൂ .ഇക്കയുടെ വ്യക്തിത്വമാണ് എനിക്കേറ്റവും ഇഷ്ടം .സൗന്ധര്യമോ പണമോ ഞാൻ ആഗ്രഹിച്ചിട്ടില്ല മനസ്സിന്റെ നന്മ അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു .ഒരുപാടു പണം ഇക്കയുടെ കയ്യിലുണ്ട് എന്ന് എനിക്കറിയാം അതിനോടൊന്നും എനിക്ക് താല്പര്യവുമില്ല .ഇക്കയോടൊപ്പം ജീവിക്കാൻ എനിക്ക് ഇഷ്ടമാണ് ചിലപ്പോൾ ഞാൻ പറയുന്നത് കേൾക്കുമ്പോൾ ഇക്ക എന്നെ വേണ്ടാന്ന് വച്ചേക്കാം എന്നാലും സാരമില്ല .കുമിഞ്ഞു കൂടുന്ന പണം ബാങ്കിൽ നിക്ഷേപിച്ചു വസ്തുക്കൾ വാങ്ങിക്കൂട്ടി ആഡംബര ജീവിതം നയിച്ച് …ആ ജീവിതത്തോട് എനിക്കെന്തോ അല്പം പോലും താല്പര്യമില്ല .പടച്ചവൻ തരുന്ന സമ്പാദ്യം അതിന്റെ ഒരുപങ്ക് ആരോരുമില്ലാത്തവർക്കു കഷ്ടത അനുഭവിക്കുന്നവർക്ക് നൽകിക്കൂടെ .ഏറ്റവും വലിയ സന്തോഷം നമുക്ക് ലഭിക്കുന്നത് അതിൽനിന്നാണ് .ഞാൻ പറയുന്നത് ഇക്കാക്ക് ഉൾക്കൊള്ളാനാവുമോ എന്ന് എനിക്കറിയില്ല എന്റെ ആഗ്രഹമാണ് ..

എന്നെ ഒരുപാടു ചിന്തിപ്പിച്ച കാര്യമാണ് അവൾ പറഞ്ഞത് .ശരിയാണ് ഇക്ക സർജറി കഴിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ അതനുഭവിച്ചപ്പോൾ ലഭിച്ച അത്രയും സന്തോഷം ജീവിതത്തിൽ അത് വരെ ഞാൻ അനുഭവിച്ചിട്ടില്ല .വലിയ വീട് വച്ചപ്പോൾ കിട്ടാത്ത വസ്തുക്കൾ വാങ്ങിയപ്പോൾ കിട്ടാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത മനസുഖം ആത്മസംതൃപ്തി എല്ലാം ലഭിച്ചത് ഇതിൽ നിന്നുമാണ് .ജീവിതത്തിലെ ലക്ഷ്യം ജീവിതത്തതിന്റെ അർഥം എല്ലാം ഞാൻ മനസ്സിലാക്കുകയായിരുന്നു .ഒരുകയ്യുതാങ്ങു ആഗ്രഹിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റും ഉണ്ടാവും .എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമായിരിക്കും ഒരിക്കൽ ഇക്കയുടെ വലിയ മനസ്സുകൊണ്ടാണ് ഞാൻ പട്ടിണിയിൽ നിന്നും സൗഭാഗ്യത്തിന്റെ നിലയിലേക്ക് ഉയർത്തപ്പെട്ടത് .പണവും സൗഭാഗ്യങ്ങളും എന്നിൽ വന്നുചേർന്നപ്പോൾ ഞാൻ എന്നെ മറന്നു വന്ന വഴികൾ മറന്നു .ഞാനും സഹായത്തിന്റെ ചുവടുപിടിച്ചാണ് വളർന്നതെന്ന സത്യം മറന്നു .മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്ത മാത്രം എന്നിൽ വളർന്നില്ല .എന്തുണ്ടായിട്ടെന്താ ജീവിതത്തിൽ ഏറ്റവും വലുത് വ്യക്തിത്വമാണ് .അവനവന്റെ വ്യക്തിത്വം .സമ്പന്നർ എന്നും സമ്പന്നരാണ് ദരിദ്രർ എന്നും ദരിദ്രരും .തന്റേതായ വ്യക്തിത്വം കൊണ്ട് മോൾ സമ്പന്നയും അതില്ലാത്ത ഞാൻ അവൾക്കുമുന്നിൽ ദരിദ്രനും.
മോളെ ഞാനൊരു കാര്യം പറയട്ടെ എന്റെ ഒരു ആഗ്രഹമാണ് .ഒരിക്കൽ നമ്മുടെ നാട്ടിൽ ഇക്ക പണം വാരിയെറിഞ്ഞു പ്രശംസ പിടിച്ചുപറ്റി .കൂടെനിൽക്കാൻ നാട് മുഴുവൻ ഉണ്ടായിരുന്നു .വെറുതെ ലഭിക്കുന്ന ഇക്കയുടെ പണം മോഹിച്ചാണ് മിക്കവാറും ആളുകൾ ഇക്കയുടെ സില്ബന്ധികൾ ആയതു തന്നെ .ഇക്ക തകർന്നപ്പോൾ ആരും ഉണ്ടായില്ല .കൂടെ നിന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലായിരുന്നു .പണം കൊണ്ട് ഇക്ക നേടിയ സ്ഥാനമാനങ്ങൾ സ്നേഹം പ്രശംസ എല്ലാം പണം ഇല്ലാതായതോടുകൂടി നഷ്ടമായി അന്ന് പ്രസംശിച്ചവർ പലരും പിന്നീട് പരിഹസിച്ചു .ഇക്കയുടെ ആഗ്രഹമായിരുന്നു നാട്ടിൽ അറിയപ്പെടുന്ന ആളുകൾ മതിക്കുന്ന വ്യക്തിയാകണം എന്നത് .

