“കുളികഴിഞ്ഞു ചേച്ചി. ഞാൻ വരുന്നൂ ”
“അതെ!!! അച്ചായാ നാളെ തന്നെ ഇവന്റെ താടിയും മുടിയും എല്ലാം വെട്ടിക്കണം. അങ്ങനെ വേണം എന്റെ അനിയൻ നടക്കാൻ. ഹരി നീ വേണം ഇവനെ കൊണ്ട് പോകാൻ.” ആനി ചേച്ചി പറഞ്ഞു.
എല്ലാവരും ചായ കുടിക്കാൻ ഇരുന്നു.
ചെറിയ സമയത്തിനുള്ളിൽ ചേച്ചി ചായയും പഴംപൊരിയും ഉള്ളിവടയും ഉണ്ടാക്കി.
ഹരി മണിസറിന്റെ അസിസ്റ്റന്റ് ആണ്. അത് മാത്രമല്ല. അവർ കുടുംബ സുഹൃത്തുക്കളും.
അങ്ങനെ ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ മുകളിലെ ബാൽക്കണിയിൽ പോയി ഇരുന്നു.
” ഇനി എന്താ പരിപാടി സാറെ? ഹരി ചോദിച്ചു.
“ഇപ്പോഴേ പരിപാടി തുടങ്ങിയാൽ. അവളെന്നെ പറപ്പിക്കും. കുറച്ചു കഴിയട്ടെ എന്നിട്ട് നോക്കാം ” മണിസാർ പറഞ്ഞു.
“അപ്പൊ സാറെ എങ്ങനെയാ ബാലുവിന്റെ കാര്യം. സാർ എന്ത് ചെയ്യാനാ കരുതിയിരിക്കുന്നെ?”
“ഇവന്റെ കാര്യമോ ? ഇവന്റെ കാര്യം എന്താ ഇത്രയും ആലോചിക്കാൻ.? ഇവന്റെ കാര്യം മുഴുവനും ഇവന്റെ ചേച്ചി ഏറ്റെടുത്തിരിക്കയല്ലേ. ” മണിസാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മണിസാറിനെ നോക്കി.
“നീ എന്നെ നോക്കുകയൊന്നും വേണ്ട.
നിന്റെ കാര്യം എല്ലാം നമുക്ക് റെഡിയാക്കാം. അല്ല റെഡിയാണ്. പക്ഷെ നിന്റെ സമ്മതം ആണ് വേണ്ടത്. ഞങ്ങൾ തീരുമാനിക്കുന്ന കാര്യം ചെയ്യുമോ? അതോ ഇവിടെ വിട്ട് പോകുമോ? അത് നീ പറയണം. ഒരു ഉറച്ച വാക്ക്.”
“ഞാൻ എന്ത് ചെയ്യണം . സാറ് പറഞ്ഞാൽ മതി. ഞാൻ ചെയ്‌തോളാം.” ഞാൻ പറഞ്ഞു.
“എന്റെ കെട്യോളെ നീ എന്താ വിളിക്കുന്നെ? ” മണിസാർ ചോദിച്ചു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്