“ഹരി. ഇവനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം ഒരു പോറലും ഏൽപ്പിക്കാതെ എന്റെ മോനേ ഇങ്ങ് കൊണ്ട് വന്നേക്കണം. കേട്ടല്ലോ ” ചേച്ചി പറഞ്ഞു.
“ശരി. ഉത്തരവ് പോലെ. ” ഹരി കളിയാക്കുന്നത് പോലെ പറഞ്ഞു.
“ആ ഹരി. ഒരു കാര്യം ചെയ്. എന്റെ ബൈക്ക് എടുത്തോ കുറച്ചു നാളായി അത് എടുത്തിട്ട് . അത് ഒന്ന് ഓടിച്ചിട്ട് വാ. ഇനി അത് ഇവനുള്ളതാ ബാലുന്. ഒന്ന് വർക്ക് ഷോപ്പിൽ കാണിച്ചേക്ക്. ഒന്ന് ഡീസൽ വാഷും ചെയ്‌തോ ” അച്ചായൻ പറഞ്ഞു.
“എടിയേ. ആ ബൈക്കിന്റെ കി ഇങ്ങ് കൊണ്ട് വന്നേ. ” എന്നിട്ട് ആനിച്ചേച്ചിയോടായി അച്ചായൻ പറഞ്ഞു.
ചേച്ചി പോയി ബൈക്കിന്റെ താക്കോലുമായി വന്നു. ഹോണ്ടയുടെ ബാക്ക് യൂണികോൺ ആണ്. ചേച്ചി അച്ചായന്റെ കൈയിൽ താക്കോൽ കൊടുത്തു.
അച്ചായൻ എന്റെ കൈയിൽ തന്നു എന്നിട്ട് പറഞ്ഞു.
“നിനക്ക് ഓടിക്കാൻ അറിയാലോ? നിന്റെ ലൈസൻസ് ഞാൻ കണ്ടിരുന്നു.. ശ്രദ്ധിച്ചു ഓടിക്കണം. നീ ഞങ്ങൾക്ക് ഞങ്ങളുടെ മൂത്ത മകനോ അനിയനോ ഒക്കെ ആണ്. അതുകൊണ്ട് നീ എന്നും ഞങ്ങളുടെ കൂടെ വേണം. എന്നാ ഞങ്ങൾക്ക്. അത് ഓർമ്മ വേണം. ”
എന്റെ കണ്ണുകൾ നിറഞ്ഞു. ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്. ഇതിന് മാത്രം വലിയ കാര്യം ആണോ ഞാൻ ചെയ്തത്. എനിക്കറിയില്ല ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചുകൊണ്ട് സ്വയം ആത്മഹത്യാ ശ്രമം നടത്തി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും എനിക്ക് മരിക്കാൻ ആയില്ല.. അത് ഇത്രയും വലിയ പുണ്ണ്യം ആയിരുന്നോ.
ഞാൻ തന്നെയാണ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഓടിച്ചതും. ബൈക്ക് എടുക്കുന്നതിനു മുൻപ് അച്ചായനും എന്റെ കൈയിൽ കുറച്ചു പണം തന്നു. എണ്ണ അടിക്കാനും മറ്റും. ഞങ്ങൾ നേരെ പോയത് ബാർബർ ഷോപ്പിലേക്കാണ്. അപ്പോൾ രണ്ടു പേര് മുടി വെട്ടാനായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്