The Author

Neethu

40 Comments

Add a Comment
  1. ഈ കഥയെ കുറിച്ച് എന്താ പറയുക എനിക്ക് അറിയില്ല നീതു. എന്റെ കണ്ണൊക്കെ താൻ നിറച്ചു . എന്തോരം ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ഓരോ ഭാഗങ്ങളും വായിച്ചു കണ്ണു നിറഞ്ഞു പോയി . നല്ലൊരു തീം . ജീവിതത്തെ കുറിച്ച് കുറെ ഏറെ മനസിലാക്കാൻ പറ്റുന്ന ഒരു കഥ . വല്ലാതെ അങ്ങ് ഇഷ്ടപെട്ടുപോയി ഈ കഥ . ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിന് നീതുനു ഒരായിരം നന്ദി .

  2. നല്ല കഥ ഒരുപാട് കാലമായി ഇതിലെ കഥകൾ വായിക്കുന്നു ഇത് ഒരു പുതുമയുള്ള കഥ ആണ് ഇതിലെ കമ്പി പാർട്ട്‌ ഒഴിവാക്കാമായിരുന്നു കമ്പി ഇല്ലങ്കിലും ഈ കഥ എല്ലാരും വായിക്കും അത്രക്ക് ഫീൽ ഉണ്ട് എല്ലാ പേജിലും സൂപ്പർ @#%%&

  3. മാച്ചോ

    ഈ കഥയെ രണ്ടായി തിരിച്ചു തന്നെ പറയാം. കഥയും കമ്പിയും.

    കഥ
    തമാശ് ബ്രോ പറഞ്ഞതേ പറയുന്നുള്ളു. ‘പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു.’ പിന്നേ ആദ്യം ശർക്കരയിൽ ഒട്ടിയ ഈച്ചകൾ അതുപോലുള്ള അവസരവാദികൾ ആപത്തിൽ കൂടെ ഉണ്ടാകില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥ ?????. ഈ കഥയിലെ രണ്ട് മൂന്നു നിലപാട് ഫാസിയെ കണ്ടു ആസിയ മുങ്ങുന്നതിനുള്ള കാരണം, ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കുമ്പോൾ ഉള്ള രംഗം, അവസാനം വരെയും കൂടെ നിന്നവനെ നല്ലൊരു ജോലിയിൽ കയറ്റിവിടുന്നത്, എന്നേലും തിരിച്ചു വന്നാൽ അത് ഫാസിയെ ആകുള്ളൂ എന്നുള്ള വിശ്വാസം, ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെ ആണ്.

    മോർ ഓവറ് ആ ലവ്വ് പ്രൊപോസൽ സീനും, ഫാസിയുടെ തീരുമാനവും അതിനു എന്നേലും നേരിൽ കാണാൻ കഴിയുമെങ്കിൽ അന്നുറപ്പായും എന്തെങ്കിലു കോമ്പ്ലിമെൻറ് തന്നിരിക്കും

    കമ്പി ?????

    ഉമ്മാക്ക് വേണ്ടി കഥയിൽ ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോൾ സന്ദർഭം നോക്കി പിന്നീടൊരിക്കൽ എഴുതാമെന്ന് പറഞ്ഞു. നയിസായിട്ട് ഒഴിവാക്കിയത് ആണെന്നാ കരുതിയത്. എന്റെ തെറ്റിദ്ധാരണക്ക് ഞാൻ മാപ്പ് ചോദിക്കുന്നു. സൂപ്പർബ് ഫസ്റ്റ് നൈറ്റ് ???????. ഇത്രക്ക് മധുരത്തോടെ ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചില്ല.

    @നീതു

    തീമുകൾ ആവർത്തന വിരസത ഇല്ലാതെ കണ്ടെത്തുന്ന നിങ്ങൾക്ക്…… എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല. ഇതിൽ കമ്പി കാണുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കമ്പിയിൽ കഥ ഇട്ടു കൊടുക്കുന്നതിനേക്കാൾ എനിക്ക് പ്രിയം കഥയിൽ കയറ്റിയ കമ്പി വായിക്കാനാ….. വ്യത്യസ്തയാർന്ന അടുത്ത കഥയുമായി വരിക.

    1. Super comment

      1. മാച്ചോ

        എല്ലാം പോയി… ഇനി ഞാൻ പേര് ഒക്കെ മാറി വരാം…

  4. വളരെ നന്നായിരുന്നു. കർമ്മഫലം എന്ന ഒന്നുണ്ട് എന്ന് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു നല്ല കഥ.

Leave a Reply

Your email address will not be published. Required fields are marked *