“ബീച്ചിൽ പോകാം. പക്ഷെ വെള്ളത്തിൽ ഇറങ്ങാം എന്ന് മോള് കരുതേണ്ട. ” ചേച്ചി പറഞ്ഞു.
“ഇറങ്ങും. ഞാൻ അങ്കിളിന്റെ കൈ പിടിച്ചോളാം അങ്കിൾ എന്നെ നോക്കിക്കോളും. ” അന്നമോൾ പറഞ്ഞു.
” കുരുത്തക്കേട് കാണിച്ചാൽ അങ്കിൾനേയും മോളെയും ഞാൻ വച്ചേക്കില്ല. ഞാൻ പറഞ്ഞേക്കാം. ” ചേച്ചി പറഞ്ഞു.
അങ്ങനെ ഞങ്ങൾ ബീച്ച്ലേക്ക് പോയി അന്നമോൾ എന്റെ കൈയിൽ തുങ്ങി നടന്നു. ഞങ്ങൾ അവിടെ എത്തി കുറച്ചു സമയം കഴിഞ്ഞു ഹരിയും കുടുംബവും അവിടെ എത്തിയത്. ഞാൻ അന്നമോളെ എന്റെ തോളിൽ ഇരുത്തി എടുത്തു നടന്നു. ഞങ്ങളുടെ പിറകിൽ ചേച്ചിയും അച്ചായനും കൈകോർത്തു നടന്നു . അങ്ങനെ നടക്കുമ്പോൾ ആണ് ഹരിയും കുടുംബവും അവിടെ എത്തുന്നത്.
ഞാൻ അന്നമോളെ എടുത്തു നടക്കുന്നത് കണ്ട് നിത്യ അവളെ എടുക്കാൻ പറഞ്ഞു. എന്നാൽ അന്നമോൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിത്യയെ ഹരിയും കുഞ്ഞൂസിനെ അച്ചായനും തോളിൽ എടുത്തു നടന്നു.
കുറച്ചു കഴിഞ്ഞു ഐസ്ക്രീം കണ്ടപ്പോൾ മൂന്നു പേരും ഐസ്ക്രീം വേണം എന്ന് പറഞ്ഞപ്പോൾ. അച്ചായൻ എല്ലാവർക്കും ഐസ്ക്രീം വാങ്ങി. എല്ലാവരും നിരന്നു ഇരുന്നാണ് ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ കുഞ്ഞൂസ് വന്നു എന്റെ മടിയിൽ ഇരുന്നു. നിദയെ കുഞ്ഞൂസ് എന്നാണ് എല്ലാവരും വിളിക്കുന്നത്.
ഐസ്ക്രീം കഴിച്ചു കഴിഞ്ഞു ഞാനും അന്നമോളും നിത്യ മോളും കുഞ്ഞൂസും കടലിൽ ഇറങ്ങി കളിച്ചു.. അവരുടെ കൂടെ കൂടിയപ്പോൾ ഞാനും ഒരു കുഞ്ഞായി മാറി. എങ്കിലും എന്റെ ജീവൻ പോലെ അവരെ ഞാൻ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോയി. ഞങ്ങൾ നേരെ പോയത് ഹരിയുടെ വീട്ടിൽ ആയിരുന്നു. അത് അച്ചായനും ഹരിയും തമ്മിലുള്ള ഒരു സ്കോച്ച് ഏർപ്പാട് ആയിരുന്നു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്