മുൻകൂട്ടി പറഞ്ഞു വെച്ചത് കൊണ്ട് എനിക്ക് വേഗത്തിൽ മുടിവെട്ടാനും താടി വടിക്കാനും കഴിഞ്ഞു. ഞങ്ങൾ കുറച്ചു അടുത്തുള്ള വർക്ക് ഷോപ്പിൽ പോയി. തിരക്കുണ്ടെന്നും നാളയെ ബൈക്ക് തരാൻ പറ്റുള്ളൂ എന്ന് മെക്കാനിക് പറഞ്ഞു. ബൈക്ക് അവിടെ വെക്കാൻ പറ്റാത്തത് കൊണ്ട്. നാളെ രാവിലെ ബൈക്ക് കൊണ്ടുവന്നു തരാം എന്നും വൈകുന്നേരം തിരിച്ചു തരണം എന്ന കരാറിൽ ഞങ്ങൾ അവിടെ നിന്നും ഹരിയുടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി.
അവിടെ എത്തിയപ്പോൾ പത്രത്തിൽ വന്ന വാർത്തയും മറ്റുമായി അവർ എന്നെ തിരിച്ചറിഞ്ഞു. അവിടേയും മോശമല്ലാത്ത സ്വീകരണം കിട്ടി. കുപ്പിയും വാങ്ങി തിരിച്ചു വന്നു.
“എന്തായാലും നിന്നെയും കൂട്ടി വരാൻ തോന്നിയത് ഭാഗ്യം ആയി. മിനിമം രണ്ടായിരം ലഭമായി. അല്ലെങ്കിൽ കുപ്പിക്കു രണ്ടായിരം എങ്കിലും കൊടുക്കേണ്ടി വന്നേനെ . ഇത് ഫ്രീ ആയി കിട്ടി നിനക്കുള്ള ആദരസൂചകമായി തന്നതാ.” ഹരി പറഞ്ഞു.
“എനിക്കുള്ള ആദരവോ എന്തിന്. ?” ഞാൻ ചോദിച്ചു.
“നീയല്ലേ! അന്നമോളെ ജീവൻ പണയം വെച്ച് രക്ഷിച്ചത്. അതിനുള്ള സമ്മാനം.” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ നേരെ വീട്ടിലേക്ക്.
വീട്ടിൽ എത്തിയ ഉടനെ .ബൈക്കിന്റെ കാര്യം അച്ചായനോട് പറഞ്ഞു. ഹരി വീട്ടിലേക്ക് പോയി.
ചേച്ചി ചോദിച്ചു .
“കണ്ടില്ലേ.. എന്റെ അനിയനെ . ഇപ്പൊ ഇവൻ കൂടുതൽ സുന്ദരൻ ആയില്ലേ.? ”
എന്നിട്ട് പറഞ്ഞു.
“മോൻ പോയി ഇതെല്ലാം ഒന്ന് കഴുകി വാ. ചേച്ചി അപ്പോഴേക്കും ചായ എടുത്തു വെക്കാം “

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്