“കുറച്ചു സമയം കൂടെ ഉറങ്ങട്ടെ ചേച്ചി . ഞാൻ നാളെ മുതൽ നടക്കാൻ പോയിക്കോളാം. ” ഞാൻ പറഞ്ഞു.
“ഒരു നാളെയും ഇല്ല ഇന്ന് മുതൽ എന്ന് പറഞ്ഞാൽ ഇന്ന് മുതൽ. ചായ മേശപ്പുറത്തു വെച്ചിട്ടുണ്ട്. അതും കുടിച്ചു വേഗം റെഡിയായി വന്നോളണം. ഇല്ലെങ്കിൽ എന്റെ കൈയിൽ നിന്നും നല്ല അടികിട്ടും. പോത്ത് പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം.” അതും പറഞ്ഞു ചേച്ചി താഴേക്ക് പോയി.
ഞാൻ എഴുനേറ്റ് ഇരുന്നു ചായ കുടിച്ചു വേഗം റെഡിയായി. നടക്കാൻ പോകുമ്പോൾ ഇടാനുള്ള ഡ്രെസ്സ് ചേച്ചി അവിടെ കൊണ്ട് വെച്ചിരുന്നു.
പിന്നെ ഒരുമണിക്കൂറോളം അച്ചായന്റെ കൂടെ നടത്തം. അതിനിടയിൽ കമ്പനിയിൽ നിന്ന് പെരുമാറേണ്ട രീതികളെകുറച്ചു അച്ചായന്റെ വക ക്ലാസ്സ്. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി. ചേച്ചി തന്ന ചായയും കുടിച്ചു അവിടെ ഇരുന്നു.
“അന്നമോൾ എഴുന്നേറ്റില്ലേ? ചേച്ചി.” ഞാൻ ചോദിച്ചു.
“എഴുനേറ്റു. കുറച്ചു ദിവസം ആയില്ലേ സ്കൂളിൽ പോയിട്ട്. അതിന്റെ ഒരുക്കത്തിലാ. ”
“ഇത്രയും രാവിലെയോ? “”പിന്നെ!!! സ്കൂളിൽ ബസ് ഇപ്പോൾ വരും. ”
“സ്കൂൾ ബസിൽ പോകണ്ട. എന്നെ അങ്കിൾ ബൈക്കിൽ കൊണ്ട് വിട്ടോളും. ” അന്നമോൾ പറഞ്ഞു.
“പിന്നെ!!! എന്റെ മോളെ കൊണ്ടുവിടൽ അല്ലെ അങ്കിളിന്റെ പണി. അങ്കിളിന് വേറെ പണി ഉണ്ട്. എന്റെ മോള് സ്കൂൾ ബസ്സിൽ പോയാൽ മതി..”
ചേച്ചി പറഞ്ഞു.
അന്നമോൾ കരഞ്ഞു. ഒടുവിൽ ചേച്ചിയോട് പറഞ്ഞു സമ്മതം മേടിച്ചു. ഞാൻ തന്നെ ബൈക്കിൽ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ കുറെ ടീച്ചർമാറും സാറന്മാരും കുട്ടികളും ഞങ്ങളെ വളഞ്ഞു. ഒടുവിൽ പിന്നീട് ഒരു ദിവസം വരാം എന്ന് പറഞ്ഞു അവിടെ നിന്ന് നേരെ പോയത്. വർക്ക് ഷോപ്പിൽ. അവിടെ ഹരി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്