“എനിക്ക് ഇപ്പോഴൊന്നും വേണ്ട ചേച്ചി. ” ഞാൻ പറഞ്ഞു.
“അത് നീയാണോ തീരുമാനിക്കുന്നെ? പുറത്തൊക്കെ പോയി കറങ്ങി വന്നിട്ട്. അവനൊന്നും കഴിക്കാൻ വേണ്ടെന്ന്. മിണ്ടാതെ ഞാൻ പറഞ്ഞത് കേട്ടോണം. ”
ചേച്ചി പറഞ്ഞു.
സത്യത്തിൽ ആരാണ് ഇത്. ശരിക്കും എന്റെ ചേച്ചിയാണോ? അല്ല ഇങ്ങനെ ഒരു ചേച്ചി എനിക്കില്ലായിരുന്നല്ലോ? അതോ എന്റെ അമ്മയോ. ഒരു പക്ഷെ എന്റെ അമ്മയായിരിക്കും.
ഞാൻ മുകളിൽ പോയി കിടന്നു. അപ്പോഴാണ് ഹരിയുടെ ശബ്ദം ഞാൻ കേട്ടത്. ഞാൻ താഴെ ഇറങ്ങി.
“ചേച്ചി . ചേച്ചിയല്ലേ ഇന്നലെ പറഞ്ഞത് ബാലുന്റെ മുടിയും താടിയും എല്ലാം വെട്ടി വൃത്തിയാക്കി കൊണ്ട് വരണം എന് ഇന്ന് ഒരു കട മാത്രം തുറന്നിട്ടുണ്ട്. ഞാൻ പറഞ്ഞേൽപ്പിച്ചാ വന്നത്. എന്താ വേണ്ടത് ചേച്ചി.? ” ഹരി ചോദിച്ചു.
“ആണോ എന്നാ ഞാൻ ബാലുനെ വിളിക്കാം . വേഗം പോയിട്ട് വാ ” ആനിചേച്ചി പറഞ്ഞു അകത്തേക്ക് തിരിയുമ്പോഴേക്കും ഞാൻ അവിടെ എത്തി. ചേച്ചി എന്നോട് പറഞ്ഞു.
“ചേച്ചീടെ മോൻ പോയി ഇതൊക്കെ കളഞ്ഞേച്ചു വാ . നളമുതൽ അച്ചായന്റെ കൂടെ കമ്പനിയിൽ പോകേണ്ടതല്ലേ? ചേച്ചി അപ്പോഴേക്കും മോന് കഴിക്കാൻ ഉള്ളത് എടുത്തു വെക്കാം ”
“ശരി ഞാൻ പോകാം ചേച്ചി. ” ഞാൻ പറഞ്ഞു. പുറത്തേക്ക് ഇറങ്ങാൻ നോക്കി.
“അവിടെ നിക്ക് ചേച്ചി ഇപ്പൊ വരാം. എന്ന് പറഞ്ഞു ചേച്ചി റൂമിലേക്ക് പോയി .
അപ്പോഴേക്കും അച്ചായൻ പുറത്തേക്ക് വന്നു. കൂടെ അന്നമോളും.
“ശാലു ആന്റി എവിടെ ഹരിയങ്കിൾ ? ചേച്ചിയും കുഞ്ഞൂസും എവിടെ? അവരെ എന്താ അങ്കിൾ കൊണ്ടുവരാഞ്ഞത്?” അന്നമോൾ ചോദിച്ചു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്