അപ്പോഴേക്കും ചേച്ചി ബാത്‌റൂമിൽനിന്നും പുറത്തേക്ക് വന്നു. നാണക്കേട് കാരണം എനിക്ക് ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. ചേച്ചി ഒന്നും മിണ്ടാതെ താഴേക്ക് പോയി. ഞാൻ മെല്ലെ എഴുനേറ്റ് ബാത്‌റൂമിൽ കയറി നോക്കി . അവിടെ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. എല്ലാം ചേച്ചി നനച്ചിടാൻ എടുത്തു കൊണ്ട് പോയി.
ഞാൻ കിടന്നു ഉറങ്ങി പോയി.
നാല് മണിയോടെ അന്നമോൾ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ചതിന് ശേഷം കൈയും മുഖവും കഴുകി അന്നമോളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി.
ചേച്ചി എനിക്ക് ചായ എടുത്തു തന്നു. ഞാൻ ചായ വാങ്ങി കുടിച്ചു. ചായയുടെ കൂടെ സുഖിയൻ ആണ് ഉണ്ടായിരുന്നത്. എന്റെ മുഖം ചേച്ചി ശ്രദ്ധിച്ചു. എനിക്ക് വല്ലാത്ത നാണം ഉണ്ടായിരുന്നു.
“എന്ത് പറ്റി എന്റെ അനിയൻകുട്ടന്റെ മുഖത്തു. ഒരു നാണം പോലെ. എന്റെ മുഖത്തു നോക്കടാ. ചേച്ചി മോന്റെ ഡ്രെസ്സ് നനക്കാൻ എടുത്തത് കൊണ്ടാണോ ഈ നാണം.? അതോ അതിൽ മോന്റെ അടിവസ്ത്രം ഉള്ളത് കൊണ്ടോ.? അതാണെങ്കിൽ മോൻ എന്തിനാ ഇത്രയും നാണിക്കുന്നെ? മോന്റെ ചേച്ചിയല്ലേ ഞാൻ? പിന്നെന്താ?”
ചേച്ചി ചോദിച്ചു.
“എനിക്ക് നാണമൊന്നും ഇല്ല. ചേച്ചിക്ക് തോന്നുന്നത. ” ചേച്ചിയുടെ മുഖത്തു നോക്കി തന്നെ ഞാൻ പറഞ്ഞു..
“ഇപ്പൊ ശരിയായി. ഇനി അങ്ങനെ എന്തെങ്കിലും തോന്നിയാൽ അത് മറന്നേക്ക്.” ചേച്ചി പറഞ്ഞു.
“പപ്പാ നമുക്ക് ബീച്ചിൽ പോകാം. അവിടെ നിത്യ ചേച്ചിയും കുഞ്ഞൂസും വരും. നമുക്കും പോകാം ” അന്നമോൾ ചോദിച്ചു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്