“എടി നീ എന്താ പറയുന്നേ ചായയോ? ചോറ് എടുത്തു വെക്ക് സമയം ഒന്നായി. ” അച്ചായൻ പറഞ്ഞു.
“അയ്യോടാ സമയം ഇത്രയും ആയോ? എന്നാ മോൻ കുളിച്ചിട്ട് വാ ചേച്ചി ചോറെടുത്തു വെക്കാം. ” ചേച്ചി പറഞ്ഞു.
ഞാൻ വേഗം പോയി കുളിച്ചു ഡ്രസ്സ് മാറ്റി വന്നു.
ഇത്തവണ എന്റെ അടുത്ത് തന്നെ മറ്റൊരു കസേരയിൽ അന്നമോൾ ഇരുന്നു. ചേച്ചി എല്ലാവർക്കും ചോറ് വിളമ്പി . ചിക്കനും പോർക്കും ആയിരുന്നു കറികളിൽ പ്രഥമൻ. പിന്നെ മീൻ മുളകിട്ടത്. പയറു തോരൻ, കൂട്ടുകറിയും, പപ്പടവും, കാച്ചിയ മോരും, എല്ലാം കൂട്ടികഴിച്ചു. രാത്രിയിലെ പോലെ തന്നെ ചേച്ചി ചോറ് പിന്നെ ഇട്ട് തന്നു വയറ് പൊട്ടുന്നവരെ എന്നെ ഊട്ടി.
ഭക്ഷണ ശേഷം ഞാൻ കിടക്കാൻ പോയി. കുറച്ചു ചേച്ചി റൂമിലേക്ക് വന്നു.
“എന്താ ചേച്ചി.?” ഞാൻ ചോദിച്ചു
“മോൻ ഉറങ്ങിയില്ലായിരുന്നോ? ചേച്ചി മോന്റെ നനച്ചിടേണ്ട ഡ്രെസ്സ് എടുക്കാൻ വന്നതാ.” ചേച്ചി പറഞ്ഞു.
“വേണ്ട ചേച്ചി കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അത് നനച്ചിട്ടോളാം. ” ഞാൻ പറഞ്ഞു.
“ഇവിടെ എല്ലാവരുടെയും ഈ ചേച്ചി തന്നെയാ നനച്ചിട്ടുന്നെ. അതിന്റെ കൂടെ നിന്റെയും നനച്ചിടാൻ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ല. മിണ്ടാതെ അവിടെ കിടന്നോ എന്റെ മോൻ. ചേച്ചി ചായ കുടിക്കാൻ വിളിക്കുമ്പോ വന്നാൽ മതി. ” ചേച്ചി എന്ന് പറഞ്ഞു ചേച്ചി ബാത്‌റൂമിൽ കയറി.
എനിക്ക് ആകെ നാണക്കേട് തോന്നി. എന്റെ ഷഡി അവിടെ അഴിച്ചിട്ടിരിക്കുകയാ. ചേച്ചി അത് കാണുമല്ലോ. ചേച്ചി അതും എടുക്കുമോ നനക്കാൻ. എങ്കിൽ വലിയ മോശമായിപോയി . ഇന്നലെ കണ്ട ചേച്ചി തനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു തരുന്നു. ഇതും കൂടെ.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്